നസീര്‍ കടിക്കാട്
11 ല്‍ പഠിക്കുന്ന മൂത്തവന്
പൂച്ചയെ കണ്ടാല്‍ പേടി
2 ല്‍ പഠിക്കുന്ന ഇളയവന്
എലിയെ കണ്ടാല്‍ പേടി
ഞാന്‍ മൂത്തവന്റെ അച്ഛനായി
ഇവള് ഇളയവന്റെ അമ്മയായി
എന്നെ കണ്ടാല്‍
പൂച്ചയെ പേടിക്കുന്നവനെന്നു തോന്നുമോ
ഇവളെ കണ്ടാല്‍
എലിയെ പേടിക്കുന്നവളെന്നു തോന്നുമോ
വീടാകെ
പേടിച്ചു പേടിച്ച്
ടോം & ജെറി കാണുകയാണ്
9 അഭിപ്രായങ്ങൾ:
വിഭജിക്കപ്പെട്ട തലക്കെട്ടില്‍
കാലം.....
ന്നു/കുന്നു/ആകുന്നു/പേടിയാകുന്നു/ആകുന്നു/കുന്നു/ന്നു ( ഓ എന്റെ പള്ളീ!)
nannaayi.ee pedi..
വ്യത്യസ്തമായ മറ്റൊരു പേടി..
പേടിയുണ്ടെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിക്കുന്നുണ്ടല്ലോ...
നന്നായി പേടികളൊക്കെ!
പൂച്ചപ്പേടി+എലിപ്പേടി+പൂച്ചപ്പേടിയുടെ
അച്ഛൻ+എലിപ്പേടിയുടെ അമ്മ=ടോം & ജെറി പേടി. അകത്തുള്ളവർ ഭയക്കുമ്പോൾ
പുറത്തുള്ളവർക്ക് വേറിട്ട കാഴ്ച( ആരാന്റമ്മക്ക് പ്രാന്തായാ കാണാൻ
നല്ല ചേല്)
വീടാകെ
പേടിച്ചു പേടിച്ച്
ടോം & ജെറി കാണുകയാണ്
പുതിയ കാലപ്പേടികള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