10/11/07

ഒന്‍പതാം ഗ്രഹം പറയുന്നത്


സൗരയൂഥ പ്രയാണ പഥത്തിലാണു
ജ്വലിച്ചൊഴുകുമാ
പ്രഭാവത്തിനുല്‍പത്തിയവള്‍ കണ്ടുതുടങ്ങിയത്‌
നിയമ വീഥിയിലൂടെ
ദിനവും കണ്ടുകണ്ടുള്ളായാത്രയില്‍
വ്യഥ പൂണ്ടൊരുള്‍ വിളിയെ,
പ്രണയത്തെ തിരിച്ചറിയുന്നവള്‍,
.
ഒന്‍പതാം ഗ്രഹം
ശാസ്ത്രകുലപതികള്‍
പ്ലൂട്ടോയുടെ മാത്രം ഭ്രമണ വീഥിയുടെ -
ചെരിവിനെയോര്‍ത്താകുലപ്പെട്ടതെന്തിനു?
.

സൂര്യനു നേര്‍ക്കുള്ള വീക്ഷണകോണില്‍ -
ശില്‍പ്പി വരുത്തിയ ചതി അറിയാതെ പോയവള്‍.
ഭേദിക്കാനാവാത്ത വ്യൂഹങ്ങളെട്ടിലും
കാവല്‍ നില്‍ക്കുന്ന ദേവതകളെക്കണ്ടു-
ഉള്ളുലക്കുന്ന ആകുലതകളുടെ-
ദുരൂഹതയില്‍പ്പെട്ടു പിടയുന്നവള്‍
.

ആരുടെ നേര്‍ക്കാണു
സൂര്യപ്രണയത്തിന്റെ ഒടുങ്ങാത്ത ജ്വാല-
ആളിപടരുന്നതെന്നോര്‍ത്തു പരവശയാകുന്നവള്
.
റോമാസങ്കല്‍പ്പങ്ങളിലെ സഞ്ചാരിണി
വേഗതയില്‍ ഉന്മാദിനി
കാമുക സവിധത്തിലെ
സര്‍വപ്രഭാവത്തിനും പാത്രീഭൂതയായ മെര്‍ക്കുറി
ഗ്രീക്കുപ്രണയത്തിന്റെ ലാവണ്യദേവത,
പുലര്‍ച്ചകളിലും സന്ധ്യാംബരങ്ങളിലും
മാറില്‍ നിറയെ വെളിച്ചപ്പൊട്ടുകളുമായെത്തുന്ന
സര്‍വാംഗ സുഭഗത വാരിപ്പുതച്ച വീനസ്സ്‌
.
.
ജീവന്റെ തുടിപ്പുകള്‍ പേറി,
കോടികോടി ജനന മരണങ്ങള്‍ക്കു സാക്ഷിയായവള്‍
സമുദ്ര ഭാണ്ഡങ്ങളെ ഉള്ളറയിലേറ്റി
നീലപട്ടുചുറ്റിയ ഭൂമി
.
.
വസന്തം കോരിച്ചൊരിഞ്ഞ,
മാര്‍ച്ചിനെ പ്രസവിച്ചു ഖ്യാതി നേടി മാര്‍സ്‌
മനുഷ്യന്‍ കൂടു പണിയാന്‍
ആഗ്രഹിക്കാതിരിക്കുന്നതെങ്ങനെ നിന്നില്‍?
.
ആയിരത്തിലേറെ ഭൂമികന്യകളെ
ചുമലിലേറ്റാന്‍ കരുത്താര്‍ന്ന
എണ്‍പതുകളിലെ ബ്രൂക്‌ ഷീല്‍ഡിന്റെ-
മാദകത്വവും വശ്യതയും ഉടലിലണിഞ്ഞ ജൂപ്പിറ്റര്
.
സ്വര്‍ണ്ണവളയങ്ങള്‍ കാതിലണിഞ്ഞ്‌
കാലങ്ങളോളം
ഗലീലിയോയുടെ സ്വൈര്യം കെടുത്തി രസിച്ച സാറ്റേണ്‍
ഒന്‍പതു ചന്ദ്രന്മാരെ, ശിരസ്സിലേറ്റിയുലാത്തുന്ന,
നൂറായിരം സങ്കല്‍പങ്ങളിലേക്കു
കവിതയായി പെയ്തിറങ്ങുന്ന
ആകാശ ദേവത യുറാനസ്‌
.
ഭീതിജനകയായ,
നീലിച്ച ജലസഞ്ചയങ്ങളുടെ കാവല്‍ക്കാരി
സമുദ്രറാണിയായ നെപ്റ്റ്യൂണ്‍
.
എന്നാലിവിടെ,
ഒന്‍പതാമത്തവള്‍ ഒടുവിലത്തവള്
‍കോടി കിലോമീറ്ററുകളോളം ദൂരത്ത്‌,
ഏറ്റവും ശൂന്യമായ ഏകാന്തതയില്‍
ചതിയുടെ അരക്കില്ലം ഒരുങ്ങുന്നതറിയാതെ
ഭ്രഷ്ടുകല്‍പ്പനകളുടെ ചുരുള്‍ നിവരുന്നതറിയാതെ
ശൈത്യം മൂടിക്കളഞ്ഞ ഉടലോടെ
കത്തിയൊടുങ്ങുന്ന ഉയിരോടെ
.
സൂര്യപ്രണയത്തിന്റെ ഏതൊരു കിരണമാണു
തന്നെ തേടിയെത്തുന്നതെന്ന തപത്തില്
‍ശാപമോക്ഷം കാത്തു
പ്രദക്ഷിണം തുടരുകയാണു പ്ലൂട്ടോ
16 അഭിപ്രായങ്ങൾ:

