8/9/07

തുപ്പലം കൂട്ടി

തുപ്പലേ,
പൊയ്ക്കോളുക.
ഈ കത്തിന്‍ പശയിളക്കി,
ഒട്ടുമ്പോള്‍ കൂടെയിരുന്ന്
നാലുനാള്‍ സഞ്ചരിച്ചോളുക.
അങ്ങെത്തുമ്പോള്‍
ഈ കത്ത് പൊട്ടിക്കുമ്പോള്‍
എന്റെ മണം കൊടുത്തോളുക.
ഒരക്ഷരത്തിലും ഞാനില്ലെങ്കിലും
ഓര്‍മിപ്പിച്ചോളുക.
ആ കള്ള പോസ്റ്റ്മാന്
പൊട്ടിച്ചുവായിക്കാന്‍
വിട്ടുകൊടുക്കല്ലേ കുട്ടാ...
തുപ്പലേ,
ഇല്ലെങ്കില്‍
തുപ്പലം കൂട്ടി
നിന്നോട് തെറ്റുമെന്ന്
അറിഞ്ഞോളുക.

9 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

തുപ്പല്‍ മണക്കുന്ന കവിത:)

തറവാടി പറഞ്ഞു...

മാഷെ,

തുപ്പലിന്‍റ്റെ ഉപയോഗം പലപ്പോഴും അറപ്പുളവാക്കിയിട്ടുണ്ട്‌ ,
( ഒരിക്കല്‍ ആനക്കരപോസ്റ്റാഫീസില്‍ സ്റ്റാമ്പ്‌ ഒട്ടിക്കാന്‍ വെള്ളം കിട്ടാനീ പിന്നിലെ വിസ്ഡം റ്റൂട്ടോറിയല്‍ കോളെജില്‍ പോയി ഒരുകുട്ടിയുടെ വെള്ളക്കുപ്പീടുത്തത്‌ ചരിത്രം)

ബസ്സിലും , ചില കടകളിലും ബാക്കി തരുമ്പോള്‍ രണ്ടും മൂന്നും തവണ തുപ്പലെടുത്തെണ്ണിത്തരുന്നതോര്‍മ്മവന്നു , പണക്കാരനായിരുന്നെങ്കില്‍ ബാക്കി പലയിടങ്ങളില്‍ നിന്നും വാങ്ങിക്കില്ലായിരുന്നു :)

chithrakaran ചിത്രകാരന്‍ പറഞ്ഞു...

തുപ്പലംകൂട്ടി ഇന്‍ലന്റ് ഒട്ടിച്ചിരുന്ന ഗൃഹാതുരമായ ഓര്‍മ്മക്കായി സമര്‍പ്പിക്കപ്പെടുന്നത് !!!

ഉറുമ്പ്‌ /ANT പറഞ്ഞു...

:)

ആവനാഴി പറഞ്ഞു...

പണ്ടൊക്കെത്തുപ്പലുണ്ടെങ്കില്‍
ഒട്ടിച്ചീടാമെഴുത്തുകള്‍
കാലം മാറീ തുപ്പലിട്ടാലൊട്ടി
ല്ലെന്നതു നിര്‍ണ്ണയം!
പശവേറെ വാങ്ങണം വേണേ‍
ലൊട്ടിക്കാനായെഴുത്തുകള്‍
പശവച്ചാല്‍പ്പോയിടും ലാഭം
പുതുസാമ്പത്തികവൈകൃതി!

മഞ്ജു കല്യാണി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മഞ്ജു കല്യാണി പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

有什么 有什么网址 有什么新闻 有什么博客 有什么论文 有什么图片 有什么音乐 有什么搜商 有什么帖客 天气预报

google优化 പറഞ്ഞു...

无锡乐洋化机公司主要采购反应设备销售反应设备反应设备商机反应设备产品反应设备公司反应设备供应商反应设备市场反应设备价格行情反应设备展会信息反应设备行业资讯反应设备反应设备本公司主要生产反应设备销售反应设备制造反应设备和各种产品我们是反应设备供应商有很大的反应设备市场反应设备详细情况可以访问反应设备专业网本公司主要生产反应设备
销售反应设备冷凝器冷凝器冷凝器冷凝器冷凝器反应锅反应锅反应锅反应锅反应锅反应釜反应釜反应釜反应釜反应釜反应釜反应釜反应釜反应釜搅拌设备搅拌设备搅拌设备不锈钢反应釜冷凝器冷凝器冷凝器冷凝器冷凝器展会信息冷凝器行业资讯反应锅反应锅反应锅反应锅反应锅反应釜反应釜反应釜反应釜反应锅反应釜换热器换热器换热器换热器