എല്ലാം കഴിയുമ്പോള്‍ പിന്നെയും
മനസ്സു ചെന്നു
ഹൃദയതിന്റെ ആദ്യത്തെ പടിയിലിരിപ്പാകും
അകത്തേക്ക് കയറേമില്ല
മുറ്റത്തേക്ക് ഇറങ്ങേമില്ല..
പിന്നെ എന്നും ഒരേ ചോദ്യം തന്നെ.
ഉറങ്ങുമ്പോള്‍ കാക്ക കൊത്തികൊണ്ടു പോകും
മൈതാനത്തുപേക്ഷിക്കും
കണ്ടപിള്ളേര്‍ ഇട്ടു പന്തു തട്ടും
രാവിലെ വരെ സ്വപ്നങ്ങളില്‍
ഓടിഓടി തളരും.
ഉണര്‍ന്നാല്‍
വെളിച്ചവും ഇരുളും കാറ്റും മണവും
രുചിയും നോവും കണ്ടതും കേട്ടതും
നഖമിറക്കി മനസ്സാകെ ഉഴുതും,
വിത്തു പാകും, പൂക്കും കൊഴിയും
ചിന്തിച്ചു കുഴയും തളരും,
എല്ലാം കഴിയുമ്പോള്‍
മനസ്സു ചെന്നു
പിന്നെയും ഹൃദയത്തിന്റെ
ആദ്യത്തെ പടിയിലിരിക്കും
അകത്തേക്കു കയറേമില്ല
മുറ്റത്തേക്കിറങ്ങേമില്ല
എന്നിട്ട് ഒരേ ചോദ്യമാണ്
സുഖമാണോന്ന്..?
ഹൃദയമൊന്നു പിടയും,
ചോപ്പു തിളയ്ക്കും
പറയാമെന്നു കരുതും മുന്‍പേ
മനസിനെ പൂച്ച കൊണ്ടു പോകും
ഉറക്കത്തില്‍ തട്ടിക്കളിച്ചും
കടിച്ചു പറിച്ചും കാടുകയറി..
.................. , ,
കല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
8/5/09
30/4/09
അഭയാര്‍ത്ഥിക്കാറ്റ്

പകുത്തെടുത്ത നാട്ടില്‍
പങ്കില്ലാതെ പിറന്നുവന്നോര്‍
നിറങ്ങള്‍ കലര്‍ന്നു കലര്‍ന്നു
മണ്ണിലമര്‍ന്നമര്‍ന്നുപോകെ..
പങ്കില്ലാതെ പിറന്നുവന്നോര്‍
നിറങ്ങള്‍ കലര്‍ന്നു കലര്‍ന്നു
മണ്ണിലമര്‍ന്നമര്‍ന്നുപോകെ..
ഭയം
കറുത്തയൊറ്റത്തുള്ളിയായ്
രാവും പകലും കലക്കി,
ആകാശം മറച്ച്,
ഓരോ മഴയും അവിശ്വാസമായ്
പെയ്തു
പുഴകളൊക്കെ വിഷമെന്നുറഞ്ഞ്
കടലാകെ ശവങ്ങള്‍ ഉലഞ്ഞ്
ഒറ്റ രാത്രികൊണ്ടു
ഇഴയും
പുഴുക്കൂട്ടങ്ങളായ്
യാചിക്കും ചിത്രങ്ങളായ്..
ഇത് യുദ്ധം പ്രഖ്യാപിച്ചിടം..
പൊട്ടിചിതറാത്ത നഖങ്ങളും
ചുവടുകളും കൂടെയില്ലാതെ
ഭയം ഭൂമിക്കു മീതെ
നിലവിളീയായ് ഓടി..
മരവിപ്പായ് മിഴിച്ച കണ്ണുകളായ്
വീണ്ടും നിറങ്ങളായ് അലഞ്ഞൂ
നിറമില്ലാത്ത കുഞ്ഞുങ്ങളായ്
കൈകൂപ്പും മുഖങ്ങളായ്
നടുവില്‍ അലയവെ
കടലും മണ്ണും ആകാശവും
പക്ഷമറിയാതെയുറങ്ങുന്നു
5/3/09
മുജ്ജന്മവിലാപം
നിന്റെ പ്രണയം അറിയുമ്പോള്‍
ഞാന്‍ ഭൂമിയില്‍ മരിക്കയും
സ്വര്‍ഗ്ഗത്തില്‍ പുനര്‍ജജനിക്കയും
ചെയ്യുമായിരുന്നു
ഞാന്‍ ഭൂമിയില്‍ മരിക്കയും
സ്വര്‍ഗ്ഗത്തില്‍ പുനര്‍ജജനിക്കയും
ചെയ്യുമായിരുന്നു
വിഭാഗം
കല
11/2/09
ശവചിന്ത
മരിക്കുമ്പോള്‍ എങ്ങിനെ വേണം ?
