16/6/10

വിശ്വാസം, അതല്ലല്ലോ എല്ലാം

നീട്ടിവിളിച്ചപ്പോൾ കരുതി
തീറ്റതരാനായിരിയ്ക്കുമെന്ന്

കയറിട്ട്‌ വലിച്ചപ്പോൾ
തൊഴുത്തിലേയ്ക്കാണെന്നും

ചാരിവച്ച പലകയിലൂടെ
ലോറിയിലേയ്ക്ക്‌ തള്ളിയപ്പോൾ
ഒരു പുൽത്തകിടി സ്വപ്നം കണ്ടു

യാത്ര ഞെരുങ്ങി
പതയൊഴുകിയപ്പോൾ
ഏതോയൊരു പുഴയോരവും

വണ്ടിയിൽ നിന്ന്
വലിച്ചിട്ടപ്പോൾ തോന്നി
കൈയ്യബദ്ധമായിരിയ്ക്കുമെന്ന്

അതോർത്ത്‌
നിന്റെ ചങ്കുരുകുകയാണെന്ന്

ഇപ്പോളീമരമുട്ടിയിൽ വച്ച്‌
കഴുത്തിനുനേരെ
കത്തിയുയർത്തിനിൽക്കുമ്പോൾ

കഴുത്തിലെ
കുരുക്കറുക്കാനായിരിയ്ക്കുമെന്ന്
കരുതിക്കോട്ടെ ഞാൻ......

നിന്നെക്കുറിച്ചൊരിക്കലും
മറിച്ച്‌ ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക്‌ നന്നായറിയാമല്ലോ

17 അഭിപ്രായങ്ങൾ:

Mohamed Salahudheen പറഞ്ഞു...

മായാപ്രപഞ്ചം

മുകിൽ പറഞ്ഞു...

നല്ല കവിത.

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

ഇഷ്ടായീ...

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

കവിതവായിക്കുന്ന ചങ്ങാതീ, കവിതയ്ക്ക് നിങ്ങള്‍ നല്‍കുന്നതെന്ത്?നല്ല കവിതയ്ക്കും നിശ്ശബ്ദതയാണോ നിന്റെ സമ്മാനം?

നല്ല കവിതയ്ക്ക് ഒരു ചക്കരമുത്തം..:))

വിഷ്ണു പ്രസാദ് പറഞ്ഞു...

പഴയ ഒരു പ്രമേയത്തെ സമകാലവുമായി രാഷ്ട്രീയ ധ്വനികളോടെ നന്നായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു.അഭിനന്ദനങ്ങള്‍

Pranavam Ravikumar പറഞ്ഞു...

Innathe Avasthaye Varachukanikkunna Kavitha!

Thanks for sharing!

സെറീന പറഞ്ഞു...

നല്ല കവിത.

ഉണ്ണി ശ്രീദളം പറഞ്ഞു...

clear and touching reflections...

ചിത്ര പറഞ്ഞു...

നന്നായിട്ടുണ്ട്..

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

എല്ലാം വെറും വിശ്വാസം, അതല്ലേ?

ഗുപ്തന്‍ പറഞ്ഞു...

nannaayi :)

നജൂസ്‌ പറഞ്ഞു...

കലക്കി..

naakila പറഞ്ഞു...

Ishtapettu dear

നഗ്നന്‍ പറഞ്ഞു...

സലാഹ്‌,
മുകിൽ,
ചാർളി,
വിഷ്ണുപ്രസാദ്‌,
പ്രണവം രവികുമാർ,
സെറീന,
ഉണ്ണീശ്രീദളം,
രാമൊഴി,
വഷളൻ,
ഗുപ്തൻ,
സോണ ജി,
നജൂസ്‌,
അനീഷ്‌

എല്ലാവർക്കും നന്ദി.
വായിച്ചതിലും
ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിലും.

സ്മിത മീനാക്ഷി പറഞ്ഞു...

ഈ വിശ്വാസത്തിനു എന്തു ഭംഗി..

MOIDEEN ANGADIMUGAR പറഞ്ഞു...

കൊള്ളാം, നല്ല കവിത

Unknown പറഞ്ഞു...

അതാണ് വിശ്വസിക്കുന്നവന്റെ പ്രശ്നം... വിശ്വസിക്കാത്തവന്റേതും വലിയ വ്യത്യസമൊന്നുമല്ല.