27/6/10

അധിനിവേശത്തിന്റെ ദൂരം /മൊയ്തീൻ അംഗടിമുഗർവാഷിങ്ടണില്‍ നിന്നും

ബാഗ്ദാദിലേക്കു എത്ര ദൂരമുണ്ട്
അതേ ദൂരമാണ്
ഇപ്പോള്‍ ടെഹ്റാനിലേക്കുമുളളത്

പെന്റഗണില്‍ നിന്നും
ഹിരോഷിമയിലേക്കുണ്ടായിരുന്ന ദൂരം
വെള്ളപ്പിശാചിന്റെ
കരങ്ങളാല്‍ ഞെരിഞ്ഞ
ഫലൂജയിലേക്കുള്ള ദൂരം
കാബൂളിലേക്കും,കാണ്ഡഹാറിലേക്കുമുള്ള ദൂരം
അതേ ദൂരം, അതേ അകലം
ആ ദൂരമേ
ഇനി ദമാസ്കസ്സിലേക്കും,സനായിലേക്കുമുള്ളു

ചിറകൊടിഞ്ഞ ഖാര്‍ത്തൂമിലേക്കും
ചേതനയറ്റ മൊഗാദിഷുവിലേക്കുമുള്ള
ദൂരവും ഇപ്പോള്‍ സമംതന്നെ
ഹവാനയിലേക്കും,കാരക്കസിലേക്കും
ഈ നരഭോജിയുടെ കൂര്‍ത്തനഖങ്ങള്‍
നീണ്ട് വരുന്നതും ഇതേ ദൂരത്തിലാണ്

ഒരഗ്നിഗോളം
സ്വന്തം ശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം“
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

8 അഭിപ്രായങ്ങൾ:

Mohamed Salahudheen പറഞ്ഞു...

ദൂരംകുറയുന്നു, ലോകത്തിന്റെയും അതിന്റെ അവസാനത്തിന്റെയും

Mohamed Salahudheen പറഞ്ഞു...

ഇടയിലുള്ള ദുരം

jayaraj പറഞ്ഞു...

എല്ലാം തന്‍റെ കാല്‍കീഴില്‍ വരണമെന്നുള്ള ചിന്ത. അതാണ് അധിനിവേശത്തിന്റെ ആശയം. എല്ലാത്തിനും മുകളില്‍ ഒരു ഉടമാസ്ഥാവകാശം. അതിനെതിരു നില്‍ക്കുന്ന എന്തും അവര്‍ തകര്‍ക്കും. ഇപ്പോള്‍ ലോകത്ത് നടക്കുന്നതും അതുതന്നെ . കൊള്ളാം മാഷെ കവിത നന്നായിരിക്കുന്നു.

മുകിൽ പറഞ്ഞു...

അസ്സലായി സംവേദിച്ചു.

MOIDEEN ANGADIMUGAR പറഞ്ഞു...

അഭിപ്രായം എഴുതിയ എല്ലാകൂട്ടുകാർക്കും നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

good

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

മൂന്നു നാല്‌ വരികൾ അധികമായിത്തോന്നിയെങ്കിലും വളരെ ഇഷ്ടമായി

ഒരഗ്നിഗോളം
സ്വന്തം ശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം“
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

naakila പറഞ്ഞു...

nannayi mashe