എനിക്കില്ല കുരുവി തന്
ചിലപ്പിന്നൊലികള്
ഇല്ലൊരു പൂവിന്റെ
വിരിയുന്ന സുഖവും
അടുക്കില്ലേതൊരു
മധുമന്ദഹാസവും
ഒടുങ്ങില്ലൊരിക്കലും
മുനകൂര്‍ ത്ത നോട്ടവും
ഇനിയേത് പാപത്തിന്
പങ്ക് പറ്റാനോ,
അതിലേത് കബന്ധത്തില്‍
മുറിവ് കുത്താനോ !
അറിയില്ല വരുന്നതിന്
നാമമെന്തെന്ന്
കൂകലിയെന്നേ
കേള് വികളുള്ളൂ
9 അഭിപ്രായങ്ങൾ:
"കൂകലി"
enthaa ee kookali?
വിഷ്ണുവിന്റെ അതേ ചോദ്യം, എന്താ ഈ കൂകലി? എന്നിരുന്നാലും വാക്കുകളുടെ ,ഇത്ര നല്ല വേലിയേറ്റം ഒരു മുധുമന്ദഹാസത്തില് നിര്‍ത്തട്ടെ?
kavitha kalakki..but entha ee kookali....
പൂതമേ,തെലുങ്കല്ല,പാലക്കാടന്‍ മട്ടയുമല്ല,പിന്നെന്താ ഈ കൂകലി...വായനക്കാരനെ നട്ടം തിരിക്കാതെ കണ്മണീ.കൂക്ക് എന്ന് കേട്ടിട്ടുണ്ട്.കൂക്കുക എന്നതിന് ഇപ്പോ പല അര്ഥാന്തരന്യാസങ്ങളുമുണ്ടല്ലോ.സര്‍വരാജ്യ ബ്ലോഗന്മാരേ ബ്ലോഗിനികളേ കൂകലി എന്ന വാക്കിന്റെ അര്‍ഥം പറയുന്നവര്‍ക്ക്....ഈ പൂതത്തെ തരുന്നതാണ്.കൂക്കാന് പറ്റാത്തതിലുള്ള കലിയല്ലേ അത് എന്ന് ഞാന്‍ സംശയിക്കുന്നു... :)
നന്ദി.. വായിച്ചതിനും വിലയേറിയ അഭിപ്രായങ്ങള്‍ പറഞ്ഞതിനും . പക്ഷേ, എന്താണീ കൂകളിയെന്ന് പലരും ചോദിക്കുന്നു. സത്യം പറയട്ടെ, വേറൊരു പേരും കിട്ടാത്തത് കൊന്ട് ഞാന്‍ തന്നെ ഉന്ടാക്കിയ ഒരുരു പേരാണത്...
കലി എന്ന വാക്കിന്റെ ഒരു പരമകോടി എന്ന നിലയില്‍ കൂകലിയെ കണക്കാക്കാവുന്നതാണ്
ആശയക്കുഴപ്പം ഉന്ടാക്കിയതില് ക്ഷമിക്കുക
എന്ന് സ്വന്തം
ഭൂതന്
ഈ ഭൂതത്താന്‍ ചേട്ടന് റെ ഒരു കാര്യം. എന്നാലത് പറയേണ്ടേ ആദ്യമേ... കൂകലി എന്ന പദത്തിന് റെ അര്‍ത്ഥം കണ്ടെത്തിയാല്‍ ഇവിടെ സമ്മാനം കൊടുക്കുമെന്ന് കേട്ട് വന്നതാ.. അതും ഭൂതം അടിച്ചോണ്ട് പോയി.
ha..ha....kshamikkuu sahodaraa
ഭൂതാ...
കൂകലി ഞാന്‍ വിചാരിച്ചു ഗൂഗലി (google) അല്ലെങ്കില്‍ അതിന്റെ പരിണാമമെന്ന്.. പറ്റിച്ചു കളഞ്ഞല്ലേ ഭൂതാ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