പുകമഞ്ഞു വീണ താഴവരയിലേക്ക്
അടര്‍ന്നു വീഴുന്നു ഒരു ദലം
ഒരൊറ്റ തുള്ളി ചോര
ഉറക്കങ്ങളെ മുറിച്ച്
കൂറ്റന്‍ ചിറകുകളുള്ള യുദ്ധ വിമാനങ്ങളെ പൊലെ
ദുഃസ്വപ്നങ്ങള്‍ ഇരമ്പുന്നു
അഗ്രിന്‍*, പ്രവചനം നടത്തുന്ന
രണ്ടു കയ്യും നഷ്ടപ്പെട്ട നിന്റെ സഹോദരന്റെ
ഭാവി കാഴ്ചകളിലൂടെ നീന്തി നീന്തി നടക്കുന്നു
ബൂട്ട്‌സുകളുടെ ക്രൂര ഫലിതങ്ങള്‍ക്കിടയില്‍
അധികാരത്തിന്റെ തോക്കിന്‍ കുഴലുകള്‍
നിനക്കു സമ്മാനിച്ച അന്ധ നിഷ്കളങ്കത
നിന്റെ സന്തതി
വേദനയുടെ ഏത് ജലാശയത്തിലേക്കായിരുന്നു
നീയവനെ പെരിങ്കല്ലുകള്‍ കെട്ടി താഴ്ത്തിയത് ?
നിനക്കു വേണ്ടി ചുവന്ന മത്സ്യത്തെ തേടിപ്പോയ
സാറ്റലൈറ്റിന്** നീ കാത്തു വെച്ചതിതായിരിന്നൊ?
ഏത് ദുരന്തങ്ങളെ പിടിച്ചെടുത്ത് പിടിച്ചെടുത്താണ്
അവന്റെ കാലുകള്‍ ചോര വാര്‍ക്കാന്‍ തുടങ്ങിയത് ?
എന്റെ വാക്കുകളെ പോലെ മുടന്താന്‍ തുടങ്ങിയത് ?
അവന്റെ കൂട്ടുകാരെവിടെ?
ഒഴിയാത്ത മൈന്‍ പാടങ്ങള്‍ അവര്‍ക്കായി കാത്തിരിപ്പുണ്ടാവും
എന്നിട്ടും വിമാനങ്ങളില്‍*** നിന്നും
മുറിഞ്ഞ ചിറകുകള്‍ പോലെ വിതറുന്ന
കടലാസുകളില്‍ അവര്‍ പറയുന്നു
അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്
അവര്‍ നിങ്ങള്‍ക്കായി സമാധാനം കൊണ്ടു വരുമെന്ന്
ചരിത്രത്തിന്റെ ഓരോ വയലുകളിലും
അമര്‍ന്ന് നിശബ്ദമാവുന്നതിനെ കുറിച്ച്
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ് ?
അടര്‍ന്നു വീഴുന്ന ചുവന്ന ദലങ്ങളെ കുറിച്ച്
കഴുത്തു ഞെരിക്കപ്പെട്ട വസന്തത്തിന്റെ
ചുവന്ന മൌനങ്ങളെ കുറിച്ച്
ഒരൊറ്റ തുള്ളി ചോരയിലൂടെ നിലവിളിച്ചു കൊണ്ടിരിക്കുന്ന
ഭൂമിയെ കുറിച്ച്
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ് ?
*Bahman Ghobadi യുടെ Turtle can fly എന്ന ചിത്രത്തിലെ സദ്ദാം ഭരണ കൂടത്തിന്‍ കീഴില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന ഒരു പെണ്‍കുട്ടി
**ഗ്രാമത്തില്‍ ആദ്യമായി ഡിഷ് ആന്റിന കൊണ്ടു വരുന്ന ഒരു ചെറുപ്പക്കാരന്‍ അഗ്രിനോട് അയാള്‍ക്ക് സ്നേഹമുണ്ട്
***അമേരിക്കന്‍ വിമാനങ്ങള്‍
മഹി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഹി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
4/9/09
ആരറിയാനാണ് ??
23/2/09
കുളിമുറിയില്‍......
കുളിമുറിയില്‍ ജലം ഒരു ഗാനമാവുന്നു
അതില്‍ മുങ്ങി നിവരുമ്പോള്‍ ഓര്‍മ വരുന്നു
നീന്തിയ പുഴകളെ
തുഴഞ്ഞ വേഗങ്ങളെ
അറിഞ്ഞ ആഴങ്ങളെ
ഗാനം തുടരുമ്പോള്‍
ടൈല്‍സിലുള്ള മത്സ്യങ്ങള്‍
എന്റെ നഗ്നതയിലേക്ക് തുറിച്കു നോക്കുന്നു
അവന്റെ വലത്തെ തുടയിലെ മറുക്
അവന്റെ അമ്മയുടെതാണെന്ന് അവര്‍ സ്വകാര്യം പറയുന്നു
ഞാന്‍ ഉറയൂരിയിട്ട വസ്ത്രങ്ങള്‍
അയയില്‍ തൂങ്ങികിടപ്പുണ്ട്
അതില്‍ കെട്ടി പിടിച്ചവളുടെ, അടുത്തിരുന്നവന്റെ
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ
ശത്രുവിന്റെ മിത്രത്തിന്റെ ഗന്ധങ്ങള്‍ ഉറങ്ങി കിടക്കുന്നു
ഗാനം തുടരുമ്പോള്‍
ഞാന്‍ ഗന്ധങ്ങള്‍ക്ക് മേല്‍ സോപ്പ് പതയ്ക്കുന്നു
ഓര്‍മകള്‍ക്ക് മേല്‍ വേദനകള്‍ക്ക് മേല്‍
അപമാനങ്ങള്‍ക്ക് മേല്‍ ഞാന്‍ സോപ്പ് പതയ്ക്കുന്നു
അഴുക്ക് നിറഞ്ഞ ഈ ലോകത്തിലേക്ക്
ഞാന്‍ ഒരു പുതിയ മനുഷ്യനായ് പുറത്തിറങ്ങുന്നു
വീണ്ടും വീണ്ടും തിരിച്ചു വരുന്നു
ഓരോ വട്ടവും കുളുമുറി ലോകത്തിന്റെ
അഴുക്കുകള്‍ മുഴുവന്‍ ഏറ്റെടുക്കാനായി കാത്തുകിടക്കുന്നു
ഗാനം തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍
സ്വയം ഭോഗം ചെയ്ത്, സ്വയം ഭോഗം ചെയ്ത്
എന്റെ സ്വപ്നത്തിന്റെ ബീജങ്ങള്‍ വിഫലമാകുന്നത്
മത്സ്യങ്ങള്‍ മാത്രമറിയുന്നു
ഒരിക്കല്‍ ഗാനം നിലയ്ക്കുന്നു
ഓര്‍മകളില്‍ പുഴ വറ്റുന്നു
മത്സ്യങ്ങള്‍ ചെകിള പൂക്കളില്‍
മരണത്തെ ശ്വസിക്കുന്നു
കുളുമുറിയുടെ ഓടയിലേക്ക് ചോര
പെട്ടെന്നൊരു നിലവിളിയാകുന്നു
അതില്‍ മുങ്ങി നിവരുമ്പോള്‍ ഓര്‍മ വരുന്നു
