17/11/07

പകരം

ഓര്‍ക്കണം,
തണലിലിളവേല്‍ക്കുവോര്‍
‍ഓര്‍ക്കണം.
തണല്‍ ഒരു മരത്തിന്റെ
അഴലാണെന്ന്.

നിറഞ്ഞസൂര്യനെ
പൊരിഞ്ഞു താങ്ങവേ
പൊഴിഞ്ഞു വീഴുന്ന
നിഴലാണെന്ന്.

ഓര്‍ക്കണം,
തണലിലിളവേല്‍ക്കുവോര്‍
‍ഓര്‍ക്കണം.
പകരം കേട്ടേക്കാം,മരം
ഒരു തണലെന്ന്.

ഒരു മരത്തേക്കാള്‍
എഴുന്നു നിന്നുകൊണ്ട്
സൂര്യനെ താങ്ങുവാന്‍
എളുതല്ലെന്ന്.

3 അഭിപ്രായങ്ങൾ:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan പറഞ്ഞു...

amആദ്യത്തെ അ‍ഞ്ചുവരികള്‍ മതിയായിരുന്നു അതുമാത്രം ..

Unknown പറഞ്ഞു...

ഓര്‍ക്കണം,
നിഴലിനെ മറയ്ക്കാമെന്നു്,
മറക്കാമെന്നു്,
അതിജീവിക്കാനാവില്ലെന്നു്!

Sanal Kumar Sasidharan പറഞ്ഞു...

മുകളില്‍ നിന്നും രണ്ടുകമെന്റുകള്‍ മാഞ്ഞുപോയി. വാക്കുകള്‍ക്ക് ആശയവിനിമയത്തില്‍ എത്ര പരിമിതികളാണുള്ളത് എന്നതിന് തെളിവാണത്.ധാരണകളെക്കാള്‍ വാക്കുകള്‍ തെറ്റിധാരണകളാണ് പടര്‍ത്തുന്നത്.എനിക്ക് വല്ലാത്ത ദുഃഖം തോന്നുന്നു സുഹൃത്തേ.നമുക്ക് പരസ്പരം മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ.