15/11/07

തിന്നും വിളമ്പിയും

സമയത്ത് മുലപ്പാല്‍ കിട്ടാ‍തായപ്പോള്‍
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.

ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും

എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്..

13 അഭിപ്രായങ്ങൾ:

umbachy പറഞ്ഞു...

പിന്നെപ്പിന്നെ ഇഷ്ട്ഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മാഷെ,
അപ്രതീക്ഷിതമായ മാറ്റങ്ങള്‍ പ്രകടിപ്പിക്കുന്നു
ഈ വരികള്‍,
എനിക്ക് കിതച്ചു, ഉള്ളു കാളി.

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഞങ്ങള്‍ തിന്നു തീര്‍ന്നിട്ടില്ല.
പിന്നെ നിനക്കെങ്ങനെ വിളമ്പിത്തീരാനാവും?

ഞങ്ങളുടെ പ്രതിഭാഷ തിരികെ തരിക...

ശ്രീലാല്‍ പറഞ്ഞു...

എന്റെ സ്നേഹിതാ, നിങ്ങള്‍ മനസ്സിനെ പിടിച്ചു കുലുക്കിക്കളയുന്നു.

രണ്ടാം വായനയിലാണ് തരിപ്പ് കയറിയത്.
മാപ്പ്.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പേടിപ്പിക്കല്ലേ

ദിലീപ് വിശ്വനാഥ് പറഞ്ഞു...

എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്..

നല്ല വരികള്‍. ആശയം പിടികിട്ടിയത് അവസാനത്തെ വരികളില്‍ നിന്നാണ്.

Kuzhur Wilson പറഞ്ഞു...

ഇതിപ്പോള്‍ ചുടുകാട്ടില്‍ വച്ച് ചുട്ടയിറച്ചി തന്ന പോലെയായി.

വീട്ടില്‍ വിളിച്ച് കരള്‍ വറുത്തത് താ ചങ്ങാതി.

മാഷേ,
പ്രതിഭാഷ തിരികെ തരിക.

(അല്ലെങ്കില്‍ വേണ്ടത് എന്താണെന്ന് അറിയാം. അത് ചെയ്യിപ്പിക്കല്ലേ)

പരാജിതന്‍ പറഞ്ഞു...

വിശാഖിന്റെയും വിത്സന്റെയും കമന്റുകള്‍‌ക്കടിയില്‍ എന്റെ ഒപ്പു കൂടി. പ്രതിഭാഷ തിരികെ തരിക.

Sanal Kumar Sasidharan പറഞ്ഞു...

നീ നിന്നെ ചുട്ടുവിളമ്പുക ഞങ്ങള്‍ തിന്നട്ടെ.
ഇല്ലെങ്കിലും ഞങ്ങള്‍ നിന്നെ ചുട്ടുതിന്നും.
അവനവനെ തിന്നാന്‍ നിന്നെപ്പോലെ
ഞങ്ങള്‍ക്ക് കഴിയില്ല.

Aamykutty പറഞ്ഞു...

commend ezhuthaan samayamevide..
enikyenne thinnanam..vilambanam..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്..
എത്രയോ ശരി!!!!!!!!!!!

വെള്ളെഴുത്ത് പറഞ്ഞു...

അവനവനെ തിന്നാന്‍ ഒരു റിഹേഴ്സല്...രണ്ടു കയും കുത്തിക്കേറ്റി രസം പിടിച്ച്.. പിന്നെ ഇതേ വിരലുകള്‍ വച്ച് സ്വയം വിളമ്പാന്‍ എന്തെല്ലാം ചെയ്യുന്നില്ല നമ്മള്‍ !

സുനീഷ് പറഞ്ഞു...

ഒടുക്കത്തെ വിശപ്പും, തീറ്റയും. ചില പുല്ലുകളുണ്ട് നാട്ടിന് പുറത്ത്, എയ്തു വിട്ടാല് ദേഹത്ത് കൊണ്ട് വേദനിക്കുകയും, ചൊറിയുകയും ചെയ്യും. മാഷേ ഇത് അങ്ങനത്തെ ഒരു അസ്വസ്ഥത ഉളവാക്കുന്നു.
പറയേണ്ട കാര്യമില്ലല്ലോ... ശക്തം.

Mahi പറഞ്ഞു...

ഇഷ്ടമായി മാഷെ