നീന്തിയ പുഴകളെ
തുഴഞ്ഞ വേഗങ്ങളെ
അറിഞ്ഞ ആഴങ്ങളെ
ഗാനം തുടരുമ്പോള്‍
ടൈല്‍സിലുള്ള മത്സ്യങ്ങള്‍
എന്റെ നഗ്നതയിലേക്ക് തുറിച്കു നോക്കുന്നു
അവന്റെ വലത്തെ തുടയിലെ മറുക്
അവന്റെ അമ്മയുടെതാണെന്ന് അവര്‍ സ്വകാര്യം പറയുന്നു
ഞാന്‍ ഉറയൂരിയിട്ട വസ്ത്രങ്ങള്‍
അയയില്‍ തൂങ്ങികിടപ്പുണ്ട്
അതില്‍ കെട്ടി പിടിച്ചവളുടെ, അടുത്തിരുന്നവന്റെ
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ
ശത്രുവിന്റെ മിത്രത്തിന്റെ ഗന്ധങ്ങള്‍ ഉറങ്ങി കിടക്കുന്നു
ഗാനം തുടരുമ്പോള്‍
ഞാന്‍ ഗന്ധങ്ങള്‍ക്ക് മേല്‍ സോപ്പ് പതയ്ക്കുന്നു
ഓര്‍മകള്‍ക്ക് മേല്‍ വേദനകള്‍ക്ക് മേല്‍
അപമാനങ്ങള്‍ക്ക് മേല്‍ ഞാന്‍ സോപ്പ് പതയ്ക്കുന്നു
അഴുക്ക് നിറഞ്ഞ ഈ ലോകത്തിലേക്ക്
ഞാന്‍ ഒരു പുതിയ മനുഷ്യനായ് പുറത്തിറങ്ങുന്നു
വീണ്ടും വീണ്ടും തിരിച്ചു വരുന്നു
ഓരോ വട്ടവും കുളുമുറി ലോകത്തിന്റെ
അഴുക്കുകള്‍ മുഴുവന്‍ ഏറ്റെടുക്കാനായി കാത്തുകിടക്കുന്നു
ഗാനം തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍
സ്വയം ഭോഗം ചെയ്ത്, സ്വയം ഭോഗം ചെയ്ത്
എന്റെ സ്വപ്നത്തിന്റെ ബീജങ്ങള്‍ വിഫലമാകുന്നത്
മത്സ്യങ്ങള്‍ മാത്രമറിയുന്നു
ഒരിക്കല്‍ ഗാനം നിലയ്ക്കുന്നു
ഓര്‍മകളില്‍ പുഴ വറ്റുന്നു
മത്സ്യങ്ങള്‍ ചെകിള പൂക്കളില്‍
മരണത്തെ ശ്വസിക്കുന്നു
കുളുമുറിയുടെ ഓടയിലേക്ക് ചോര
പെട്ടെന്നൊരു നിലവിളിയാകുന്നു
23/12/08
ദുശ്ശീലം
നിര്‍ത്തണം നിര്‍ത്തണമെന്ന് വിചാരിക്കും
നടക്കണ്ടെ
നിര്‍ത്താന്‍ തുടുങ്ങുമ്പോഴൊക്കെ
ചിലതു പിടിച്ചു വലിക്കും
നിര്‍ത്താന്‍ പോവ്വാണെന്ന്
ഒരു നൂറു വട്ടം സ്വയം പറയും
എന്നാലും മുന്നത്തേക്കാളും ശക്തിയോടെ
തുടരുക തന്നെ ചെയ്യും
ഹൊ വല്ലാത്തൊരു ലഹരി തന്നെയീ ജീവിതം
നടക്കണ്ടെ
നിര്‍ത്താന്‍ തുടുങ്ങുമ്പോഴൊക്കെ
ചിലതു പിടിച്ചു വലിക്കും
നിര്‍ത്താന്‍ പോവ്വാണെന്ന്
ഒരു നൂറു വട്ടം സ്വയം പറയും
എന്നാലും മുന്നത്തേക്കാളും ശക്തിയോടെ
തുടരുക തന്നെ ചെയ്യും
ഹൊ വല്ലാത്തൊരു ലഹരി തന്നെയീ ജീവിതം
17/11/08
റോഡുകള്‍
എത്ര കേറി നിരങ്ങിയാലും
എത്ര ചവിട്ടി മെതിച്ചാലും
എത്ര കാറി തുപ്പിയാലും
അവയ്ക്ക് മനസിലാവില്ല
എത്ര ചവറു തിന്നാലും
എത്ര കരിപ്പുക ശ്വസിച്ചാലും
അവ ഒരു വിപ്ളവവും നയിക്കില്ല
അവയ്ക്ക് മുകളിലൂടെ കടന്നു പോകുന്ന
പ്രതിഷേധ ജാഥകള്‍ക്കും
അവകാശവാദങ്ങള്‍ക്കും
കീഴെ ഇങ്ങനെ അന്തം വിട്ട്
കിടക്കുകയല്ലാതെ...................
എത്ര ചവിട്ടി മെതിച്ചാലും
എത്ര കാറി തുപ്പിയാലും
അവയ്ക്ക് മനസിലാവില്ല
എത്ര ചവറു തിന്നാലും
എത്ര കരിപ്പുക ശ്വസിച്ചാലും
അവ ഒരു വിപ്ളവവും നയിക്കില്ല
അവയ്ക്ക് മുകളിലൂടെ കടന്നു പോകുന്ന
പ്രതിഷേധ ജാഥകള്‍ക്കും
അവകാശവാദങ്ങള്‍ക്കും
കീഴെ ഇങ്ങനെ അന്തം വിട്ട്
കിടക്കുകയല്ലാതെ...................
22/10/08
മണ്‍കുടം
ചവിട്ടി കുഴച്ചിട്ടും
കുശവന്റെ കൈയ്യിലിരിന്ന് തിരിഞ്ഞിട്ടും
ചുട്ടെടുത്തിട്ടും
നിങ്ങളുടെ ദാഹങ്ങളിലേക്ക്
ഞങ്ങളെപ്പോഴും കരുതി വെക്കുന്നു
ഒരു തണുത്ത തെളിനീരാശ്വാസം
ഞങ്ങളില്‍ കല്ല് നിറച്ച്
പണ്ടൊരു കാക്കച്ചി പറഞ്ഞു തന്നിട്ടുണ്ട് നിങ്ങള്‍ക്ക്
അതിജീവനത്തിന്റെ പൊരുളുകള്‍
എന്നിട്ടും നിങ്ങളറിയാറില്ല
ഞങ്ങള്‍ക്കുള്ളിലെ ദുഃഖ ഘണ്ടയെ
അതു മീട്ടി നിങ്ങളിലെ നവേറും
പുള്ളേറും മാറ്റാറുണ്ടൊരുവള്‍
മണ്ണു കൊണ്ടുണ്ടാക്കി നിങ്ങളെയുമെന്നതെന്നോ
മറന്നു നിങ്ങള്‍
എങ്കിലും നിങ്ങളുടെ ജീവിതത്തില്‍
തുളുമ്പാത്തൊരു മൌനമായി
ഒരു മൂലയ്ക്ക് ഞങ്ങളെന്നുമുണ്ടാവും
ആറടി മണ്ണിലൊടുവില്‍ നിങ്ങളെയടക്കം ചെയ്യുമ്പോള്‍
മൂന്നു വലം വച്ച് ഇടം നെഞ്ഞു പൊട്ടി-
തകര്‍ന്ന് നിങ്ങളോടൊപ്പം കിടക്കാന്‍....
അല്ലെങ്കില്‍ നിങ്ങളിലെയെല്ലാം കത്തിയമര്‍ന്ന്
ഒരു പിടി ചാരം മാത്രം ബാക്കിയാവുമ്പോള്‍
അതുമുള്ളില്‍ നിറച്ച്
അറിയാത്തൊരു കടലു തേടി യാത്രയാവാന്‍....
