8/10/08

ഷേക്സ്പിയര്‍ പറയാത്തത്

നിന്നെ
പ്രണയിക്കുന്നതുകൊണ്ട്
കൊല്ലാതെവയ്യെന്ന്
ഒഥല്ലോ
ഡെസ്ഡിമോണയോട്
പറഞ്ഞിരുന്നുവോ?
ഇല്ലെങ്കില്‍,
ഇല്ലെങ്കില്‍ മാത്രം
എനിക്ക് നിന്നോട്
അങ്ങനെ പറയാമായിരുന്നു.
അതിനിടയില്‍ ഒരു ഇയാഗോയുടെ
ആവശ്യമൊന്നുമില്ലെങ്കിലും.
പ്രണയം കൊലപാതകമാകുന്നത്
അസൂയയില്‍ മാത്രമൊന്നുമല്ലെന്ന്
എഴുതിവച്ച്
എനിക്ക് ചരിത്രത്തിലേക്ക്
കടക്കണം.

3 അഭിപ്രായങ്ങൾ:

sreeraj പറഞ്ഞു...

ഹൃദയം തുറന്നു പ്രണയത്തില്‍ മരിക്കുന്നതും സന്തോഷം എന്ന് പറഞ്ഞ സുഹൃത്തേ

വളരെ നന്നായി തന്റെ കവിത

Dinkan-ഡിങ്കന്‍ പറഞ്ഞു...

ഒരു "യാ" പോയ ഇയാഗോയെങ്കിലും കാരണമായി കാണും ,ഇല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പ്രണയം ഒരിക്കലും പ്രണയം കൊണ്ട് മരിച്ചി്ട്ടി്ല്ല. കാരണങ്ങള്‍ പ്രണയത്തെ കൊല്ലുന്നു. അതുതന്നെയാണ് ഷേക്സ്പിയര്‍ പറയുന്നതും