5/10/08

നീ അത് കണ്ടുവോ


ഒരേ സമയം
രണ്ടിടങ്ങളിലിരുന്ന്
ഒരേ സ്വപ്നം കാണുന്ന
യന്ത്രം വികസിപ്പിച്ചെടുത്തതായി
ഞാനിന്നലെ സ്വപ്നം കണ്ടു

നീ അതു കണ്ടുവോ

14 അഭിപ്രായങ്ങൾ:

അനിലൻ പറഞ്ഞു...

ഞാന്‍ എഴുതുന്നു എന്ന മട്ടില്‍ നീയോ നീ എഴുതുന്നു എന്നപോലെ ഞാനോ ഇതെഴുതിയത്?

സുല്‍ |Sul പറഞ്ഞു...

ഒരു കവിതയെ കാണാന്‍ വന്നു
രണ്ടുപേരെ കണ്ടു
ഞാനും നീയുമെഴുതിയതൊന്നായാല്‍
ഇനിയെഴുത്തെന്തിന്?

ഓടോ : ബൂലോക കോപിയടിപിടിക്കൊരു താങ്ങായാണൊ കവിത ? :)
-സുല്‍

Kuzhur Wilson പറഞ്ഞു...

ഹ ഹ / ലതു കലക്കി സുല്‍

Sanal Kumar Sasidharan പറഞ്ഞു...

ഞാൻ കണ്ട സ്വപ്നം നീ കണ്ടതോ നീ കണ്ട സ്വപ്നം ഞാൻ കണ്ടതോ

Kaithamullu പറഞ്ഞു...

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നം ഇന്ന് കാലത്ത് എന്നോട് വിസ്തരിച്ച് വിവരിച്ച നീ വികസിപ്പിച്ചെടുത്ത യന്ത്രത്തിന്റെ പേരെന്താ‍യിരുന്നൂ?

ബഷീർ പറഞ്ഞു...

വില്‍പനയ്ക്ക്‌ തയ്യാറായാല്‍ അറിയിക്കുമല്ലോ... ഒരാള്‍ വില്‍ക്കുന്നത്‌ മറ്റയാള്‍ക്ക്‌ വില്‍ക്കാന്‍ കഴിയുകയില്ലല്ലോ...

കാപ്പിലാന്‍ പറഞ്ഞു...

:)

Kuzhur Wilson പറഞ്ഞു...

നന്ദി

എല്ലാവര്‍ക്കും
എല്ലാത്തിനും

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ആ യന്ത്രം ഒന്നു കടം തരാമോ?

നല്ല ആശയം എന്നു പറയാതിരിക്കാന്‍ വയ്യ!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇത് യന്ത്രത്തകരാറാണോ???

Mahi പറഞ്ഞു...

കുഴൂരേ അതെനിക്കുമൊന്ന്‌ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്‌ ആ യന്ത്രേ…..

Murali K Menon പറഞ്ഞു...

muttaththu varky kaNta oru swapnam Shakesphere kaNtuvennum naatakameezhuthiyennum kEttathupOle aayirikkum chilappOL!!!! (ha! ha!)

നസീര്‍ കടിക്കാട്‌ പറഞ്ഞു...

യന്ത്രത്തിന് പിഴച്ചൂത്രെ
രണ്ടു പേരല്ല,
നാലും അഞ്ചും
എട്ടും പത്തും...
അതങ്ങിനെ നീളുകയാണത്രെ...
അവരൊക്കെ പലയിടങ്ങളിലിരുന്ന്
ഒരു സ്വപ്നം
ഒരേ സമയം കാണുകയാണത്രെ;
അങ്ങിനെ ആ സ്വപ്നം
വിഫലമാവുകയാണത്രെ!

ഏറുമാടം മാസിക പറഞ്ഞു...

ho ethra vichithramaaya swpnam..