കുശവന്റെ കൈയ്യിലിരിന്ന് തിരിഞ്ഞിട്ടും
ചുട്ടെടുത്തിട്ടും
നിങ്ങളുടെ ദാഹങ്ങളിലേക്ക്
ഞങ്ങളെപ്പോഴും കരുതി വെക്കുന്നു
ഒരു തണുത്ത തെളിനീരാശ്വാസം
ഞങ്ങളില്‍ കല്ല് നിറച്ച്
പണ്ടൊരു കാക്കച്ചി പറഞ്ഞു തന്നിട്ടുണ്ട് നിങ്ങള്‍ക്ക്
അതിജീവനത്തിന്റെ പൊരുളുകള്‍
എന്നിട്ടും നിങ്ങളറിയാറില്ല
ഞങ്ങള്‍ക്കുള്ളിലെ ദുഃഖ ഘണ്ടയെ
അതു മീട്ടി നിങ്ങളിലെ നവേറും
പുള്ളേറും മാറ്റാറുണ്ടൊരുവള്‍
മണ്ണു കൊണ്ടുണ്ടാക്കി നിങ്ങളെയുമെന്നതെന്നോ
മറന്നു നിങ്ങള്‍
എങ്കിലും നിങ്ങളുടെ ജീവിതത്തില്‍
തുളുമ്പാത്തൊരു മൌനമായി
ഒരു മൂലയ്ക്ക് ഞങ്ങളെന്നുമുണ്ടാവും
ആറടി മണ്ണിലൊടുവില്‍ നിങ്ങളെയടക്കം ചെയ്യുമ്പോള്‍
മൂന്നു വലം വച്ച് ഇടം നെഞ്ഞു പൊട്ടി-
തകര്‍ന്ന് നിങ്ങളോടൊപ്പം കിടക്കാന്‍....
അല്ലെങ്കില്‍ നിങ്ങളിലെയെല്ലാം കത്തിയമര്‍ന്ന്
ഒരു പിടി ചാരം മാത്രം ബാക്കിയാവുമ്പോള്‍
അതുമുള്ളില്‍ നിറച്ച്
അറിയാത്തൊരു കടലു തേടി യാത്രയാവാന്‍....
5/9/08
ചില തോന്നലുകള്‍
വഴിയില്‍ വരുന്നവരേയും പോകുന്നവരെയുമെല്ലാം
തടഞ്ഞു നിര്‍ത്തി വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്
വലിയ വലിയ കാര്യങ്ങള്‍ പറയുന്നുണ്ട്
മൈക്കിന്റെ കഴുത്ത് ഞെരിക്കാന്‍ കിട്ടുന്ന
ഒരവസരവും വിടാറില്ല
നാട്ടുകാര്‍ക്കു വേണ്ട സഹായങ്ങളൊക്കെ
ചെയ്യുന്നുണ്ട്
സുഹൃത്തുക്കള്‍ക്കൊക്കെ ആഴ്ച്ചയിലൊരിക്കല്‍
ഫോണ്‍ ചെയ്യുന്നുണ്ട്
വൈകുന്നേരങ്ങളില്‍ കാമുകിയുമൊത്ത് പാര്‍ക്കില്‍ പോകുന്നുണ്ട്
അവള്‍ക്കു വേണ്ട ഉമ്മകളൊക്കെ കൊടുക്കുന്നുണ്ട്
വല്ലപ്പോഴും കള്ളുകുടിക്കുകയും
സിനിമ കാണുകയും ചെയ്യുന്നുണ്ട്
ഇടക്കിടെ ഫോട്ടൊ പത്രത്തില്‍
അച്ചടിച്ചു വരുന്നുണ്ട്
തിന്നുകയും തൂറുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്
എന്നിട്ടും ഇത്രയൊക്കെ ചെയ്തിട്ടും
എന്തൊ ജീവിച്ചിരിക്ക്‌ണില്ലാന്നൊരു തോന്നല്‍ !
തടഞ്ഞു നിര്‍ത്തി വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്
വലിയ വലിയ കാര്യങ്ങള്‍ പറയുന്നുണ്ട്
മൈക്കിന്റെ കഴുത്ത് ഞെരിക്കാന്‍ കിട്ടുന്ന
ഒരവസരവും വിടാറില്ല
നാട്ടുകാര്‍ക്കു വേണ്ട സഹായങ്ങളൊക്കെ
ചെയ്യുന്നുണ്ട്
സുഹൃത്തുക്കള്‍ക്കൊക്കെ ആഴ്ച്ചയിലൊരിക്കല്‍
ഫോണ്‍ ചെയ്യുന്നുണ്ട്
വൈകുന്നേരങ്ങളില്‍ കാമുകിയുമൊത്ത് പാര്‍ക്കില്‍ പോകുന്നുണ്ട്
അവള്‍ക്കു വേണ്ട ഉമ്മകളൊക്കെ കൊടുക്കുന്നുണ്ട്
വല്ലപ്പോഴും കള്ളുകുടിക്കുകയും
സിനിമ കാണുകയും ചെയ്യുന്നുണ്ട്
ഇടക്കിടെ ഫോട്ടൊ പത്രത്തില്‍
അച്ചടിച്ചു വരുന്നുണ്ട്
തിന്നുകയും തൂറുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്
എന്നിട്ടും ഇത്രയൊക്കെ ചെയ്തിട്ടും
എന്തൊ ജീവിച്ചിരിക്ക്‌ണില്ലാന്നൊരു തോന്നല്‍ !