തീര്‍ച്ചയായും കിടന്നു തന്നെ മതി.
പരിചിതമായൊരു കട്ടിലില്‍
സ്വസ്ഥമായി
കൈകാലുകള്‍ നിവര്‍ത്തണോ ?
വേണ്ട..
ചരിഞ്ഞു കിടന്നുറങ്ങാനാണ്
സൌകര്യം.
പിന്നെ...?
പതിയെ പതിയെ
ചലനങ്ങളെ ഒരോന്നായി മടക്കി
(ഇനി ഒന്നുകൂടി വന്നു കാണുവാനാവാതെ)
കാഴ്ച്ചയെ മടക്കി
( ഒരു നോക്കു കൂടി വേണ്ടെനിക്ക്)
എല്ലാ ഗന്ധങ്ങളേയും മറന്ന് മറന്ന്
പരാക്രമങ്ങളെല്ലാം നയിച്ച
ഹൃദയത്തെ.. 1..2..3..,
ഇതാ നിര്‍ത്തുന്നു..
ഇനിയുമുണര്‍ന്നിരിക്കുംപ്രജ്ഞയെ ..
ഒപ്പം എന്നെയും ഒരുമിച്ചുമറച്ചു.
ഓ.....!
എന്നേ വേഗം ചുടുകാട്ടിലെത്തിക്കൂ..
പണം മേശയിലുണ്ടു.
എത്ര ലജ്ജാകരം..
എന്റെ അഹമെവിടെ ?
പറഞ്ഞ ന്യായങ്ങളെവിടെ ?
എന്നെ പുതപ്പിക്കാതെ..
പ്രദര്‍ശിപ്പിക്കാതെ...
ഇത്രയും വെറുമൊരു
ശവമെന്നറിയിക്കാതെ...
കാരണം
ഞാന്‍ ജ്ന്മ സാഫല്യത്തിന്‍
കണക്കെടുക്കുന്നതിപ്പോഴാണു.
തീര്‍ച്ചയായും കിടന്നു തന്നെ മതി.
പരിചിതമായൊരു കട്ടിലില്‍
സ്വസ്ഥമായി
കൈകാലുകള്‍ നിവര്‍ത്തണോ ?
വേണ്ട..
ചരിഞ്ഞു കിടന്നുറങ്ങാനാണ്
സൌകര്യം.
പിന്നെ...?
പതിയെ പതിയെ
ചലനങ്ങളെ ഒരോന്നായി മടക്കി
(ഇനി ഒന്നുകൂടി വന്നു കാണുവാനാവാതെ)
കാഴ്ച്ചയെ മടക്കി
( ഒരു നോക്കു കൂടി വേണ്ടെനിക്ക്)
എല്ലാ ഗന്ധങ്ങളേയും മറന്ന് മറന്ന്
പരാക്രമങ്ങളെല്ലാം നയിച്ച
ഹൃദയത്തെ.. 1..2..3..,
ഇതാ നിര്‍ത്തുന്നു..
ഇനിയുമുണര്‍ന്നിരിക്കുംപ്രജ്ഞയെ ..
ഒപ്പം എന്നെയും ഒരുമിച്ചുമറച്ചു.
ഓ.....!
എന്നേ വേഗം ചുടുകാട്ടിലെത്തിക്കൂ..
പണം മേശയിലുണ്ടു.
എത്ര ലജ്ജാകരം..
എന്റെ അഹമെവിടെ ?
പറഞ്ഞ ന്യായങ്ങളെവിടെ ?
എന്നെ പുതപ്പിക്കാതെ..
പ്രദര്‍ശിപ്പിക്കാതെ...
ഇത്രയും വെറുമൊരു
ശവമെന്നറിയിക്കാതെ...
കാരണം
ഞാന്‍ ജ്ന്മ സാഫല്യത്തിന്‍
കണക്കെടുക്കുന്നതിപ്പോഴാണു.
7/11/08
യുദ്ധാനന്തരം
ഒരുദിവസം
കടലുറങ്ങുകയായിരുന്നു.
