വാഷിങ്ടണില്‍ നിന്നും
ബാഗ്ദാദിലേക്കു എത്ര ദൂരമുണ്ട്
അതേ ദൂരമാണ്
ഇപ്പോള്‍ ടെഹ്റാനിലേക്കുമുളളത്
പെന്റഗണില്‍ നിന്നും
ഹിരോഷിമയിലേക്കുണ്ടായിരുന്ന ദൂരം
വെള്ളപ്പിശാചിന്റെ
കരങ്ങളാല്‍ ഞെരിഞ്ഞ
ഫലൂജയിലേക്കുള്ള ദൂരം
കാബൂളിലേക്കും,കാണ്ഡഹാറിലേക്കുമു ള്ള ദൂരം
അതേ ദൂരം, അതേ അകലം
ആ ദൂരമേ
ഇനി ദമാസ്കസ്സിലേക്കും,സനായിലേക്കു മുള്ളു
ചിറകൊടിഞ്ഞ ഖാര്‍ത്തൂമിലേക്കും
ചേതനയറ്റ മൊഗാദിഷുവിലേക്കുമുള്ള
ദൂരവും ഇപ്പോള്‍ സമംതന്നെ
ഹവാനയിലേക്കും,കാരക്കസിലേക്കും
ഈ നരഭോജിയുടെ കൂര്‍ത്തനഖങ്ങള്‍
നീണ്ട് വരുന്നതും ഇതേ ദൂരത്തിലാണ്
ഒരഗ്നിഗോളം
സ്വന്തം ശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം“
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...
അതേ ദൂരമാണ്
ഇപ്പോള്‍ ടെഹ്റാനിലേക്കുമുളളത്
പെന്റഗണില്‍ നിന്നും
ഹിരോഷിമയിലേക്കുണ്ടായിരുന്ന ദൂരം
വെള്ളപ്പിശാചിന്റെ
കരങ്ങളാല്‍ ഞെരിഞ്ഞ
ഫലൂജയിലേക്കുള്ള ദൂരം
കാബൂളിലേക്കും,കാണ്ഡഹാറിലേക്കുമു
അതേ ദൂരം, അതേ അകലം
ആ ദൂരമേ
ഇനി ദമാസ്കസ്സിലേക്കും,സനായിലേക്കു
ചിറകൊടിഞ്ഞ ഖാര്‍ത്തൂമിലേക്കും
ചേതനയറ്റ മൊഗാദിഷുവിലേക്കുമുള്ള
ദൂരവും ഇപ്പോള്‍ സമംതന്നെ
ഹവാനയിലേക്കും,കാരക്കസിലേക്കും
ഈ നരഭോജിയുടെ കൂര്‍ത്തനഖങ്ങള്‍
നീണ്ട് വരുന്നതും ഇതേ ദൂരത്തിലാണ്
ഒരഗ്നിഗോളം
സ്വന്തം ശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം“
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

