21/9/08

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു?

കണ്ടിട്ടേയില്ല ‍

ഇതുവരെയും,

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു

എന്ന ചോദ്യത്തിന്

സന്തോഷത്തോടെയോ

ദു:ഖത്തോടെയോ മരിക്കാന്‍

‍എന്ന് പറയുന്ന

ഒറ്റയാളെപ്പോലും...

മരണം പഠിക്കാനല്ലെങ്കില്‍

പിന്നെന്തിനാണ് ചങ്ങാതീ

ഇങ്ങനെയൊരു ജീവിതം?

8 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

മരണം പഠിക്കാനല്ലെങ്കില്‍

പിന്നെന്തിനാണ് ചങ്ങാതീ

ഇങ്ങനെയൊരു ജീവിതം?

സജീവ് കടവനാട് പറഞ്ഞു...

അദ്ദന്നെ...

മരണം പഠിക്കാനല്ലെങ്കില്‍

പിന്നെന്തിനാണ് ചങ്ങായീ

ഇങ്ങനെയൊരു ജീവിതം?

വേണു venu പറഞ്ഞു...

മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കാനാവാത്ത ഒരു പാഠം മാത്രമല്ലേ ആകുന്നുള്ളു മരണം.ജീവിതം എന്തു പഠിപ്പിച്ചു എന്നതിനു് .?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ആശയം ഗംഭീരം പക്ഷെ കവിത എവിടെ? കാവ്യാത്മകത നഷ്ടപെടുന്നു.

Mahi പറഞ്ഞു...

എത്ര മരണങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യനാകാമെന്നത്‌ എത്ര മരിച്ചിട്ടും കൃത്യമായി പിടികിട്ടിയില്ലാത്തൊരാള്‍ എന്ന്‌ മെതില്‍ പറഞ്ഞത്‌ വെറുതെയാണൊ അനിയാ

മഴക്കിളി പറഞ്ഞു...

നിറങ്ങളേ........

കല|kala പറഞ്ഞു...

ഒന്നാലോചിക്കട്ടെ...

എങ്ങിനെയാണു മരിക്കേണ്ടതു...
തീര്‍ച്ചയായും പൊട്ടിചിതറാതെ, കത്തിപ്പോകാതെ
മോഹങ്ങള്‍ തീര്‍ത്ത് പ്രിയരെ നോക്കി നോക്കി
നിലത്തു കിടന്നു തന്നെ ആവണം.
പിന്നെ
ഒരോരോ ചലനങ്ങളും നിര്‍ത്തി നിര്‍ത്തി
കുഞ്ഞുമിടിപ്പുകൊണ്ടു ഹൃദയം കാട്ടിയ
കരുത്തു കൊണ്ടു
മനസ്സുകാട്ടിയ പ്രയോഗങ്ങള്‍കൊണ്ട്
കിട്ടിയ അനുഭവങ്ങള്‍
നിര്‍ത്തി നിര്‍ത്തി.,

കാഴ്ച്ചകളും
ഓര്‍മ്മചിത്രങ്ങളും മായ്ച്ചു മായ്ച്ചു
.............
ഇതെന്തിനു ഞാന്‍ പഠിക്കണം?
പ്ഠിക്കാന്‍ കഴിയാത്തതു?
മരിച്ചല്‍ ഞാനില്ല
ഈ ബോധമില്ലെന്നു എത്ര പറഞ്ഞാലും
ഇല്ലാതെ പിന്നെ..
ഇല്ലാതെ പിന്നെ..?
എന്ന ഒരു കോട്ട വാതിലില്‍ മുഖമിടിച്ചു
നിന്നു പോകുമെന്നല്ലാതെ..

;)

തമാശന്‍ പറഞ്ഞു...

തമാശനെല്ലാം...തമാശയാ....