1/10/08

ങുര്‍‌ര്‍

ഉപേക്ഷിക്കപ്പെടുന്നതിന്‍ മുന്‍പ്
പൂച്ചക്കുട്ടിയുടെ ദയനീയമായ നോട്ടമുണ്ട്.
കട്ടു തിന്നത്,
അടുക്കളയിലും കിടപ്പുമുറിയിലും
അപ്പിയിട്ടത്,
വെറിപിടിച്ച് മീന്‍ തിന്ന്
വാതില്‍പ്പടിയില്‍ ഛര്‍ദ്ദിച്ചു വെച്ചത്,
പാലുതിരഞ്ഞ് പാത്രങ്ങള്‍ തട്ടിമറിച്ചത്...
ഒന്നും ഉപേക്ഷിക്കപ്പെടാനുള്ള
കാരണങ്ങളായിത്തീരുമെന്ന്
അതു വിചാരിച്ചു കാണില്ല.
ഉപേക്ഷിക്കപ്പെട്ടതിനു ശേഷവും
ഒരു ങുര്‍‌ര്‍ ഒച്ച അരികില്‍
ചുരുണ്ടുകിടക്കുന്നുണ്ടോ എന്ന്
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ്
പരതുമ്പോഴാണ്,
അപ്പോള്‍ മാത്രമാണ്,
സ്വന്തം ക്രൂരത ഒരാള്‍ക്ക്
വെളിപ്പെട്ടുകിട്ടുന്നത്...

13 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌ ഒരുപാട്‌ പൂച്ചകളെ(സ്വന്തം കാരണങ്ങള്‍ കൊണ്ടല്ലെങ്കിലും).വെളിപ്പെട്ടു കിട്ടിയിട്ടുണ്ട്‌ സ്വന്തം ക്രൂരതകള്‍.അവയുടെ മ്യവൂ വിളികള്‍ ഇപ്പോഴും നൊമ്പരപ്പെട്ടു കിടക്കുന്നുണ്ട്‌ ഉള്ളില്‍

അജ്ഞാതന്‍ പറഞ്ഞു...

കുറച്ചുകാലം അടയിരിക്കൂ, കവിതയും ഉള്ളിലിട്ട്;അവ താളത്തിൽ വീശാനുള്ള ഈരടിച്ചിറകുകളുമായി പുറത്തു വരും, പറന്നുയരാൻ.

നിരക്ഷരൻ പറഞ്ഞു...

സത്യമാണ് താങ്കള്‍ പറഞ്ഞത്. പൂച്ചയെ ഉപേക്ഷിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും.

smitha adharsh പറഞ്ഞു...

മഹിയും,നിരക്ഷരന്‍ ചേട്ടനും പറഞ്ഞതു വാസ്തവം തന്നെ.

സന്തോഷ്‌ പെരുനാട്‌ പറഞ്ഞു...

രക്തസാക്ഷി ദിനം

ഗാന്ധിജിയെ ഓർക്കുമ്പോൾ
തോന്നിയത് ...
മാർക്സിനെക്കുറിച്ചും,
ക്രിസ്തുവിനെക്കുരിച്ചുമെല്ലാം
മറിച്ചോതുവാൻ
“തത്ക്കാലം” വഴിയില്ല...

സന്തോഷ്‌ പെരുനാട്‌ പറഞ്ഞു...

sorry its a mistake,

joice samuel പറഞ്ഞു...

:)

Bindhu Unny പറഞ്ഞു...

തികച്ചും സത്യം ...

അജ്ഞാതന്‍ പറഞ്ഞു...

mattullavare anukarikkathe ezhuthaan sheelikkooo.

അജ്ഞാതന്‍ പറഞ്ഞു...

mattullavare anukarikkathe ezhuthaan sheelikkooo.

വിഷ്ണു പ്രസാദ് പറഞ്ഞു...

ഞാന്‍ എന്നെത്തന്നെയാണ് അനുകരിക്കുന്നത്.മറ്റുള്ളവരെ അനുകരിക്കേണ്ട കാര്യമൊന്നുമില്ല.

ബൂലോക കവിതാ നിരൂപണം പറഞ്ഞു...

റഫീഖ്‌ അഹമ്മദിന്റെ' ശിവകാമി'എന്ന സമാഹാരത്തിലെ
പൂച്ച എന്ന കവിത വായിക്കൂ. ഇതേ ആശയം എത്ര മനോഹരമായി ആവിഷ്കരിക്കുന്നു.വെറും ദുർബലമായ അനുകരണം

ബൂലോക കവിതാ നിരൂപണം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.