5/11/08

അനാഥന്‍

ദിക്കുചാരിനില്‍ക്കുമൊരു ദു:ഖം കണ്‍ടു ഞാന്‍
ഇത്തിരി ഇരുട്ടു പുതച്ചുറങ്ങുന്ന വീഥിയും..

ബാലനാണവനമ്പരപ്പില്‍ കണ്‍തുറക്കുന്നു
കൈവെള്ളയിലിറ്റു പുഞ്ചിരി
തൊട്ടുവയ്ച്ചില്ല ഞാന്‍.
അനാഥമാം നോട്ടമൊന്നെനിക്കേകുന്നു
ഇരുചെന്നികളിലുമൊളിക്കുന്ന
പൊള്ളിച്ച പാടുകള്‍.
തൊട്ടിലൊന്നെന്‍ മനസ്സില്‍കെട്ടി
ഉയലാടിച്ചവന്‍ മറയവെ
പതിവുയാത്രകളുടെ പടവു കയറി
പോകുന്നു ഞാനും
എന്നുമൊന്നും മിണ്ടുവാനാകാതെ...!

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Unknown പറഞ്ഞു...

തൊട്ടിലൊന്നെന്‍ മനസ്സില്‍കെട്ടി
ഉയലാടിച്ചവന്‍ മറയവെ
പതിവുയാത്രകളുടെ പടവു കയറി
പോകുന്നു ഞാനും
എന്നുമൊന്നും മിണ്ടുവാനാകാത
കല നന്നായിരിക്കുന്നു വരികൾ

Jayasree Lakshmy Kumar പറഞ്ഞു...

നല്ല വരികൾ