8/9/08

പൂജിക്കുന്നവന്റെ ധര്‍മ്മ സങ്കടം

ശുദ്ധാശുദ്ധം നോക്കി
പൂക്കളിറുക്കുമ്പോള്‍
ജലം പൂജയ്ക്കെടുക്കുമ്പോള്‍
തറ്റുടുത്തു പുച്ഛമടക്കി,
നാസികതോറും കയറിയിറങ്ങും
കാറ്റെന്റെ ചെവിയില്‍ പറഞ്ഞതു
ഞാന്‍ കേട്ടതേയില്ല.....

അവനെക്കൂടിയൊന്ന്
ശുദ്ധികലശം ചെയ്യാന്‍ !

മലകള്‍ മുത്തി പറന്നതത്രെ
കാടടക്കി കിടന്നത്രെ
തെരുവെല്ലം അറിഞ്ഞതത്രെ
ശവപ്പറമ്പ് മണത്തതത്രെ,
അമ്പലങ്ങളില്‍ നിറഞ്ഞത്രെ
വിളക്കുകളില്‍
എരിഞ്ഞത്രെ.....

കേട്ടതേയില്ല ..
ഞാനൊന്നും...