ആകാശം ചിന്താശൂന്യമായിരുന്നു.
മണ്ണില്‍ വീണ നിഴലുകളൊക്കെ
മരിച്ചിരുന്നു.
കാറ്റിനൊന്നും പറയാനില്ലായിരുന്നു
ഭൂമിക്ക് ഒന്നും
കൂട്ടിനുണ്ടായിരുന്നില്ല.
മധ്യാഹ്നമായിട്ടും സായാഹ്നമായിട്ടും
ആരും ഉണര്‍ന്നില്ല.
പകലിനെ തൊട്ട രാവിന്
ഹൃദയമുണ്ടായിരുന്നില്ല.
അത് അവസാനത്തെ
അണുബോംബു സ്ഫോടനം കഴിഞ്ഞ
ആദ്യത്തെ അസ്തമയമായിരുന്നു !.
കടലുറങ്ങുകയായിരുന്നു.
ആകാശം ചിന്താശൂന്യമായിരുന്നു.
മണ്ണില്‍ വീണ നിഴലുകളൊക്കെ
മരിച്ചിരുന്നു.
കാറ്റിനൊന്നും പറയാനില്ലായിരുന്നു
ഭൂമിക്ക് ഒന്നും
കൂട്ടിനുണ്ടായിരുന്നില്ല.
മധ്യാഹ്നമായിട്ടും സായാഹ്നമായിട്ടും
ആരും ഉണര്‍ന്നില്ല.
പകലിനെ തൊട്ട രാവിന്
ഹൃദയമുണ്ടായിരുന്നില്ല.
അത് അവസാനത്തെ
അണുബോംബു സ്ഫോടനം കഴിഞ്ഞ
ആദ്യത്തെ അസ്തമയമായിരുന്നു !.
5/11/08
അനാഥന്‍
ദിക്കുചാരിനില്‍ക്കുമൊരു ദു:ഖം കണ്‍ടു ഞാന്‍
ഇത്തിരി ഇരുട്ടു പുതച്ചുറങ്ങുന്ന വീഥിയും..
ബാലനാണവനമ്പരപ്പില്‍ കണ്‍തുറക്കുന്നു
കൈവെള്ളയിലിറ്റു പുഞ്ചിരി
തൊട്ടുവയ്ച്ചില്ല ഞാന്‍.
അനാഥമാം നോട്ടമൊന്നെനിക്കേകുന്നു
ഇരുചെന്നികളിലുമൊളിക്കുന്ന
പൊള്ളിച്ച പാടുകള്‍.
തൊട്ടിലൊന്നെന്‍ മനസ്സില്‍കെട്ടി
ഉയലാടിച്ചവന്‍ മറയവെ
പതിവുയാത്രകളുടെ പടവു കയറി
പോകുന്നു ഞാനും
എന്നുമൊന്നും മിണ്ടുവാനാകാതെ...!
ഇത്തിരി ഇരുട്ടു പുതച്ചുറങ്ങുന്ന വീഥിയും..
ബാലനാണവനമ്പരപ്പില്‍ കണ്‍തുറക്കുന്നു
കൈവെള്ളയിലിറ്റു പുഞ്ചിരി
തൊട്ടുവയ്ച്ചില്ല ഞാന്‍.
അനാഥമാം നോട്ടമൊന്നെനിക്കേകുന്നു
ഇരുചെന്നികളിലുമൊളിക്കുന്ന
പൊള്ളിച്ച പാടുകള്‍.
തൊട്ടിലൊന്നെന്‍ മനസ്സില്‍കെട്ടി
ഉയലാടിച്ചവന്‍ മറയവെ
പതിവുയാത്രകളുടെ പടവു കയറി
പോകുന്നു ഞാനും
എന്നുമൊന്നും മിണ്ടുവാനാകാതെ...!
21/10/08
സൂത്രവാക്ക്
കൈമോശം വന്ന സ്നേഹം
കരിനിഴലുകളായ്
ഫണമുയര്‍ത്തി
വേട്ടയാടികൊണ്ടേ ഇരിക്കും
അവയെ കൊല്ലേണ്ടി വന്നാല്‍
നിശബ്ധമായി
വേണമതു ചെയ്യുക.
കൃത്യം ഹൃദയത്തിനുള്ളില്‍ വച്ചും.
