14/1/09

പരസ്യം

കുടിനീരിനായി
ചെങ്കല്‍മടയിലൊരു
കിണറുകുത്തി.

മുതലപ്പുഴയിലെ
മലിനജലമൊലിച്ചിറങ്ങാതിരിയ്ക്കാൻ
‍ചെങ്കല്ലുകൊണ്ട്‌
ചുറ്റുമതിലുംകെട്ടി.

ഞങ്ങളുടെ
വറ്റാത്ത സ്വപ്നമായിരുന്നു
ആ കിണര്‍.....

പക്ഷേ
ഋതുഭേദങ്ങളില്‍
കിണറിനും വേനലേറ്റു.

അതുകൊണ്ടാകാം,
മുതലപ്പുഴയില്‍നിന്നും
ചുറ്റുമതിലിനടിയിലൂടെ
കിണറുനടത്തിപ്പുകാരൊരു
രഹസ്യച്ചാലുകീറിയത്‌.

3 അഭിപ്രായങ്ങൾ:

Soha Shameel പറഞ്ഞു...

ഇതെന്തരു അണ്ണാ.
കുടിനീരു വറ്റിയപ്പം അഴുക്കു വെള്ളതീന്നൊരു ചാലു കീറി. അത്രല്ലേയുള്ളൂ, അതിനിപ്പം സ്വപ്നങ്ങളും ഋതുഭേദങ്ങളും എല്ലാം കൊണ്ടു വന്നിട്ടും കവിതയായില്ല.

നഗ്നന്‍ പറഞ്ഞു...

അപ്പോ കവിതയേറ്റില്ലല്ലേ....

പക്ഷി പറഞ്ഞു...

“കുടിനീരു വറ്റിയപ്പം അഴുക്കു വെള്ളതീന്നൊരു ചാലു കീറി. അത്രല്ലേയുള്ളൂ“ എന്ന
ആല്‍ബര്‍ട്ട് റീഡിന്റെ കമന്റിൽ മാത്രമൊടുങ്ങുന്നതാണോ ഈ കവിത.
വരികൾക്കിടയിലെ അർത്ഥങ്ങൾ, ഇന്നത്തെ അന്തരീക്ഷവുമായി കൂട്ടിവായിയ്ക്കുമ്പോൾ ഇതത്ര തരംതാണതാണെന്നു തോന്നുന്നില്ല, വൻ സംഭവമായില്ലെങ്കിലും.