29/8/08
ഒറ്റ വാക്ക് മാത്രമുള്ള പാട്ട്
അത് ഒറ്റ വാക്ക് മാത്രമുള്ള പാട്ടാണ്
ചില്ലു പോലെ കൂര്‍ത്ത
അരം പോലെ ഒരമുള്ള
രാത്രിയുടെ മാംസത്തില്‍ ആഴ്ന്നിറങ്ങുന്ന-
ഇരുതല മൂര്‍ച്ചയുള്ള വാളു പോലെ
ഒറ്റ വാക്ക് മാത്രമുള്ള പാട്ട്
ഒറ്റയാന്റെ തിളച്ചു മറയുന്ന കോപം പോലെ
ഒറ്റ ഞരമ്പ് പൊട്ടിയൊഴുകുന്ന ചോര പോലെ
ഏറ്റമേകാന്തവും ശുന്യവുമായരൊറ്റ നിലവിളി പോലെ
ഒറ്റ വേഗവും ഒരേ നേര്‍ രേഖയുമുള്ള
ഒറ്റ വാക്ക് മാത്രമുള്ള പാട്ട്
എന്നും നാമമെത്തിച്ചു കഴിഞ്ഞാല്‍, ഇരുട്ടില്‍
വടക്കെപ്പുറത്തെ തിണ്ണയില്‍
ഒറ്റക്കു വന്നിരിക്കുന്നതിതിനു വേണ്ടി മാത്രമാണ്
ലോകത്ത് ചീവിടിനു മാത്രം പാടാന്‍ കഴിവുള്ള
ഈ ഒറ്റ വാക്കുള്ള പാട്ടിനു വേണ്ടി മാത്രം
ചില്ലു പോലെ കൂര്‍ത്ത
അരം പോലെ ഒരമുള്ള
രാത്രിയുടെ മാംസത്തില്‍ ആഴ്ന്നിറങ്ങുന്ന-
ഇരുതല മൂര്‍ച്ചയുള്ള വാളു പോലെ
ഒറ്റ വാക്ക് മാത്രമുള്ള പാട്ട്
ഒറ്റയാന്റെ തിളച്ചു മറയുന്ന കോപം പോലെ
ഒറ്റ ഞരമ്പ് പൊട്ടിയൊഴുകുന്ന ചോര പോലെ
ഏറ്റമേകാന്തവും ശുന്യവുമായരൊറ്റ നിലവിളി പോലെ
ഒറ്റ വേഗവും ഒരേ നേര്‍ രേഖയുമുള്ള
ഒറ്റ വാക്ക് മാത്രമുള്ള പാട്ട്
എന്നും നാമമെത്തിച്ചു കഴിഞ്ഞാല്‍, ഇരുട്ടില്‍
വടക്കെപ്പുറത്തെ തിണ്ണയില്‍
ഒറ്റക്കു വന്നിരിക്കുന്നതിതിനു വേണ്ടി മാത്രമാണ്
ലോകത്ത് ചീവിടിനു മാത്രം പാടാന്‍ കഴിവുള്ള
ഈ ഒറ്റ വാക്കുള്ള പാട്ടിനു വേണ്ടി മാത്രം
5/8/08
ട്രാഫിക് ജാം
മാര്‍ക്കറ്റിനടുത്തുള്ള റോഡില്‍ ചക്ക മടല്‍
കിടക്കുന്നത് കണ്ട്
ഒരു പശു തിന്നാന്‍ ഇറങ്ങിയപ്പോഴാണ്
നിര നിരയായ് നീങ്ങിയിരുന്ന വാഹനങ്ങളെല്ലാം
നിലവിളിച്ചു കൊണ്ട് നിന്നത്
ഓഫീസിലേക്ക്, ഇന്റെര്‍വ്യൂവിന്, ആശുപുത്രിക്ക്, കല്യാണത്തിന്
പാര്‍ക്കിലേക്ക്, പോകുന്നവരോക്കെ വേവലാതി പൂണ്ടത്
കാറിന്റെ ചില്ലുകള്‍ താഴ്ത്തി തടിച്ചു ചീര്‍ത്ത
മുഖമുള്ള ഒരു വയസ്സന്‍
തൂവാല കൊണ്ട് വിയര്‍പ്പ് തുടച്ചത്
മുറിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരുവള്‍
ചൂടു സഹിക്ക വയ്യാഞ്ഞിട്ടെന്നവണ്ണം
മാറ് ഊതിയാറ്റി കൊണ്ടിരുന്നത്
ആരുടേയൊ മൊബൈലില്‍ നിന്നും ജീനെ ക മസ..
ഒഴുകി വന്നത്
എഫ് എം റേഡിയോവില്‍ ട്രാഫിക്കിനെ പ്പറ്റി ഒരുവള്‍
ശ്വാസം വിടാതെ സംസാരിച്ചത്
ഗെയ്മിലെ അടുത്ത കട്ട വീഴുന്നത് നോക്കി
ഒരാള്‍ ഉല്‍ക്കണ്ഠയോടെ വിരലമര്‍ത്തി കൊണ്ടിരുന്നത്
അവസാനം എന്താതൊരു ബഹളം
എന്നെത്തി നോക്കിയ ഒരു ഗ്രാമീണനാണ്
ബ്‌ടെ, ബ്‌ടെ പയ്യെ എന്ന് പറഞ്ഞ് ചെന്നത്
അപ്പോഴേക്കും ചക്ക മടല്‍ തീര്‍ന്നിരുന്നു
തന്റെ നേര്‍ക്ക് വരുന്ന ഗ്രാമീണനെ നോക്കി
പശു മ്പേ…….ന്ന് ഏമ്പക്കമിട്ട് മെല്ലെ നടന്നകന്നു
കിടക്കുന്നത് കണ്ട്
ഒരു പശു തിന്നാന്‍ ഇറങ്ങിയപ്പോഴാണ്
നിര നിരയായ് നീങ്ങിയിരുന്ന വാഹനങ്ങളെല്ലാം
നിലവിളിച്ചു കൊണ്ട് നിന്നത്
ഓഫീസിലേക്ക്, ഇന്റെര്‍വ്യൂവിന്, ആശുപുത്രിക്ക്, കല്യാണത്തിന്
പാര്‍ക്കിലേക്ക്, പോകുന്നവരോക്കെ വേവലാതി പൂണ്ടത്
കാറിന്റെ ചില്ലുകള്‍ താഴ്ത്തി തടിച്ചു ചീര്‍ത്ത
മുഖമുള്ള ഒരു വയസ്സന്‍
തൂവാല കൊണ്ട് വിയര്‍പ്പ് തുടച്ചത്
മുറിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരുവള്‍
ചൂടു സഹിക്ക വയ്യാഞ്ഞിട്ടെന്നവണ്ണം
മാറ് ഊതിയാറ്റി കൊണ്ടിരുന്നത്
ആരുടേയൊ മൊബൈലില്‍ നിന്നും ജീനെ ക മസ..
ഒഴുകി വന്നത്
എഫ് എം റേഡിയോവില്‍ ട്രാഫിക്കിനെ പ്പറ്റി ഒരുവള്‍
ശ്വാസം വിടാതെ സംസാരിച്ചത്
ഗെയ്മിലെ അടുത്ത കട്ട വീഴുന്നത് നോക്കി
ഒരാള്‍ ഉല്‍ക്കണ്ഠയോടെ വിരലമര്‍ത്തി കൊണ്ടിരുന്നത്
അവസാനം എന്താതൊരു ബഹളം
എന്നെത്തി നോക്കിയ ഒരു ഗ്രാമീണനാണ്
ബ്‌ടെ, ബ്‌ടെ പയ്യെ എന്ന് പറഞ്ഞ് ചെന്നത്
അപ്പോഴേക്കും ചക്ക മടല്‍ തീര്‍ന്നിരുന്നു
തന്റെ നേര്‍ക്ക് വരുന്ന ഗ്രാമീണനെ നോക്കി
പശു മ്പേ…….ന്ന് ഏമ്പക്കമിട്ട് മെല്ലെ നടന്നകന്നു
29/7/08
സമ്മാനം
ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റിലേക്ക്
അവള്‍ വന്നത്
ഒരു മുറിച്ചൂലുമായ്
നിലത്തു കിടക്കുന്നതൊക്കെ
അടിച്ചു വാരികൊണ്ട്
നിരങ്ങി നിരങ്ങിയാണ്
അടിച്ചു കഴിഞ്ഞപ്പോഴൊക്കെ
അവളുടെ പ്രായത്തിന് പാകമാകാത്ത
ഒരു നിര്‍വികാരത
യാത്രക്കരുടെ നേരെ കൈ നീട്ടി കൊണ്ടിരുന്നു
കിട്ടിയ ചില്ലറ തുട്ടുകളോട്
അവള്‍ ഒരിക്കലും അനുഭവിക്കാത്ത