കുഞ്ഞന്‍ പറഞ്ഞു...

പ്രണയം നിറഞ്ഞവള്‍, ശാപം മോക്ഷം കാത്തവള്‍ ചതിക്കുഴിയറിയാതെ എത്ര നാള്‍ കഴിയും? വല്ലാത്തൊരവസ്ഥ തന്നെയാണ്...!


നവഗ്രഹങ്ങളെ നിങ്ങള്‍ കൂട്ടായ്മയുണ്ടാക്കൂ....!

ഹാരിസ് പറഞ്ഞു...

പ്രണയ ഭ്രമണ നിയമപഥം മനപ്പൂര്‍വ്വം തെറ്റിക്കുകയാവാം അവള്‍.
നിദ്ദ്രാഹാരിണി.
ഏതു സൂര്യ പുരുഷനാണ്, മനസിലെങ്കിലും അവളെ പിന്തുടരാതിരിക്കുക...?
അകന്നു മറഞ്ഞ പ്രണയിനിയാണ് എല്ലാ ഗസലുകള്‍ക്കും അധാരം.

aneeshans പറഞ്ഞു...

കവിതയുടെ അടയാള വാക്ക് ജീവിതം, പ്രണയം.
വരമ്പുകള്‍ നേര്‍ത്തതും. നിറഞ്ഞു കവിഞ്ഞതാണോ വരികളായത് ?

പരാജിതന്‍ പറഞ്ഞു...

Pretentious trash.

സജീവ് കടവനാട് പറഞ്ഞു...

പ്ലൂട്ടോ, പ്രിയപ്പെട്ട പ്ലൂട്ടോ...

rafeeq പറഞ്ഞു...

dear rafeeq,
kindly try to contact me through rafeeqktktr@gmail.com

നസീര്‍ കടിക്കാട്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നസീര്‍ കടിക്കാട്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നസീര്‍ കടിക്കാട്‌ പറഞ്ഞു...

സൌരയൂഥത്തിലെ ഗൃഹസഞ്ചാരത്തിന്‌റെ
ഏകാന്തതവായിച്ചെടുക്കാനാവുന്നു.

ക്രാഫ്റ്റില്‍ ഇത്തിരി കൂടി ശ്രദ്ധിക്കുമല്ലൊ.

- നസീര്‍ കടിക്കാട്‌

സുല്‍ |Sul പറഞ്ഞു...

പ്ലൂട്ടോയുടെ ലഗ്നത്തില്‍ വിഘ്നം കാണുന്നു.
ശനിയും വ്യാഴവും മാറി ഇനിയെന്നാണാവോ
പ്ലൂട്ടോയുടെ ശുക്രനുദിക്കുന്നത്.
പ്ലൂട്ടോക്കിനി ചൊവ്വാദോഷമൊന്നുമില്ലല്ലൊ?
ഭൂമീ ദേവീ കനിയണേ...

-സുല്‍

Kaithamullu പറഞ്ഞു...

ആദ്യവായനയില്‍ കല്ല് കടിച്ച ലൈന്‍:
“......എണ്‍പതുകളിലെ ബ്രൂക്‌ ഷീല്‍ഡിന്റെ-
മാദകത്വവും വശ്യതയും ഉടലിലണിഞ്ഞ ജൂപ്പിറ്റര്“

നല്ല ശ്രമം, ദേവസേനേ,
ഇനി സാവധാനം ഇരുന്ന് വായിക്കണം, എന്നിട്ട് പറയാം.

Umesh::ഉമേഷ് പറഞ്ഞു...

