12/10/08

നിശ്ശബ്ദം

ഒറ്റപ്പെട്ട രാത്രി
നഷ്ടപെട്ട നക്ഷത്രങ്ങള്‍,
ഉപേക്ഷിക്കപ്പെട്ട
മഴതുള്ളികള്‍,
പിന്നെ
ഉറങ്ങുന്ന ആത്മാക്കളുടെ
ഇരുണ്ടുപോയ
നിഴലുകളും മാത്രം.

ഇപ്പോള്‍
ഞാനെന്തിനറിയണം
 പ്രപഞ്ചം ചിന്തിക്കുന്നത്
എന്തെന്ന്?
നമുക്ക് പറയുവാന്‍
തീവ്രമായ നിശ്ശബ്ദതകള്‍
 മാ‍ത്രം
ബാക്കിയാകവെ.

5 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

പ്രപഞ്ചം ചിന്തിക്കുന്നതെന്തെന്ന് നിശ്ശബ്ദതയില്‍ തെളിഞ്ഞുവരും...:)

siva // ശിവ പറഞ്ഞു...

ഈ നിശ്ശബ്ദതയ്ക്കുമുണ്ട് ഒരുപാട് അര്‍ത്ഥങ്ങള്‍...

Anish podimattom പറഞ്ഞു...

ഫയാനകം....!ഈ രത്രിയിലെന്നെ പെടിപ്പിക്കാനേട്ടു ആര ഈ... കവിത എഴുതിയതു??
എനിക്കുമുന്ദു ഒരു ബ്ലൊഗ് ഒന്നു എന്നെയും കൂട്ടുമൊ ഈ കൂട്ടതിലെക്കു??

Mahi പറഞ്ഞു...

കല വളരെ നന്നായിട്ടുണ്ട്‌.വായിച്ചു കഴിഞ്ഞപ്പോള്‍ തീവ്രമായ ഒരു നിശബ്ദത മാത്രം ബാക്കിയവുന്നു

K Vinod Kumar പറഞ്ഞു...

നമുക്ക് പറയുവാന്‍
തീവ്രമായ നിശ്ശബ്ദതകള്‍
മാ‍ത്രം
ബാക്കിയാകവെ.
good. all the best