9/7/09

വെയിലോപ്പിള്ളി /വി മോഹന കൃഷ്നന്‍

മഴയേറെക്കാലം
നനഞ്ഞൊലിച്ചോരോ
കുടമരക്കീഴില്‍
കുനിഞ്ഞു നില്‍ക്കുമ്പോള്‍
മഴയുടെ നീളനെഴുത്താണി
കോരി വരച്ചതൊക്കെയും
വെയിലെടുത്തു പോയ്.
മഴയെന്നാല്‍
കടല്‍,പുഴ, ആകാശ-
മെന്നതിരില്ലാതര്‍ത്ഥം
പൊലിച്ചളക്കാതെ
മഴ മഴയെന്നു നനഞ്ഞ വാക്കുകള്‍
വെയിലത്തിട്ടു ഞാനുണക്കി സൂക്ഷിച്ചു
മുഴുവനും വിത്തായുണക്കിവെച്ചത്
ഇതുവരെ മഴ നനയാത്ത മണ്ണില്‍
വിതയ്ക്കാനെടുക്കുമ്പോള്‍
ഞാനോര്‍ക്കും നീ
ഇടറിവീണൊരാ ചെളി
വരമ്പുകള്‍.

4 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

കവിതേ..................

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ പറഞ്ഞു...

കവിത നന്നായി. ഒരു വിതയും പാടവും മാത്രമാണോ ഇതിനെ വെയിലോപ്പിള്ളി ആക്കിയത്‌?
അക്ഷന്തവ്യം!

encyclopedia5 പറഞ്ഞു...

nannayi

സെറീന പറഞ്ഞു...

നല്ല കവിത.