25/11/10

പേടിയാകുന്നു/കുന്നു/ന്നു

നസീര്‍ കടിക്കാട്

11 ല്‍ പഠിക്കുന്ന മൂത്തവന്
പൂച്ചയെ കണ്ടാല്‍ പേടി
2 ല്‍ പഠിക്കുന്ന ഇളയവന്
എലിയെ കണ്ടാല്‍ പേടി

ഞാന്‍ മൂത്തവന്റെ അച്ഛനായി
ഇവള്‍ ഇളയവന്റെ അമ്മയായി

എന്നെ കണ്ടാല്‍
പൂച്ചയെ പേടിക്കുന്നവനെന്നു തോന്നുമോ
ഇവളെ കണ്ടാല്‍
എലിയെ പേടിക്കുന്നവളെന്നു തോന്നുമോ

വീടാകെ
പേടിച്ചു പേടിച്ച്
ടോം & ജെറി കാണുകയാണ്

9 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

വിഭജിക്കപ്പെട്ട തലക്കെട്ടില്‍

Unknown പറഞ്ഞു...

കാലം.....

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

ന്നു/കുന്നു/ആകുന്നു/പേടിയാകുന്നു/ആകുന്നു/കുന്നു/ന്നു ( ഓ എന്റെ പള്ളീ!)

മുകിൽ പറഞ്ഞു...

nannaayi.ee pedi..

ഏ.ആര്‍. നജീം പറഞ്ഞു...

വ്യത്യസ്തമായ മറ്റൊരു പേടി..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പേടിയുണ്ടെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിക്കുന്നുണ്ടല്ലോ...

ശ്രീനാഥന്‍ പറഞ്ഞു...

നന്നായി പേടികളൊക്കെ!

ഫൈസൽ പറഞ്ഞു...

പൂച്ചപ്പേടി+എലിപ്പേടി+പൂച്ചപ്പേടിയുടെ 
അച്ഛൻ+എലിപ്പേടിയുടെ അമ്മ=ടോം & ജെറി പേടി. അകത്തുള്ളവർ ഭയക്കുമ്പോൾ
പുറത്തുള്ളവർക്ക് വേറിട്ട കാഴ്ച( ആരാന്റമ്മക്ക് പ്രാന്തായാ കാണാൻ 
നല്ല ചേല്‌)

Mahendar പറഞ്ഞു...

വീടാകെ
പേടിച്ചു പേടിച്ച്
ടോം & ജെറി കാണുകയാണ്

പുതിയ കാലപ്പേടികള്‍