8/7/09

ഉള്ളി /വി മോഹന കൃഷ്നന്‍

ഉള്ളിയുടെ പദാര്‍ത്ഥമെന്ത്?
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിത്തൊലി കലയുന്ന
വീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി

വില്‍പനക്കാരിയില്‍ നിന്നും
വെപ്പുകാരിയില്‍ നിന്നും
ഓരോ ഉള്ളിയെടുത്ത്
ഞാന്‍ തൊലിയടര്‍ത്തി നോക്കി
അപ്പോള്‍ ഉള്ളികള്‍ പറഞ്ഞു:
അടര്‍ന്ന തൊലികളാണ്
ഞങ്ങളുടെ അര്‍ത്ഥം

വി മോഹന കൃഷ്നന്‍

5 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

വായിച്ചു കഴിഞ്ഞതും, കണ്ണില്‍ രണ്ടു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു....
നന്നായിരിക്കുന്നുട്ടോ.

ramanika പറഞ്ഞു...

nannayirikkunnu!

പാവപ്പെട്ടവൻ പറഞ്ഞു...

ഉള്ളി തൊലിച്ച പോലെ

Neena Sabarish പറഞ്ഞു...

ഉള്ളു നനഞ്ഞു

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

സ്‌നേഹിതാ, താങ്കളുടെ കവിത വായിച്ചു. അടുത്തലക്കം നിബ്ബില്‍ വായിക്കാം.