കണ്ണുകളടച്ചു
നിശബ്ധമായ്
സപര്‍ശിക്കാതെ
വേദനിപ്പിക്കാതെ
ശ്വാസം പിടിക്കാതെ
നിശബ്ധത കൊണ്ടു മാത്രമതിനെ
കൊല്ലുക.
ഒരു കൈമോശം വന്ന
ബ്ലോഗിനെ കൊല്ലുവാന്‍
നിശബ്ധതയ്ക്കാവില്ല
അത് സ്വപ്നങ്ങളുടെ,
ആത്മാവിന്റെ,
ചിറകുകളാണ്.
സത്പുത്രനെ പോലെ ഒരു
വഴികാട്ടി.
സൂത്രവാക്യം നഷ്ടപ്പെടുമ്പോല്‍
അത് അനാഥമാക്കപ്പെട്ട
ബാലനെപ്പോല്‍
അമ്പരന്നു കരഞ്ഞൂകൊണ്ടിരിക്കില്ല
പകരം
ദുര്‍മാര്‍ഗ്ഗിയായ പുത്രനെപ്പോല്‍
ഒരു ഭീഷിണിയായ്
വിലപേശിക്കൊണ്ടേയിരിക്കും.
പക്ഷേ ഉടമ അപ്പോഴും
ഒരമ്മയെപ്പോലെ
തന്റെ കുട്ടിയെ ഓര്‍ത്ത്
കരയുന്നുണ്ടാവാം.
കരിനിഴലുകളായ്
ഫണമുയര്‍ത്തി
വേട്ടയാടികൊണ്ടേ ഇരിക്കും
അവയെ കൊല്ലേണ്ടി വന്നാല്‍
നിശബ്ധമായി
വേണമതു ചെയ്യുക.
കൃത്യം ഹൃദയത്തിനുള്ളില്‍ വച്ചും.
കണ്ണുകളടച്ചു
നിശബ്ധമായ്
സപര്‍ശിക്കാതെ
വേദനിപ്പിക്കാതെ
ശ്വാസം പിടിക്കാതെ
നിശബ്ധത കൊണ്ടു മാത്രമതിനെ
കൊല്ലുക.
ഒരു കൈമോശം വന്ന
ബ്ലോഗിനെ കൊല്ലുവാന്‍
നിശബ്ധതയ്ക്കാവില്ല
അത് സ്വപ്നങ്ങളുടെ,
ആത്മാവിന്റെ,
ചിറകുകളാണ്.
സത്പുത്രനെ പോലെ ഒരു
വഴികാട്ടി.
സൂത്രവാക്യം നഷ്ടപ്പെടുമ്പോല്‍
അത് അനാഥമാക്കപ്പെട്ട
ബാലനെപ്പോല്‍
അമ്പരന്നു കരഞ്ഞൂകൊണ്ടിരിക്കില്ല
പകരം
ദുര്‍മാര്‍ഗ്ഗിയായ പുത്രനെപ്പോല്‍
ഒരു ഭീഷിണിയായ്
വിലപേശിക്കൊണ്ടേയിരിക്കും.
പക്ഷേ ഉടമ അപ്പോഴും
ഒരമ്മയെപ്പോലെ
തന്റെ കുട്ടിയെ ഓര്‍ത്ത്
കരയുന്നുണ്ടാവാം.
12/10/08
നിശ്ശബ്ദം
ഒറ്റപ്പെട്ട രാത്രി
നഷ്ടപെട്ട നക്ഷത്രങ്ങള്‍,
ഉപേക്ഷിക്കപ്പെട്ട
മഴതുള്ളികള്‍,
പിന്നെ
ഉറങ്ങുന്ന ആത്മാക്കളുടെ
ഇരുണ്ടുപോയ
നിഴലുകളും മാത്രം.
ഇപ്പോള്‍
ഞാനെന്തിനറിയണം
പ്രപഞ്ചം ചിന്തിക്കുന്നത്
എന്തെന്ന്?
നമുക്ക് പറയുവാന്‍
തീവ്രമായ നിശ്ശബ്ദതകള്‍
മാത്രം
ബാക്കിയാകവെ.
നഷ്ടപെട്ട നക്ഷത്രങ്ങള്‍,
ഉപേക്ഷിക്കപ്പെട്ട
മഴതുള്ളികള്‍,
പിന്നെ
ഉറങ്ങുന്ന ആത്മാക്കളുടെ
ഇരുണ്ടുപോയ
നിഴലുകളും മാത്രം.
ഇപ്പോള്‍
ഞാനെന്തിനറിയണം
പ്രപഞ്ചം ചിന്തിക്കുന്നത്
എന്തെന്ന്?