ചില വാക്കുകളാല്‍ എന്തൊക്കയൊ
പറഞ്ഞു കൊണ്ടിരുന്നു
പോക്കറ്റില്‍ തപ്പിയപ്പോള്‍ തടഞ്ഞത്
ആഗ്രയില്‍ നിന്നും ഞാന്‍ കൂടെ കരുതിയ
ആ മാര്‍ബിള്‍ മാലയായിരുന്നു
ആവശ്യമില്ലെന്ന് തോന്നിയതിനാലാവാം
ഞാനതവള്‍ക്ക് കൊടുത്തത്
പിന്നെയവളെ കണ്ടത്
രസം മാഞ്ഞ കണ്ണാടിയില്‍ നോക്കി
മുഖം കഴുകുമ്പോഴാണ്
അപ്പുറത്തെ കമ്പാര്‍ട്ട്മെന്റിന്റെ
വാതിലും ചാരി നിന്നു കൊണ്ട്
എന്നെ നോക്കുന്നു
കഴുത്തില്‍ ഞാന്‍ കൊടുത്ത മാലയുണ്ട്
എന്തൊ പറയാന്‍ വെമ്പുന്നുണ്ട്
പിന്നെ ഒന്നും പറയാതെ അവള്‍ കടന്നു പോയപ്പോഴാണ്
ഞാനറിയുന്നത്
ഞങ്ങള്‍ക്കിടയില്‍ താജ്‌മഹലിനേക്കാള്‍
മനോഹരമായതെന്തൊ നിശബ്ദമായി ഉയരുന്നത്
അവള്‍ വന്നത്
ഒരു മുറിച്ചൂലുമായ്
നിലത്തു കിടക്കുന്നതൊക്കെ
അടിച്ചു വാരികൊണ്ട്
നിരങ്ങി നിരങ്ങിയാണ്
അടിച്ചു കഴിഞ്ഞപ്പോഴൊക്കെ
അവളുടെ പ്രായത്തിന് പാകമാകാത്ത
ഒരു നിര്‍വികാരത
യാത്രക്കരുടെ നേരെ കൈ നീട്ടി കൊണ്ടിരുന്നു
കിട്ടിയ ചില്ലറ തുട്ടുകളോട്
അവള്‍ ഒരിക്കലും അനുഭവിക്കാത്ത
ചില വാക്കുകളാല്‍ എന്തൊക്കയൊ
പറഞ്ഞു കൊണ്ടിരുന്നു
പോക്കറ്റില്‍ തപ്പിയപ്പോള്‍ തടഞ്ഞത്
ആഗ്രയില്‍ നിന്നും ഞാന്‍ കൂടെ കരുതിയ
ആ മാര്‍ബിള്‍ മാലയായിരുന്നു
ആവശ്യമില്ലെന്ന് തോന്നിയതിനാലാവാം
ഞാനതവള്‍ക്ക് കൊടുത്തത്
പിന്നെയവളെ കണ്ടത്
രസം മാഞ്ഞ കണ്ണാടിയില്‍ നോക്കി
മുഖം കഴുകുമ്പോഴാണ്
അപ്പുറത്തെ കമ്പാര്‍ട്ട്മെന്റിന്റെ
വാതിലും ചാരി നിന്നു കൊണ്ട്
എന്നെ നോക്കുന്നു
കഴുത്തില്‍ ഞാന്‍ കൊടുത്ത മാലയുണ്ട്
എന്തൊ പറയാന്‍ വെമ്പുന്നുണ്ട്
പിന്നെ ഒന്നും പറയാതെ അവള്‍ കടന്നു പോയപ്പോഴാണ്
ഞാനറിയുന്നത്
ഞങ്ങള്‍ക്കിടയില്‍ താജ്‌മഹലിനേക്കാള്‍
മനോഹരമായതെന്തൊ നിശബ്ദമായി ഉയരുന്നത്
22/7/08
വളവുകള്‍
വളവുകളെപ്പോഴും നമുക്കായ് എന്തൊക്കയൊ
കാത്തു വെക്കുന്നുണ്ട്
അല്ലെങ്കില്‍ ഓരോ വളവിലും നാമെന്തൊക്കയൊ
ഉറ്റു നൊക്കുന്നുണ്ട്
അതു കൊണ്ടായിരിക്കണം വളവുകള്‍ക്ക് മുന്നില്‍
നാം മെല്ലെയാവുന്നത്
ഒരു നേര്‍വരയിലേക്ക് ആയുന്ന ജീവന്റെ ചലനങ്ങളെ
നാം വഴി തിരിച്ചു വിടുന്നത്
ഓരോ വളവുകള്‍ക്കപ്പുറവും
നാമെന്തൊക്കയൊ കണ്ടെത്തുന്നുണ്ട്
ആ വഴിയുടെ നേര്‍വരകള്‍ നമ്മെ
മുഷിപ്പിക്കുന്നത് വരേയെങ്കിലും
അതു നമ്മെ നവീകരിക്കുന്നുണ്ട്
മരണം ഒരു നേര്‍വരയാണെന്ന്
അതിനു കീഴെ തൂങ്ങുന്ന വളവുകളാണീ
ജീവിതമെന്ന്
ഒരൊറ്റ കയറില്‍ ചലനമില്ലാതെ തൂങ്ങി കിടന്ന്
ഒരക്ഷരം പോലും ഉരിയാടാതെ
എനിക്കു പറഞ്ഞു തന്നത്
എന്റെ കൂട്ടുകാരന്‍ പ്രസാദായിരുന്നു
കാത്തു വെക്കുന്നുണ്ട്
അല്ലെങ്കില്‍ ഓരോ വളവിലും നാമെന്തൊക്കയൊ
ഉറ്റു നൊക്കുന്നുണ്ട്
അതു കൊണ്ടായിരിക്കണം വളവുകള്‍ക്ക് മുന്നില്‍
നാം മെല്ലെയാവുന്നത്
ഒരു നേര്‍വരയിലേക്ക് ആയുന്ന ജീവന്റെ ചലനങ്ങളെ
നാം വഴി തിരിച്ചു വിടുന്നത്
ഓരോ വളവുകള്‍ക്കപ്പുറവും
നാമെന്തൊക്കയൊ കണ്ടെത്തുന്നുണ്ട്
ആ വഴിയുടെ നേര്‍വരകള്‍ നമ്മെ
മുഷിപ്പിക്കുന്നത് വരേയെങ്കിലും
അതു നമ്മെ നവീകരിക്കുന്നുണ്ട്
മരണം ഒരു നേര്‍വരയാണെന്ന്
അതിനു കീഴെ തൂങ്ങുന്ന വളവുകളാണീ
ജീവിതമെന്ന്
ഒരൊറ്റ കയറില്‍ ചലനമില്ലാതെ തൂങ്ങി കിടന്ന്
ഒരക്ഷരം പോലും ഉരിയാടാതെ
എനിക്കു പറഞ്ഞു തന്നത്
എന്റെ കൂട്ടുകാരന്‍ പ്രസാദായിരുന്നു
15/7/08
നടത്തം
നടക്കുമ്പോള്‍ ഞാന്‍ പിന്നിലാണെന്ന്
മുന്നിലുള്ളവന്‍ വിചാരിക്കുന്നു
ഞാന്‍ മുന്നിലാണെന്ന് പിന്നിലുള്ളവനും
നടന്ന് നടന്ന് മുന്നിലാവുകയൊ
പിന്നിലാവുകയൊ അല്ലാതെ
ഞാന്‍ എവിടെയും എത്തുന്നില്ല
ഇപ്പോള്‍ അതല്ല പ്രശ്നം
മുന്നിലുള്ളവന് ഞാന്‍ പിന്നിലാണെന്നു പറയാനും
പിന്നിലുള്ളവനു ഞാന്‍ മുന്നിലാണെന്നു പറയാനും
അളവുകോലായ് അവനവനെ തന്നെയെടുക്കാം
എനിക്കു ഞാന്‍ എവിടെയാണെന്നറിയുവാന്‍
ആരെയെടുക്കും?
മുന്നിലുള്ളവനേയൊ ? പിന്നിലുള്ളവനേയൊ ?
മുന്നിലുള്ളവന് വിചാരിക്കുന്നു
ഞാന്‍ മുന്നിലാണെന്ന് പിന്നിലുള്ളവനും
നടന്ന് നടന്ന് മുന്നിലാവുകയൊ
പിന്നിലാവുകയൊ അല്ലാതെ
ഞാന്‍ എവിടെയും എത്തുന്നില്ല
ഇപ്പോള്‍ അതല്ല പ്രശ്നം
മുന്നിലുള്ളവന് ഞാന്‍ പിന്നിലാണെന്നു പറയാനും
പിന്നിലുള്ളവനു ഞാന്‍ മുന്നിലാണെന്നു പറയാനും
അളവുകോലായ് അവനവനെ തന്നെയെടുക്കാം
എനിക്കു ഞാന്‍ എവിടെയാണെന്നറിയുവാന്‍
ആരെയെടുക്കും?
