21/1/08
പതാക
ചിത്രം:ആരോ ഒരാള്‍ :)
ഊമകളുടെ
രാജ്യത്തിന്റെ
പതാകയാണ്
ഞാന്‍.
മുറുമുറുപ്പുകള്‍
മൂകകാഹളം
മുദ്രവച്ച
തുണി.
മഹാത്മാഗാന്ധി
റോഡും
ഇന്ദിരാഗാന്ദി
എയര്‍പോര്‍ട്ടും
വിവേകാനന്ദന്‍
പാറയുമുള്ള
രാജ്യത്തിന്റെ
കൊടി.
വെടിയിറച്ചിക്ക്
ശവക്കച്ച.
ഫാഷനുള്ള
മുലക്കച്ച.
സിദ്ധാന്ത-
വെളിച്ചങ്ങളുടെ
മുദ്രാവാക്യങ്ങള്‍
വിളിച്ച് വിളിച്ച്
അടഞ്ഞുപോയ
എന്റെ ഒച്ച
കേള്‍ക്കാനാരുമില്ലാത്ത
നിലവിളിക്കുമേലെ
മൌനത്തിന്റെ
മലതുരന്ന്
ചൂളം കുത്തിവരുന്ന
ബധിര തീവണ്ടി.
ഗതികെട്ടു ഞാന്‍
വേരില്ലാത്തൊരു
മരക്കൊമ്പില്‍
മോഡിയിലങ്ങു
തൂങ്ങി.
6 അഭിപ്രായങ്ങൾ:
സനാതനാ..
നന്നായിട്ടുണ്ട്...
എല്ലാ ഭാവുകങ്ങളും.
"മോഡി"യിലങ്ങു തൂങ്ങുമ്പോള്‍ നോക്കണേ....
"കേള്‍ക്കാനാരുമില്ലാത്ത
നിലവിളിക്കുമേലെ
മൌനത്തിന്റെ
മലതുരന്ന്
ചൂളം കുത്തിവരുന്ന
ബധിര തീവണ്ടി"
nannayi mashe...
നന്നായിരിക്കുന്നു സനാതനാ
nannayittund,
എന്തു പറയാന്‍..?!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