നമുക്ക് പറയുവാന്‍
തീവ്രമായ നിശ്ശബ്ദതകള്‍
മാത്രം
ബാക്കിയാകവെ.
8/9/08
പൂജിക്കുന്നവന്റെ ധര്‍മ്മ സങ്കടം
ശുദ്ധാശുദ്ധം നോക്കി
പൂക്കളിറുക്കുമ്പോള്‍
ജലം പൂജയ്ക്കെടുക്കുമ്പോള്‍
തറ്റുടുത്തു പുച്ഛമടക്കി,
നാസികതോറും കയറിയിറങ്ങും
കാറ്റെന്റെ ചെവിയില്‍ പറഞ്ഞതു
ഞാന്‍ കേട്ടതേയില്ല.....
അവനെക്കൂടിയൊന്ന്
ശുദ്ധികലശം ചെയ്യാന്‍ !
മലകള്‍ മുത്തി പറന്നതത്രെ
കാടടക്കി കിടന്നത്രെ
തെരുവെല്ലം അറിഞ്ഞതത്രെ
ശവപ്പറമ്പ് മണത്തതത്രെ,
അമ്പലങ്ങളില്‍ നിറഞ്ഞത്രെ
വിളക്കുകളില്‍
എരിഞ്ഞത്രെ.....
കേട്ടതേയില്ല ..
ഞാനൊന്നും...
പൂക്കളിറുക്കുമ്പോള്‍
ജലം പൂജയ്ക്കെടുക്കുമ്പോള്‍
തറ്റുടുത്തു പുച്ഛമടക്കി,
നാസികതോറും കയറിയിറങ്ങും
കാറ്റെന്റെ ചെവിയില്‍ പറഞ്ഞതു
ഞാന്‍ കേട്ടതേയില്ല.....
അവനെക്കൂടിയൊന്ന്
ശുദ്ധികലശം ചെയ്യാന്‍ !
മലകള്‍ മുത്തി പറന്നതത്രെ
കാടടക്കി കിടന്നത്രെ
തെരുവെല്ലം അറിഞ്ഞതത്രെ
ശവപ്പറമ്പ് മണത്തതത്രെ,
അമ്പലങ്ങളില്‍ നിറഞ്ഞത്രെ
വിളക്കുകളില്‍
എരിഞ്ഞത്രെ.....
കേട്ടതേയില്ല ..
ഞാനൊന്നും...
31/8/08
ആകാശത്തിന്റെ സ്വപ്നം
ഒരു കാട്ടുമത കാറ്റു വീശി
മുസ്ലിം മഴ പെയ്തു
കൃസ്ത്യാനി മണ്ണ് കുതിര്‍ന്നു
ഹിന്ദു ഭൂമിയില്‍ വൃക്ഷങ്ങള്‍ തളിര്‍ത്തു
പലജാതി പൂക്കള്‍ വിടര്‍ന്നു.
ആ പൂമരത്തണലിലൂടെ
മനുഷ്യരായ നാം
ശാന്തരായ് നടന്നു.....
മുസ്ലിം മഴ പെയ്തു
കൃസ്ത്യാനി മണ്ണ് കുതിര്‍ന്നു
ഹിന്ദു ഭൂമിയില്‍ വൃക്ഷങ്ങള്‍ തളിര്‍ത്തു
പലജാതി പൂക്കള്‍ വിടര്‍ന്നു.
ആ പൂമരത്തണലിലൂടെ
മനുഷ്യരായ നാം
ശാന്തരായ് നടന്നു.....
21/8/08
കാവല്‍.
ശൂ.. ശ് ..
ശ്രദ്ധിക്കുക..
ഇരുട്ടും നിലാവും രഹസ്യം പറയുന്നുണ്ട്.
ചീവീടുകളെ...
കാറ്റിനെ കീറാതെ
കൂട്ടുകാരാ ..
ഉള്ളിലിരുന്നു നീ ശ്വാസം പിടിക്കാതെ....
എനിക്കു പതുക്കെ
പതിയെ നടക്കാന്‍ നേരമായ്
തിരമുറിച്ച് തണുപ്പു കുടിച്ച്
വൃത്തത്തില്‍ കൈവീശി
കറങ്ങി പറന്നാണ്
പോകേണ്ടത്..
കടലിന്റെ നടുവിലാണവര്‍
നിശ്വാസം പങ്കുവയ്ക്കുന്നത്.
