13/12/07

വാസം

ഇവിടെ
എനിക്കൊരു വീടുണ്ട്‌;
മാറ്റത്തെ മാത്രം
ഓര്‍മ്മിപ്പിക്കുന്നത്‌.

ചില്ലറ
സ്ഥാവരജംഗമങ്ങളും
മോഹം പ്രതീക്ഷ തുടങ്ങിയ
ചില കൗതുകവസ്തുക്കളും
ഒക്കെയുണ്ട്‌;
ഓരോന്നും
വിറ്റുപെറുക്കേണ്ട
ദിവസവും ചൂണ്ടി
വിരലറ്റു നില്‍ക്കുന്നത്‌.

ഇവിടെ
എനിക്കൊരു ജീവിതമുണ്ട്‌;
അല്ല അല്ല എന്ന്
നെറ്റിയില്‍ ആണിയടിച്ച്‌
എന്നെ ഇവിടെ തന്നെ
തളച്ചിടുന്നത്‌.

5 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

മോഹം പ്രതീക്ഷ തുടങ്ങിയ
ചില കൗതുകവസ്തുക്കളും

nannaayirikkunnu

Pramod.KM പറഞ്ഞു...

നല്ല കവിത:)

Unknown പറഞ്ഞു...

"ഇവിടെ" നിന്നും രക്ഷപെടാനാവില്ല, ആര്‍ക്കും!

നല്ല കവിത!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്......നല്ല കവിത!

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഫസല്‍,നാടോടി,പ്രമോദ്,ബാബു,മുഹമ്മദ് സഗീര്‍..,
എല്ലാവര്‍ക്കും നന്ദി.