14/1/09

പറ്റുമോ?

മേശവിരിപ്പിനടിയില്‍
തിരുകിവച്ച ആത്മഹത്യാക്കുറിപ്പ്
കണ്ണില്‍പ്പെടാതെപോകുന്നതുപോലെ
വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച
മടുപ്പും, ആത്മപുച്ഛവും
ചിലപ്പോള്‍
വായിക്കപ്പെടാതെപോയേക്കാം

എന്നുവച്ച്
കുറിപ്പ് പോയെങ്കിലെന്ത്
ഹത്യ നടന്നില്ലേയെന്ന്
എഴുതിയവനെ ആശ്വസിപ്പിക്കാന്‍ പറ്റുമോ?

3 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

പറ്റുമോ.....?

നഗ്നന്‍ പറഞ്ഞു...

കുറിപ്പ്‌ വായിച്ചെടുത്തിലെങ്കില്‍
കവിതയുടെ
ഹത്യ നടന്നുവെന്നു സാരം.

Mahi പറഞ്ഞു...

ഇഷ്ടപ്പെട്ടു