7/11/08

യുദ്ധാനന്തരം

ഒരുദിവസം
കടലുറങ്ങുകയായിരുന്നു.
ആകാശം ചിന്താശൂന്യമായിരുന്നു.
മണ്ണില്‍ വീണ നിഴലുകളൊക്കെ
മരിച്ചിരുന്നു.
കാറ്റിനൊന്നും പറയാനില്ലായിരുന്നു
ഭൂമിക്ക് ഒന്നും
കൂട്ടിനുണ്ടായിരുന്നില്ല.

മധ്യാഹ്നമായിട്ടും സായാഹ്നമായിട്ടും
ആരും ഉണര്‍ന്നില്ല.
പകലിനെ തൊട്ട രാവിന്
ഹൃദയമുണ്ടായിരുന്നില്ല.
അത് അവസാനത്തെ
അണുബോംബു സ്ഫോടനം കഴിഞ്ഞ
ആദ്യത്തെ അസ്തമയമായിരുന്നു !.

4 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

വല്ലാത്തൊരു നിശ്ചലത ഈ വാക്കുകളില്‍

പ്രിയ പറഞ്ഞു...

അതുണ്ടാകും. അധികം താമസിയാതെ

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഇനിയുമുണ്ടാവുമോ???

കല|kala പറഞ്ഞു...

ആദ്യങ്ങള്‍ക്കു മുന്‍പ് ആദ്യങ്ങളും
അവസാനങ്ങല്‍ക്കു ശേഷവും അവസാനങ്ങളും
-- പ്രപഞ്ചോല്പത്തി കളിയാണെ
;)
മ്ഹിക്കും പ്രിയയ്ക്കും രന്‍ജിത്തിനും അവസാനമില്ലാത്ത നന്ദി.