ഗ്രീക്ക് ദേവന്മാരെയൊക്കെ പെണ്ണാക്കിയതു പോകട്ടേ. യുറാനസിനെത്ര ഉപഗ്രഹങ്ങളുണ്ടെന്നെങ്കിലും ഒന്നു ശരിയായി എഴുതിക്കൂടായിരുന്നോ?

അവസാനത്തെ രണ്ടു ഖണ്ഡികകള്‍ മാത്രം നന്നായി. പ്ലൂട്ടോയെ ഗ്രഹമല്ലാതെയാക്കിയതിന്റെ ഒരു സ്ത്രീപക്ഷാവിഷ്കരണം. ബാക്കിയെല്ലാം പരാജിതന്‍ പറഞ്ഞതു തന്നെ-Pretentious trash.

കവിതയുടെ ഏതു നിര്‍വ്വചനമെടുത്താലും ഇതില്‍ കവിത കാണാന്‍ കഴിയുന്നില്ല. അസംബന്ധങ്ങളുടെ ഒരു പരമ്പര മാത്രം.

Pramod.KM പറഞ്ഞു...

പാവം സൂര്യഭഗവതി:)

Kuzhur Wilson പറഞ്ഞു...

ദേവസേനയുടെ ' ഒന്‍പതാം ഗ്രഹം പറയുന്നത്', എന്റെ വായന

Suraj പറഞ്ഞു...

An amateurish blend of self-contradicting factoids and declarations, with absolutely no poetry!
Save Blog world...!

A poem needn't be scientific, but Factual errors are unpardonable when dealing with scientific and mythical subjects :

1. When the Astronomical Union decided to demote Pluto from the status of a planet to a “dwarf planet”, they had never considered the elliptical nature of Pluto’s orbit as a criterion for demotion.

2. Due to the nature of its orbit, Pluto comes even nearer to the Sun than Neptune at times.

3. There are no bright spots on Venus (necklace!) - the planet itself is bright enough to be visible to the naked eye.

4. March is named after Mars not just because it’s the start of the Spring Season. It’s because the Roman calendar starts with Spring Season and it’s the time for military training/ military campaigns. (Mars is the God of War)

5. Jupiter is a gaseous giant planet. It can only ‘swallow’ (and absorb) other massive bodies like planets and asteroids, not carry them around.

6. Galileo called the rings of Saturn themselves “Saturn’s ears”, not that Saturn wore earrings!

7. The moons of Uranus are 27 in number, not 9 – you have mentioned it in your review already.

Allegoric stupidities:

The 'lost-love/forbidden love' allegories of the tunes of "lotus and the sun" are stale and stinking. We have been seeing these used by every indian poet from Kalidasa to Harivanshray Bacchan to our own O.N.V kurup..!

The figurative transition of the planets from the status of ‘god’ to ‘goddess’ becomes smooth and palatable only when the myth behind them is modified suitably.
But DEVASENA has gone overboard where she performs a ‘sex-change surgery’ on the characters.
The Greco-Roman myths about Planets are so rich and poetic in themselves in their weightage to Gods and Goddesses, and there is a limit to which the nature of these characters can be changed without altering the legend behind them.

How would you take it if I call “Bheemasena”, the wife of “Droupadi”? Or imagine “Siva” as the daughter of “Daksha” and second wife of “Parvathy”!
This is what has been done here with highly masculine characters like the divine messenger Mercury, Thunder god Jupiter, War-lord Mars and the others, in the name of “craft” and novelty!

Such poetry hardly qualifies as a high-school fine arts competition entry; please do not promote these trash...

Our print magazines have already done enough damage...why spoil the Blog-world now??

PS: I have no prejudices against the creative freedom of the poetess; she is free to morph Jupiter into Brooke Shields or Shakkeela or Silk Smitha or any Thaadaka...But the readers equally have the right to criticize such adventures too - and if it hurts, i am sorry.

"Kaelkkanamengil ee bhaasha venam!"


suraj

ബൂലോക കവിതാ നിരൂപണം പറഞ്ഞു...

എന്തൊക്കെയോ പറഞ്ഞ്‌ കൂട്ടിയിരിക്കുന്നു.ഇടയ്ക്കിടെ കേൾക്കാൻ
ഗാംഭീര്യമുള്ള കുറേ പദങ്ങളും.പഴയ വയലാർ കവിതയിൽ കേട്ട്‌
പഴകിയത്‌.ഇതാണോ കവിത. പദങ്ങളും അവയുടെ അർഥവും മോരും
മുതിരയും പോലെ."ശബ്ദാർത്ഥൗ സഹിതൗ കാവ്യം"എന്നാണ്‌.സഹിത
ഭാവമെന്നാൽ ചേർച്ച.അത്‌സഹൃദയ ഹൃദയാഹ്ലാദ കാരിയായിരിക്കണം