ആരും മന്ത്രിക്കരുത്..
എനിക്ക് ആഴക്കടലില്‍
പവിഴപുറ്റുകളിലേക്ക്
അസ്തമിക്കേണ്ടത് അപ്പോഴാണ്
കാരണം നിലാവറിയാതെ വേണം
ഉപേക്ഷിക്കപെട്ട ശംഖിലെ
തീര്‍ത്ഥം കടലിലൊഴുക്കാന്‍
അത്രകണ്ടു
പ്രണയിച്ചെന്നറിഞ്ഞിട്ടാവാംശ്രദ്ധിക്കുക..
ഇരുട്ടും നിലാവും രഹസ്യം പറയുന്നുണ്ട്.
ചീവീടുകളെ...
കാറ്റിനെ കീറാതെ
കൂട്ടുകാരാ ..
ഉള്ളിലിരുന്നു നീ ശ്വാസം പിടിക്കാതെ....
എനിക്കു പതുക്കെ
പതിയെ നടക്കാന്‍ നേരമായ്
തിരമുറിച്ച് തണുപ്പു കുടിച്ച്
വൃത്തത്തില്‍ കൈവീശി
കറങ്ങി പറന്നാണ്
പോകേണ്ടത്..
കടലിന്റെ നടുവിലാണവര്‍
നിശ്വാസം പങ്കുവയ്ക്കുന്നത്.
ആരും മന്ത്രിക്കരുത്..
എനിക്ക് ആഴക്കടലില്‍
പവിഴപുറ്റുകളിലേക്ക്
അസ്തമിക്കേണ്ടത് അപ്പോഴാണ്
കാരണം നിലാവറിയാതെ വേണം
ഉപേക്ഷിക്കപെട്ട ശംഖിലെ
തീര്‍ത്ഥം കടലിലൊഴുക്കാന്‍
അത്രകണ്ടു
കാറ്റ്
കടലിന്റെ ഗല്‍ഗദത്തിനു മീതെ
ഇപ്പൊഴും
ചൂണ്ടുവിരല്‍ അമര്‍ത്തി പിടിക്കുന്നത്.
കടലിന്റെ ഗല്‍ഗദത്തിനു മീതെ
ഇപ്പൊഴും
20/8/08
ഇടതും വലതും
ഒരു നരിചീറിന്റെ ഇരുട്ടായി വെളിച്ചം.
തലകീഴായി കണ്ട സ്വപ്നങ്ങളെ
നിവര്‍ത്തി പിടിച്ചു
രാവുതോറും പറക്കുന്നവര്‍,
അവര്‍ക്കിടയില്‍..
മുഖത്തു തൂങ്ങിയാടും വെയില്‍
വീണ്ടും വീണ്ടും മുട്ടി വിളിക്കവെ
കാഴ്ച്ച വന്നു പോയാലൊ എന്നു ഭയം
ഇറുക്കെ പൂട്ടിയ കണ്ണുമായ്
രാവോര്‍ത്തിരിക്കുന്നവര്‍
അരണ്ട നിറമാകവേ
ദിക്കു വിടര്‍ത്തിപ്പറക്കുന്നു
പകലുറക്കിയ സത്യങ്ങള്‍
കൊത്തി വിഴുങ്ങുന്നു
തെളിവുകള്‍ വരുംകാല
തെറ്റിന്‍ വളങ്ങള്‍.
പുഞ്ചിരിയോടെ നിലാവു
വീണ്ടും മുട്ടി വിളിക്കവേ
കാഴ്ച്ച വന്നു പോയാലൊ എന്നു ഭയം
ഒപ്പം പറന്നു ചിറകു കുഴയവേ
കാണുന്നതെന്തു
രാവും പകലുമൊരുമിച്ചെന്നോ !
തീര്‍ച്ച
കൊത്തികൊല്ലുമിനി
ഇരുകൂട്ടര്‍കൂടി
അസത്യം പരസ്പ്പരം
ഇരുട്ടില്‍ ഒളിക്കുവോര്‍.
തലകീഴായി കണ്ട സ്വപ്നങ്ങളെ
നിവര്‍ത്തി പിടിച്ചു
രാവുതോറും പറക്കുന്നവര്‍,
അവര്‍ക്കിടയില്‍..
