കാലം കൊള്ളികൊണ്ട്
മുഖത്തെഴുത്ത് നടത്താതെ
ബാക്കിവച്ചത് ആകെയൊരു
നെറ്റിയായിരുന്നു.
വേദനയുടെ തല
മൂര്‍ദ്ധാവെന്നു ധരിച്ച്
നിര്‍ലോഭം പുരട്ടിക്കൊടുത്തു
വിക്സ്,അമൃതാഞ്ചന്‍
പിന്നെ നല്ല
സ്വയമ്പന്‍ വിദേശി
ടൈഗര്‍ ബാമും.
നോവുടുങ്ങാത്തൊരു
രാവിന്റെ കൊടുമുടി
താണ്ടിത്തടഞ്ഞു പകല്‍
കണ്ണാടി നോക്കുമ്പൊ
പൊള്ളിപ്പോയൊരു കാഴ്ച്ചയായ്
വിട്ടുപോയ നോവുകള്‍
സ്മാരകമായ് കൊത്തിവച്ചത്,
കണ്ണുപെടാന്‍ ഇടയില്ലാത്ത നെറ്റിയില്‍
കാക്കപ്പുള്ളിപോലെ കരുവാളിച്ച
കുറേ കുമിളകള്‍!
പരാതികേട്ടപ്പോ
കടക്കാരന്‍ ആട്ടി,
"പിന്നെ ഈ വിലയ്ക്ക്
ഡ്യൂപ്ലികേറ്റല്ലാതെ കിട്ടുമോ ഹേ
കോപ്പ് കടുവാ കുഴമ്പ് ! "
ഇനിയിപ്പൊ
കൊച്ചനോട് പറയാം
കുറേ മച്ചിങ്ങ പറക്കി
അരച്ചു വയ്ക്കാന്‍.
നാടനാവുമ്പോ
മായത്തിലും കാണും
ഒരു മയം.
നാളെയും കാണേണ്ടതല്ലെ !
3 അഭിപ്രായങ്ങൾ:
നല്ല കവിത
ആദ്യത്തെ വരികളേറെയും;
ഇഷ്ടമായി
:)
kaduva kuzhambu
ippol taila roopathilumundennarinju
kollam
nannayittund.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