1/6/07

അഭയ വിതുരയില്‍ (അഭയം വിദൂരതയില്‍)

അഭയ വിതുരയില്‍
വണ്ടിയിറങ്ങി

പെണ്‍കുട്ടി പറഞ്ഞു
"ചേച്ചിയാണു ഭാഗ്യവതി
കീറിമുറിച്ചവറ്‍
തിരുത്തിപ്പറഞ്ഞല്ലോ
വാഴത്തപ്പെട്ടുവല്ലോ

നിത്യകന്യകയെന്ന്.. വിശുദ്ധയെന്ന്

നാപ്പതാമനും നടുവൊടിക്കുമ്പോള്‍
കൃഷ്ണാ എന്ന് ഞാന്‍ അലറിവിളിച്ചത്‌
ചേലയ്ക്കായിരുന്നല്ലത്റേ
പുതുകൂജനമായിരുന്നെന്ന്"

"പച്ചമീനിനു ശുക്ളഗന്ധമായതിനാല്‍
നീയിനി മത്സ്യഗന്ധിയെന്ന് അറിയപ്പെടും
പകലും രാവുമല്ലാതെ
അകവും പുറവുമല്ലാതെ
വസിക്കാനൊരിടം തരാന്‍
വാസുദേവനുമില്ലാത്ത സ്ഥിതിക്ക്‌
പോന്നുകൂടെ നിനക്കും? "

7 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

അഭയ വിതുരയില്‍
വണ്ടിയിറങ്ങി

പെണ്‍കുട്ടി പറഞ്ഞു
"ചേച്ചിയാണു ഭാഗ്യവതി
കീറിമുറിച്ചവറ്‍
തിരുത്തിപ്പറഞ്ഞല്ലോ
വാഴത്തപ്പെട്ടുവല്ലോ

കരീം മാഷ്‌ പറഞ്ഞു...

സുഗതകുമാരിയുടെ വാചകം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെറിയട്ടെ ഞാന്‍!
ഈ പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടെന്നു ഓരോ മാസവും സാക്ഷ്യപ്പെടുത്തേണട ചുമതല ഇനി അവരുടെ മാനഹത്യ ആഘോഷിച്ച നിങ്ങള്‍ക്കു തന്നെ!

അജ്ഞാതന്‍ പറഞ്ഞു...

ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത പുറകോട്ട് നടക്കുന്ന ഒരു കവിതയെന്ന് ഞാന്‍ പറഞ്ഞാല്‍ മനുവിന് പിണക്കം തോന്നരുത്. എനിക്ക് തോന്നിയത് ഞാന്‍ പറയുന്നു. മറ്റ് വായനക്കാര്‍ക്ക് എതിരഭിപ്രായം ഉണ്ടാകാം താങ്കള്‍ക്കും.

ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടുപോലെ തോന്നിയതിനാല്‍ മാത്രം ഈ ഒരുഅഭിപ്രയം .

വിതുര, സൂര്യനെല്ലി പോലെയുള്ള പെണ്‍ വാണിഭങ്ങളില്‍ ഉത്തരവാദികളാരെന്ന് ചിന്തിക്കുന്നതിനു പകരം പെണ്‍കുട്ടികളെ ദൈവസമാനരാക്കുന്ന മാധ്യമ ‘ബുദ്ധിജീവി’ സംസ്കരമാണീ കവിതയെന്ന് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ആണ്‍ വര്‍ഗ്ഗങ്ങളുടെ പേക്കൂത്ത് തന്നെ എന്ന് പറയുമ്പോഴും ആണ്‍ വര്‍ഗ്ഗത്തെ മൊത്തം പുലയാട്ട് പാടുമ്പോഴും സംഭവങ്ങള്‍ക്കിരയായ പെണ്‍കുട്ടികളെ നമ്മള്‍ കുറ്റം പറയരുത് എന്ന പൊതു തത്വങ്ങള്‍ ലംഘിക്കപ്പെടേണ്ടതുണ്ട്.

പണത്തിനും അതുപോലെ പ്രശസ്തിക്കും വേണ്ടി നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ എന്തിനും തയ്യാറാകുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങള്‍ മാത്രമാണ് സൂര്യനെല്ലിയും വിതുരയും പോലുള്ള സംഭവങ്ങള്‍. ഇത്തരം സംഭവങ്ങളെ മഹത്വവല്‍ക്കരിച്ച് യഥാര്‍ത്ഥമഹത്വം കളങ്കപ്പെടുത്തരുത്.

ഒപ്പം വിതുര പെണ്ട്കുട്ടിയെ പോലെ അഭയെ കാണുന്ന കാഴ്ചയും വിചിത്രമായി തോന്നി.
കവിതയില്‍ അഭയെ ചേച്ചീ എന്നു വിളിക്കുന്നതിലൂടെ ഒരു സമൂഹത്തെ അവഹേളിക്കുക കൂടിയാണ് ചെയ്യുന്നത്.

കുടുംബംകലക്കി പറഞ്ഞു...

വിതുരക്കേസ് വെറുമൊരു വാണിഭമായിരുന്നുവെന്നു സ്ഥാപിച്ചുകൊണ്ട് തിരു. ജില്ലാ ജഡ്‌ജി പുറപ്പെടുവിച്ച, വിവാദമായ, ഉത്തരവില്‍ എന്താണു പീഢനം എന്താണു വാണിഭം എന്ന നിര്‍വചനമുണ്ട്. വായിച്ചിരിക്കേണ്ട ഒരു ഡോക്യുമെന്റാണത്.

FX പറഞ്ഞു...

നളിനി നെടൊ മുതല്‍ കൊഴിക്കൊട്ടേ ഉഷ യും പൂകൊട്ടേ തുളസിയും ഒക്കെ തൊറ്റു പിന്മാറുന്ന കാലം
മെയില്‍ ഴൊവനിസം കവിത രൂപം എടുക്കുന്നു........

Dinkan-ഡിങ്കന്‍ പറഞ്ഞു...

മനു നല്ല കവിത
qw_er_ty

Sapna Anu B.George പറഞ്ഞു...

വാഴ്ത്തപ്പെട്ടവരെ കീറിമുറിക്കുന്ന,പിച്ചിചീന്തുന്ന കാലം? മനസ്സക്ഷികള്‍ കൂലിത്തല്ലിനിറങ്ങുന്ന കാലം?കലികാലം!!!