മുഖത്തു തൂങ്ങിയാടും വെയില്‍
വീണ്ടും വീണ്ടും മുട്ടി വിളിക്കവെ
കാഴ്ച്ച വന്നു പോയാലൊ എന്നു ഭയം
ഇറുക്കെ പൂട്ടിയ കണ്ണുമായ്
രാവോര്‍ത്തിരിക്കുന്നവര്‍
അരണ്ട നിറമാകവേ
ദിക്കു വിടര്‍ത്തിപ്പറക്കുന്നു
പകലുറക്കിയ സത്യങ്ങള്‍
കൊത്തി വിഴുങ്ങുന്നു
തെളിവുകള്‍ വരുംകാല
തെറ്റിന്‍ വളങ്ങള്‍.
പുഞ്ചിരിയോടെ നിലാവു
വീണ്ടും മുട്ടി വിളിക്കവേ
കാഴ്ച്ച വന്നു പോയാലൊ എന്നു ഭയം
ഒപ്പം പറന്നു ചിറകു കുഴയവേ
കാണുന്നതെന്തു
രാവും പകലുമൊരുമിച്ചെന്നോ !
തീര്‍ച്ച
കൊത്തികൊല്ലുമിനി
ഇരുകൂട്ടര്‍കൂടി
അസത്യം പരസ്പ്പരം
ഇരുട്ടില്‍ ഒളിക്കുവോര്‍.
14/8/08
അഹം അഹം
എന്നോട് ചോദിച്ചിട്ടല്ല ജനിച്ചതും വളര്‍ന്നതും
എന്നോട് ചോദിച്ചിട്ടല്ല വിശന്നതും പ്രണയിച്ചതും
എന്നോടു ചോദിച്ചിട്ടല്ല ഞാന്‍ തളര്‍ന്നതും മരിപ്പതും
ചോദിക്കാഞ്ഞതു നന്നായി
ചോദിച്ചാല്‍ കള്ളി വെളിച്ചത്താവും
എനിക്കെന്നിലെന്താണ് ഉത്തരവാദിത്തമെന്നന്നതു
എന്നോട് ചോദിച്ചിട്ടല്ല വിശന്നതും പ്രണയിച്ചതും
എന്നോടു ചോദിച്ചിട്ടല്ല ഞാന്‍ തളര്‍ന്നതും മരിപ്പതും
ചോദിക്കാഞ്ഞതു നന്നായി
ചോദിച്ചാല്‍ കള്ളി വെളിച്ചത്താവും
എനിക്കെന്നിലെന്താണ് ഉത്തരവാദിത്തമെന്നന്നതു
17/7/08
ദൈവത്തിന്റെ(നില) വിളി
ഞാന്‍ പൊട്ടനാണെന്നു
നിങ്ങള്‍ കരുതിയൊ?
ഇരിക്കപൊറുതി തരില്ലല്ലോ
നീയൊക്കെ പുസ്തകമെഴുതി
എന്റെ ശക്തി ക്ഷയിപ്പിച്ചല്ലോ..!
മതമില്ലേല്‍ പിന്നെ ഞാന്‍
മരിച്ചുപോകില്ലേ..!
ആരും പൂജചെയ്യാത്ത
എന്നെ തൊഴുതാത്ത
ഒരു സമൂഹം വളരാനൊ?
ഹെന്റ്മ്മേ..
ഞാന്‍ സൃഷ്ടിച്ചതിലിത്ര പിഴകളോ?
ജീവിക്കന്‍ നീയൊന്നും
സമ്മതിക്കില്ലേഡേ... !
മര്യാദയ്ക്കു
പ്രാര്‍ഥന തുടരുക,
മണിയൊച്ച മുഴക്കുക,
ആചാരവേഷത്തില്‍ ഘോഷയാത്ര,
ശത്രുനിഗ്രഹം ഒക്കെ തുടരുക.
രക്തപുഴയൊഴുക്കിയേലും
എന്നെ രക്ഷിക്കൂ...
ഇല്ലേല്‍ ഞാന്‍ മരിച്ചാല്‍
മനുഷ്യരേ ..
നിങ്ങള്‍ക്കു പിന്നെ ആരുണ്ട്?
നിങ്ങള്‍ കരുതിയൊ?
ഇരിക്കപൊറുതി തരില്ലല്ലോ
നീയൊക്കെ പുസ്തകമെഴുതി
എന്റെ ശക്തി ക്ഷയിപ്പിച്ചല്ലോ..!
മതമില്ലേല്‍ പിന്നെ ഞാന്‍
മരിച്ചുപോകില്ലേ..!
