16/11/07

മൂടില്ലാസംസ്കൃതി

പന്ത്രണ്ടു കഴിഞ്ഞ്‌
പതിമൂന്നാമത്തെക്കുഞ്ഞിനെ പറയി പെറ്റപ്പോള്‍
ഭോഗിച്ചു മടുക്കാത്ത വരരുചി ചോദിച്ചു,
"മലദ്വാരമുണ്ടോ അതിനു?"
പെറ്റു തളര്‍ന്ന പറയി പറഞ്ഞു,
"ഇല്ല."
സത്യമായിരുന്നു.
"മലദ്വാരമരുളാത്ത ദൈവം
അതിനു തക്ക ഇരയുമരുളും
വരൂ."
പറയിയുടെ കറുപ്പില്‍
കണ്ണു മയങ്ങിയ വരരുചിയും
അടുത്ത വയര്‍വീര്‍പ്പിനായി
പുറകെ നടന്ന പതിവൃതയും
അവനെ
മൂട്ടില്ലാകുന്നിലപ്പനാക്കി പ്രതിഷ്ഠിച്ചില്ല.
അവന്‍ വളര്‍ന്നു,
ഉള്ളതെല്ലാം വിഴുങ്ങി
വിഴുങ്ങിയതു
ഛര്‍ദ്ദിക്കുന്ന
ഛര്‍ദ്ദിക്കുന്നതാഹരിക്കുന്ന
മൂടിന്‍റ്റെ വിങ്ങല്‍ സഹിക്കാനാവാത്ത
ഒരു ജനതയുടെയും,
വിസര്‍ജ്യങ്ങളില്ലാത്ത
തെളിഞ്ഞ മണ്ണിന്‍റ്റെയും
കുലദൈവമായി.

6 അഭിപ്രായങ്ങൾ:

സുനീഷ് പറഞ്ഞു...

ഒരു പഴയ കാല കവിത.

lost world പറഞ്ഞു...

ഉള്ളതെല്ലാം വിഴുങ്ങിയും
ഒന്നും വിസര്‍ജ്ജിക്കാനാവാതെയും
കഴിയുന്ന പുതിയ മനുഷ്യന്‍...
ജന്മത്തെയും വൈകല്യത്തെയും ആരിലേക്ക് ആരോപിച്ചാലും സത്യമാവുമോ അത്?

aneeshans പറഞ്ഞു...

ഛര്‍ദ്ദിലും വിസര്‍ജ്യമാണ് സുനീഷേ, പോകേണ്ട വഴിയിലൂടെ പോകുന്നില്ല എന്നേയുള്ളൂ :)

Sanal Kumar Sasidharan പറഞ്ഞു...

മൂടില്ലാക്കുന്നിലപ്പന്മാര്‍ക്ക്
മൂടിയില്ലാക്കുന്നിലമ്മൂമ്മ

താരാപഥം പറഞ്ഞു...

വരരുചിയെയും പറയിയെയും അടങ്ങാത്ത ലൈംഗികതയുടെ പ്രതിബിംബമാക്കിയത്‌ ഒരു പുതിയ സംരംഭമാണ്‌. കൊള്ളാം. 12 ന്റെയും മുകളിലേക്കുള്ള പുതിയ സൃഷ്ടിയുടെ സങ്കല്‌പം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. വിസര്‍ജ്യവും മണ്ണിന്‌ ആവശ്യമുള്ളതുതന്നെയല്ലെ.

Suraj പറഞ്ഞു...

"വിഴുങ്ങിയതു
ഛര്‍ദ്ദിക്കുന്ന
ഛര്‍ദ്ദിക്കുന്നതാഹരിക്കുന്ന
മൂടിന്‍റ്റെ വിങ്ങല്‍ സഹിക്കാനാവാത്ത
ഒരു ജനതയുടെയും,
വിസര്‍ജ്യങ്ങളില്ലാത്ത
തെളിഞ്ഞ മണ്ണിന്‍റ്റെയും
കുലദൈവമായി."

A stunning allusion to the making of an apolitical, introverted generation of sluggards.

ആരോ ഒരാള്‍ said...
ഛര്‍ദ്ദിലും വിസര്‍ജ്യമാണ് സുനീഷേ, പോകേണ്ട വഴിയിലൂടെ പോകുന്നില്ല എന്നേയുള്ളൂ :)

Vomitus is undigested or semi digested food that is pushed up the upper part of the gut. It's never an excreta in the correct sense...The poet knows better.