മുന്നിലുള്ളവനേയൊ ? പിന്നിലുള്ളവനേയൊ ?
12/7/08
മാജിക്
അയാള്‍ ആ മാന്ത്രിക വടി കൊണ്ടൊന്നു
തൊട്ടാല്‍ മതി
തൊപ്പിക്കടിയിലെ മുയല്‍ പ്രാവാകും
ശ്യൂന്യമാര്‍ന്നൊരു പൈപ്പില്‍ നിന്നും
പൂക്കള്‍ വിടരും
ഒരൊറ്റ മന്ത്രം കൊണ്ട്
വടിയെ പാമ്പാക്കും
വായയില്‍ നിന്ന് അവസാനമില്ലാതെ
വര്‍ണ നാടകള്‍ വരുത്തും
എങ്കിലും അയാള്‍ നിലത്തു വിരിച്ചിട്ട
തുണിയില്‍ വന്ന് വീഴാറുള്ള
ചില്ലറ തുട്ടുകളെ പെരിപ്പിക്കുന്നതൊ
അയാളുടെ നിറം മങ്ങി തുടങ്ങിയ തൊപ്പിയേയും
പിന്നി തുടങ്ങിയ കോട്ടിനേയും
മാറ്റുന്നതൊ കണ്ടിട്ടില്ല
അയാള്‍ കാണിച്ച മാജിക്കുകളില്‍ ഏറ്റവും വലിയത്
അയാള്‍ അവസാനം കാണിച്ചതായിരുന്നു
നിറഞ്ഞൊഴുകുന്ന പുഴയിലെ
ഏതോ നിശബ്ദതയിലേക്ക്
ഒരൊറ്റ ബെല്‍റ്റടിച്ചതിനു ശേഷം
അയാളിതു വരേയും തിരിച്ചെത്തിയിട്ടില്ല
തൊട്ടാല്‍ മതി
തൊപ്പിക്കടിയിലെ മുയല്‍ പ്രാവാകും
ശ്യൂന്യമാര്‍ന്നൊരു പൈപ്പില്‍ നിന്നും
പൂക്കള്‍ വിടരും
ഒരൊറ്റ മന്ത്രം കൊണ്ട്
വടിയെ പാമ്പാക്കും
വായയില്‍ നിന്ന് അവസാനമില്ലാതെ
വര്‍ണ നാടകള്‍ വരുത്തും
എങ്കിലും അയാള്‍ നിലത്തു വിരിച്ചിട്ട
തുണിയില്‍ വന്ന് വീഴാറുള്ള
ചില്ലറ തുട്ടുകളെ പെരിപ്പിക്കുന്നതൊ
അയാളുടെ നിറം മങ്ങി തുടങ്ങിയ തൊപ്പിയേയും
പിന്നി തുടങ്ങിയ കോട്ടിനേയും
മാറ്റുന്നതൊ കണ്ടിട്ടില്ല
അയാള്‍ കാണിച്ച മാജിക്കുകളില്‍ ഏറ്റവും വലിയത്
അയാള്‍ അവസാനം കാണിച്ചതായിരുന്നു
നിറഞ്ഞൊഴുകുന്ന പുഴയിലെ
ഏതോ നിശബ്ദതയിലേക്ക്
ഒരൊറ്റ ബെല്‍റ്റടിച്ചതിനു ശേഷം
അയാളിതു വരേയും തിരിച്ചെത്തിയിട്ടില്ല
7/7/08
കടവാതില്‍
നിങ്ങള്‍ കണ്ടിട്ടുണ്ടാവും
അടഞ്ഞ മൌനങ്ങള്‍ കുടിയിരിക്കുന്ന
ഏകാന്തമായ ഇടങ്ങളില്‍ നിന്ന്
പെട്ടന്ന് ചിറകടിച്ചുയരുന്ന
ഈ ഇരുണ്ട വാചാലതയെ
രാത്രിയിലെ തല പൊങ്ങൂ
ഇരുട്ടിലൂടെ തുഴഞ്ഞു നടക്കുമ്പോള്‍
അവ അറിയാറുണ്ട്
ഇരുട്ടില്‍ ആര്‍ക്കും ശരീരമില്ലെന്ന്
എല്ലാവരും കേവലം ആത്മാക്കളാണെന്ന്
ഒരു പക്ഷെ അവ കടന്നു പോകുന്ന മാധ്യമത്തിന്റെ
പ്രത്യേകത കൊണ്ടായിരിക്കാം
സ്വന്തം ശബ്ദങ്ങളിലല്ല
പ്രതിധ്വനികളിലാണ് അവ വിശ്വസിക്കുന്നത്
ജീവിതം പോലും മരണത്തിന്റെ ഒരു പ്രതിധ്വനിയാണെന്ന്
അവ അനുഭവിക്കുന്നുണ്ട്
അതുകൊണ്ടായിരിക്കാം വെളിച്ചത്തിന്റെ ചില്ലകളില്‍
അവയെന്നും തല തിരിഞ്ഞ് തൂങ്ങി കിടക്കുന്നത്
അടഞ്ഞ മൌനങ്ങള്‍ കുടിയിരിക്കുന്ന
ഏകാന്തമായ ഇടങ്ങളില്‍ നിന്ന്
പെട്ടന്ന് ചിറകടിച്ചുയരുന്ന
ഈ ഇരുണ്ട വാചാലതയെ
രാത്രിയിലെ തല പൊങ്ങൂ
ഇരുട്ടിലൂടെ തുഴഞ്ഞു നടക്കുമ്പോള്‍
അവ അറിയാറുണ്ട്
ഇരുട്ടില്‍ ആര്‍ക്കും ശരീരമില്ലെന്ന്
എല്ലാവരും കേവലം ആത്മാക്കളാണെന്ന്
ഒരു പക്ഷെ അവ കടന്നു പോകുന്ന മാധ്യമത്തിന്റെ
പ്രത്യേകത കൊണ്ടായിരിക്കാം
സ്വന്തം ശബ്ദങ്ങളിലല്ല
പ്രതിധ്വനികളിലാണ് അവ വിശ്വസിക്കുന്നത്
ജീവിതം പോലും മരണത്തിന്റെ ഒരു പ്രതിധ്വനിയാണെന്ന്
അവ അനുഭവിക്കുന്നുണ്ട്
അതുകൊണ്ടായിരിക്കാം വെളിച്ചത്തിന്റെ ചില്ലകളില്‍
അവയെന്നും തല തിരിഞ്ഞ് തൂങ്ങി കിടക്കുന്നത്
4/7/08
കാത്തിരിപ്പ്
ഈ ജനലിങ്ങനെ അന്തം വിട്ട്
നോക്കിയിരിക്കുന്നത് ആരെയാണ് ?
