മഴയേറെക്കാലം
നനഞ്ഞൊലിച്ചോരോ
കുടമരക്കീഴില്‍
കുനിഞ്ഞു നില്‍ക്കുമ്പോള്‍
മഴയുടെ നീളനെഴുത്താണി
കോരി വരച്ചതൊക്കെയും
വെയിലെടുത്തു പോയ്.
മഴയെന്നാല്‍
കടല്‍,പുഴ, ആകാശ-
മെന്നതിരില്ലാതര്‍ത്ഥം
പൊലിച്ചളക്കാതെ
മഴ മഴയെന്നു നനഞ്ഞ വാക്കുകള്‍
വെയിലത്തിട്ടു ഞാനുണക്കി സൂക്ഷിച്ചു
മുഴുവനും വിത്തായുണക്കിവെച്ചത്
ഇതുവരെ മഴ നനയാത്ത മണ്ണില്‍
വിതയ്ക്കാനെടുക്കുമ്പോള്‍
ഞാനോര്‍ക്കും നീ
ഇടറിവീണൊരാ ചെളി
വരമ്പുകള്‍.
വി മോഹന കൃഷ്നന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വി മോഹന കൃഷ്നന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
9/7/09
വെയിലോപ്പിള്ളി /വി മോഹന കൃഷ്നന്‍
വിഭാഗം
കവിത,
വി മോഹന കൃഷ്നന്‍
8/7/09
ഉള്ളി /വി മോഹന കൃഷ്നന്‍
ഉള്ളിയുടെ പദാര്‍ത്ഥമെന്ത്?
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിത്തൊലി കലയുന്ന
വീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി
വില്‍പനക്കാരിയില്‍ നിന്നും
വെപ്പുകാരിയില്‍ നിന്നും
ഓരോ ഉള്ളിയെടുത്ത്
ഞാന്‍ തൊലിയടര്‍ത്തി നോക്കി
അപ്പോള്‍ ഉള്ളികള്‍ പറഞ്ഞു:
അടര്‍ന്ന തൊലികളാണ്
ഞങ്ങളുടെ അര്‍ത്ഥം
വി മോഹന കൃഷ്നന്‍
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിത്തൊലി കലയുന്ന
വീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി
വില്‍പനക്കാരിയില്‍ നിന്നും
വെപ്പുകാരിയില്‍ നിന്നും
ഓരോ ഉള്ളിയെടുത്ത്
ഞാന്‍ തൊലിയടര്‍ത്തി നോക്കി
അപ്പോള്‍ ഉള്ളികള്‍ പറഞ്ഞു:
അടര്‍ന്ന തൊലികളാണ്
ഞങ്ങളുടെ അര്‍ത്ഥം
വി മോഹന കൃഷ്നന്‍
വിഭാഗം
കവിത,
വി മോഹന കൃഷ്നന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)