ആരും പൂജചെയ്യാത്ത
എന്നെ തൊഴുതാത്ത
ഒരു സമൂഹം വളരാനൊ?
ഹെന്റ്മ്മേ..
ഞാന്‍ സൃഷ്ടിച്ചതിലിത്ര പിഴകളോ?
ജീവിക്കന്‍ നീയൊന്നും
സമ്മതിക്കില്ലേഡേ... !
മര്യാദയ്ക്കു
പ്രാര്‍ഥന തുടരുക,
മണിയൊച്ച മുഴക്കുക,
ആചാരവേഷത്തില്‍ ഘോഷയാത്ര,
ശത്രുനിഗ്രഹം ഒക്കെ തുടരുക.
രക്തപുഴയൊഴുക്കിയേലും
എന്നെ രക്ഷിക്കൂ...
ഇല്ലേല്‍ ഞാന്‍ മരിച്ചാല്‍
മനുഷ്യരേ ..
നിങ്ങള്‍ക്കു പിന്നെ ആരുണ്ട്?
3/6/08
അറിയാത്തവാക്യം
തെരുവുനീളെ ഇതെത്ര തലകള്‍
കറുത്തതും വെളുത്തതും പകുതി നരച്ചതും
കണ്‍തുറന്നു, കൈവീശി
വേരു പറിച്ചു മരിച്ച
മരകുറ്റികള്‍ ചലിച്ചു തുടങ്ങിയ പോലെ.
അവയിലൊന്നായ്എന്നും ധൃതിയില്‍ നടക്കെ..
അവനു കാണാമൊ
കാറ്റ് അവനില്‍ ചെയ്യുന്നത്. ?
ജലവും ഖരങ്ങളുമവനില്‍ ചെയ്യുന്നത് ?
അവനറിയാമൊ?
പ്രകൃതി
അവനില്‍ കുത്തിവരയ്ക്കുന്നത്,
നിര്‍ബാധം കയറി ഇറങ്ങുന്നത്,
നിറമടിയ്ക്കുന്നതു പൊളിച്ചടുക്കുന്നത്,
എല്ലാം അവനിലേക്കെഴുതപ്പെടുന്നത് ?
അവനറിയില്ല
അവനിലെയൊരക്ഷരവും.
വായിക്കുവാനൊ തിരുത്തുവാനോ
അവനാകില്ല.
കോറിയിട്ടയനേകം വാക്കുകള്‍,
വാക്യങ്ങള്‍ ഒക്കെയായ് അവന്‍.!
അവനൊന്നുമറിയുന്നില്ല
ഒരിക്കലും.
എപ്പോഴുംതിരക്കിലാണ്.
അവന്‍
അവശിഷ്ടങ്ങള്‍ നിര്‍മ്മിക്കുന്ന
ശ്രദ്ധയിലാണ്.
-----------
കറുത്തതും വെളുത്തതും പകുതി നരച്ചതും
കണ്‍തുറന്നു, കൈവീശി
വേരു പറിച്ചു മരിച്ച
മരകുറ്റികള്‍ ചലിച്ചു തുടങ്ങിയ പോലെ.
അവയിലൊന്നായ്എന്നും ധൃതിയില്‍ നടക്കെ..
അവനു കാണാമൊ
കാറ്റ് അവനില്‍ ചെയ്യുന്നത്. ?
ജലവും ഖരങ്ങളുമവനില്‍ ചെയ്യുന്നത് ?
അവനറിയാമൊ?
പ്രകൃതി
അവനില്‍ കുത്തിവരയ്ക്കുന്നത്,
നിര്‍ബാധം കയറി ഇറങ്ങുന്നത്,
നിറമടിയ്ക്കുന്നതു പൊളിച്ചടുക്കുന്നത്,
എല്ലാം അവനിലേക്കെഴുതപ്പെടുന്നത് ?
അവനറിയില്ല
അവനിലെയൊരക്ഷരവും.
വായിക്കുവാനൊ തിരുത്തുവാനോ
അവനാകില്ല.
കോറിയിട്ടയനേകം വാക്കുകള്‍,
വാക്യങ്ങള്‍ ഒക്കെയായ് അവന്‍.!
അവനൊന്നുമറിയുന്നില്ല
ഒരിക്കലും.
എപ്പോഴുംതിരക്കിലാണ്.
അവന്‍
അവശിഷ്ടങ്ങള്‍ നിര്‍മ്മിക്കുന്ന
ശ്രദ്ധയിലാണ്.
-----------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)