അതിനോടെന്നും കൈവീശി കാണിക്കാറുള്ള
തെങ്ങോല തലപ്പുകളെ
വടക്കെ പറമ്പില്‍ ഉണ്ണികളെയെപ്പോഴും
ഒക്കത്തു വച്ചു നില്ക്കുന്ന വരിക്ക പ്ലാവിനെ
അകലെയുള്ള കുന്നിന്‍ ചെരുവിലേക്ക്
എന്നും നടക്കാന്‍ പോവാറുള്ള ഒറ്റയടിപ്പാതയെ
രാമേട്ടന്‍ മണിയടിച്ചാല്‍ ഉണരുന്ന
കുഞ്ഞി കൌതുകങ്ങളുള്ള ആ സ്കൂളിനെ
അല്ല ഇവയെയൊന്നുമല്ല
ഇടയ്ക്ക് കക്ഷത്ത് എല്ലാവര്‍ക്കുമുള്ള
കത്തുകളുമായി വരാറുള്ള കാറ്റു പോലും
അതിനോടൊന്ന് മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല
പിന്നെ ഈ നട്ടുച്ചയ്ക്കും തളരാതെ
ഒന്ന് ഇമ കൂടി അടക്കാതെ
ഇത് ആരെയാണിങ്ങനെ നോക്കിയിരിക്കുന്നത്
വൈകുന്നേരം പകല്‍ പണി മാറ്റി പോവാന്‍ തുടങ്ങിയാലും
രാത്രി ഞാന്‍ വായിക്കുന്ന പുസ്തകത്തില്‍
ഉറക്കത്തിന്റെ അവ്യക്ത ഭാഷകള്‍
എന്തൊക്കയൊ തിരുത്തിയെഴുതാന്‍ തുടങ്ങിയാലും
കാത്തിരിപ്പിന്റെ മുനയാര്‍ന്നൊരു നിശബ്ദതയിലേക്ക് തറഞ്ഞ്
അതങ്ങനെ തന്നെയിരിക്കുന്നുണ്ടാവും
ആ കാത്തിരിപ്പാണ് എല്ലാമെല്ലാമെന്ന പോലെ
അതു കൂടിയില്ലെങ്കില്‍ മരിച്ചു പോവുമെന്ന പോലെ
നോക്കിയിരിക്കുന്നത് ആരെയാണ് ?
അതിനോടെന്നും കൈവീശി കാണിക്കാറുള്ള
തെങ്ങോല തലപ്പുകളെ
വടക്കെ പറമ്പില്‍ ഉണ്ണികളെയെപ്പോഴും
ഒക്കത്തു വച്ചു നില്ക്കുന്ന വരിക്ക പ്ലാവിനെ
അകലെയുള്ള കുന്നിന്‍ ചെരുവിലേക്ക്
എന്നും നടക്കാന്‍ പോവാറുള്ള ഒറ്റയടിപ്പാതയെ
രാമേട്ടന്‍ മണിയടിച്ചാല്‍ ഉണരുന്ന
കുഞ്ഞി കൌതുകങ്ങളുള്ള ആ സ്കൂളിനെ
അല്ല ഇവയെയൊന്നുമല്ല
ഇടയ്ക്ക് കക്ഷത്ത് എല്ലാവര്‍ക്കുമുള്ള
കത്തുകളുമായി വരാറുള്ള കാറ്റു പോലും
അതിനോടൊന്ന് മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല
പിന്നെ ഈ നട്ടുച്ചയ്ക്കും തളരാതെ
ഒന്ന് ഇമ കൂടി അടക്കാതെ
ഇത് ആരെയാണിങ്ങനെ നോക്കിയിരിക്കുന്നത്
വൈകുന്നേരം പകല്‍ പണി മാറ്റി പോവാന്‍ തുടങ്ങിയാലും
രാത്രി ഞാന്‍ വായിക്കുന്ന പുസ്തകത്തില്‍
ഉറക്കത്തിന്റെ അവ്യക്ത ഭാഷകള്‍
എന്തൊക്കയൊ തിരുത്തിയെഴുതാന്‍ തുടങ്ങിയാലും
കാത്തിരിപ്പിന്റെ മുനയാര്‍ന്നൊരു നിശബ്ദതയിലേക്ക് തറഞ്ഞ്
അതങ്ങനെ തന്നെയിരിക്കുന്നുണ്ടാവും
ആ കാത്തിരിപ്പാണ് എല്ലാമെല്ലാമെന്ന പോലെ
അതു കൂടിയില്ലെങ്കില്‍ മരിച്ചു പോവുമെന്ന പോലെ
3/7/08
അലങ്കാരച്ചെടികള്‍
മണ്ണില്‍ അലഞ്ഞു നടക്കാന്‍ അനുവാദമില്ല
ചട്ടിയില്‍ ചിട്ടയോടെ വളരണം
ഒരു പൂമ്പാറ്റയും ഞങ്ങളോട് അടുക്കാറില്ല
കളി പറഞ്ഞ് ചിരിക്കാറില്ല
വീട്ടുകാരന്റെ പൊങ്ങച്ചങ്ങളെ വീര്‍പ്പിക്കാന്‍
വരുന്നവരോടും പോകുന്നവരോടും
മണമില്ലാത്ത ചിരി ചിരിക്കണം
എത്ര മോഹിച്ചാലും ഞങ്ങളുടെ
വളര്‍ച്ചകളൊക്കെ തോട്ടക്കാരന്റെ
കത്രിക തുമ്പു വരെയാണ്
ഉടലാകെ മുറിഞ്ഞ്
ജീവിക്കാന്‍ ഒരോ കോപ്രായവും കാട്ടി നില്ക്കുന്ന
ഞങ്ങളെ കണ്ടാല്‍
പറമ്പിലെ പുല്ലും ചിരിക്കും
ചട്ടിയില്‍ ചിട്ടയോടെ വളരണം
ഒരു പൂമ്പാറ്റയും ഞങ്ങളോട് അടുക്കാറില്ല
കളി പറഞ്ഞ് ചിരിക്കാറില്ല
വീട്ടുകാരന്റെ പൊങ്ങച്ചങ്ങളെ വീര്‍പ്പിക്കാന്‍
വരുന്നവരോടും പോകുന്നവരോടും
മണമില്ലാത്ത ചിരി ചിരിക്കണം
എത്ര മോഹിച്ചാലും ഞങ്ങളുടെ
വളര്‍ച്ചകളൊക്കെ തോട്ടക്കാരന്റെ
കത്രിക തുമ്പു വരെയാണ്
ഉടലാകെ മുറിഞ്ഞ്
ജീവിക്കാന്‍ ഒരോ കോപ്രായവും കാട്ടി നില്ക്കുന്ന
ഞങ്ങളെ കണ്ടാല്‍
പറമ്പിലെ പുല്ലും ചിരിക്കും
20/6/08
നന്ദി
ഒരു മഞ്ചാടി കുരുവിന്
ഒരു കുറ്റിപ്പെന്‍സിലിന്
ഒരു വെള്ളത്തണ്ടിന്
ഇണങ്ങിയതിന്
പിണങ്ങിയതിന്
കാത്തിരിപ്പിനാല്‍ എന്റെ ദൂരങ്ങളെ അളന്നതിന്
ഒടുവിലൊരു തുള്ളി കണ്ണീരായ് മടങ്ങിയതിന്
ഇപ്പൊഴും ഒരൊര്‍മ്മയായ് വിങ്ങുന്നതിന്
ഒരു കുറ്റിപ്പെന്‍സിലിന്
ഒരു വെള്ളത്തണ്ടിന്
ഇണങ്ങിയതിന്
പിണങ്ങിയതിന്
കാത്തിരിപ്പിനാല്‍ എന്റെ ദൂരങ്ങളെ അളന്നതിന്
ഒടുവിലൊരു തുള്ളി കണ്ണീരായ് മടങ്ങിയതിന്
ഇപ്പൊഴും ഒരൊര്‍മ്മയായ് വിങ്ങുന്നതിന്
18/6/08
ചില ജീവിതങ്ങള്‍
ടൌണിലെ അല്ലറ ചില്ലറ സാമാനങ്ങള്‍ വില്ക്കുന്ന
ആ പെട്ടികടക്ക് പിന്നിലിത്തിരി വെളിവുണ്ട്
അവിടെയാണ് സ്വന്തമായി കക്കൂസില്ലാത്തവന്‍
തൂറാന്‍ പോകുന്നത്
ഒരു രൂപ കൊടുക്കാതെ സാധരണക്കാരന്‍
മൂത്രമൊഴിച്ചാശ്വാസം കണ്ടെത്തുന്നത്
കടന്നു ചെല്ലുമ്പോഴേക്കും
ഛര്‍ദ്ദില്‍ ഉണ്ടാക്കുന്ന അവിടെ
വല്ലപ്പോഴും മുള്ളാമ്പോയി
ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍
തിരിച്ചു പോരുമ്പോഴൊക്കെ കാണാറുണ്ട്
അതിന്റെ ഒരറ്റത്ത് ജീവിക്കുന്ന
നമ്മളുപേക്ഷിച്ച് പോരുന്ന
ആ വൃത്തികേടുകളിലൊന്നും
നാറാത്ത മുഷിയാത്ത
നിറയാത്ത വയറുമായി കുറച്ചു ജീവിതങ്ങളെ
ആ പെട്ടികടക്ക് പിന്നിലിത്തിരി വെളിവുണ്ട്
അവിടെയാണ് സ്വന്തമായി കക്കൂസില്ലാത്തവന്‍
തൂറാന്‍ പോകുന്നത്
ഒരു രൂപ കൊടുക്കാതെ സാധരണക്കാരന്‍
മൂത്രമൊഴിച്ചാശ്വാസം കണ്ടെത്തുന്നത്
കടന്നു ചെല്ലുമ്പോഴേക്കും
ഛര്‍ദ്ദില്‍ ഉണ്ടാക്കുന്ന അവിടെ
വല്ലപ്പോഴും മുള്ളാമ്പോയി
ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍
തിരിച്ചു പോരുമ്പോഴൊക്കെ കാണാറുണ്ട്
അതിന്റെ ഒരറ്റത്ത് ജീവിക്കുന്ന
നമ്മളുപേക്ഷിച്ച് പോരുന്ന
ആ വൃത്തികേടുകളിലൊന്നും
നാറാത്ത മുഷിയാത്ത
നിറയാത്ത വയറുമായി കുറച്ചു ജീവിതങ്ങളെ
17/6/08
ചട്ടിയും കലവും
എത്ര കര്‍ക്കിടകങ്ങള്‍ ഒരുമിച്ചനുഭവിച്ചു
എത്ര പഞ്ഞത്തരങ്ങള്‍ പങ്കിട്ടെടുത്തു
എത്ര വട്ടം നിരാശയുടെ കരിപിടിച്ചു
ഓലമേഞ്ഞ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിച്ച
കണ്ണുനീരെത്ര കോരി നിറച്ചു
ആളുന്ന വിശപ്പിന്റെ അടുപ്പില്‍ എത്ര പുകഞ്ഞു
നമ്മളിലെ ദുഃഖത്തിന്റെ കരിക്കാടിയില്‍
കാളുന്ന വയറുകള്‍ ഒരിറ്റ് വറ്റിന് എത്ര ഊറ്റിയിരിക്കുന്നു
എന്നിട്ടും നമ്മുടെ ഓര്‍മകളെല്ലാം ഉടച്ചു കളഞ്ഞല്ലടൊ?
മണ്ണിന്റെ ഈ നിശബ്ദതയില്‍ കിടക്കുമ്പോഴും
എന്തൊ വല്ലാത്തൊരു മോഹം
പണ്ടത്തെ മാതിരി തട്ടീം മുട്ട്യൊക്കങ്ങനെ ഇരിക്കാന്‍
എത്ര പഞ്ഞത്തരങ്ങള്‍ പങ്കിട്ടെടുത്തു
എത്ര വട്ടം നിരാശയുടെ കരിപിടിച്ചു
ഓലമേഞ്ഞ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിച്ച
കണ്ണുനീരെത്ര കോരി നിറച്ചു
ആളുന്ന വിശപ്പിന്റെ അടുപ്പില്‍ എത്ര പുകഞ്ഞു
നമ്മളിലെ ദുഃഖത്തിന്റെ കരിക്കാടിയില്‍
കാളുന്ന വയറുകള്‍ ഒരിറ്റ് വറ്റിന് എത്ര ഊറ്റിയിരിക്കുന്നു
എന്നിട്ടും നമ്മുടെ ഓര്‍മകളെല്ലാം ഉടച്ചു കളഞ്ഞല്ലടൊ?
മണ്ണിന്റെ ഈ നിശബ്ദതയില്‍ കിടക്കുമ്പോഴും
എന്തൊ വല്ലാത്തൊരു മോഹം
പണ്ടത്തെ മാതിരി തട്ടീം മുട്ട്യൊക്കങ്ങനെ ഇരിക്കാന്‍
13/6/08
അമ്മ
ഞാന്‍ നിന്നെ പൊതിയുന്ന
കനമില്ലാത്തൊരൊറ്റ തോടിന്‍
ചൂട്
നീ എന്റെ അകങ്ങളെ നനച്ച്
എന്നില്‍ ഉറങുന്ന
കൊച്ചു സ്വപ്നങ്ങളുടെ
മഞ്ഞ സൂര്യന്‍
എനിക്കറിയാം നാളെ
നീയീ തോട് കൊത്തി പൊട്ടിച്ച്
ഈ വിശാലതയിലേക്ക് നടന്നു പോകും.
കനമില്ലാത്തൊരൊറ്റ തോടിന്‍
ചൂട്
നീ എന്റെ അകങ്ങളെ നനച്ച്
എന്നില്‍ ഉറങുന്ന
കൊച്ചു സ്വപ്നങ്ങളുടെ
മഞ്ഞ സൂര്യന്‍
എനിക്കറിയാം നാളെ
നീയീ തോട് കൊത്തി പൊട്ടിച്ച്
ഈ വിശാലതയിലേക്ക് നടന്നു പോകും.
12/6/08
എലി
കൌതകമിങ്ങനെ കണ്‍ മിഴിച്ചു നോക്കുന്നത്
കുസൃതികളിങ്ങനെ ചുണ്ടു കൂര്‍പ്പിക്കുന്നത്
വിശപ്പിങ്ങനെ കരണ്ടു കരണ്ട് തിന്നുന്നത്
ഒരു പൊറുതി കേടിങ്ങനെ പാഞ്ഞു നടക്കുന്നത്
ഒടുക്കം മരണം
ജീവിതത്തെയിങ്ങനെ വാലിന്മേല്‍ തൂക്കി
ചുഴറ്റിയൊരേറു കൊടുക്കുന്നത്
ഞാന്‍ നിന്നില്‍ മാത്രമേ കണ്ടിട്ടുള്ളൂ
എന്റെ എലിയേ...........
കുസൃതികളിങ്ങനെ ചുണ്ടു കൂര്‍പ്പിക്കുന്നത്
വിശപ്പിങ്ങനെ കരണ്ടു കരണ്ട് തിന്നുന്നത്
ഒരു പൊറുതി കേടിങ്ങനെ പാഞ്ഞു നടക്കുന്നത്
ഒടുക്കം മരണം
ജീവിതത്തെയിങ്ങനെ വാലിന്മേല്‍ തൂക്കി
ചുഴറ്റിയൊരേറു കൊടുക്കുന്നത്
ഞാന്‍ നിന്നില്‍ മാത്രമേ കണ്ടിട്ടുള്ളൂ
എന്റെ എലിയേ...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)