2/5/07

നടത്തം

ചുവടുകളില്‍ നിറഞ്ഞ
ആലിം ഗനങ്ങള്‍
പുറത്തെടുക്കാതെ
പാതയോരം പിണങ്ങി

ഒളിപ്പിച്ച് വച്ച
കുഞ്ഞുനാളുകള്‍
അടച്ച് പുട്ടിയ
തറവാട്ടിന്നകങ്ങള്‍

സ്നേഹം നുകര്‍ ന്ന്
മദിച്ച നിമിഷങ്ങള്‍
പാവാടച്ചരടറ്റ
മച്ചിന്‍ മുകള്‍

...................
....................
( പിന്നേയും ഓര്‍ ക്കാതെ പോയ എന്തൊക്കെയോ ഉന്ടിവിടെ )

ഇനിയൊരു പെരുമഴ
കതിര്‍ പൊട്ടും പാടം
കറ്റക്കളത്തില്‍
പാറ്റും പതിരുകള്‍

വന്ടിക്കാളകള്‍
കുളമ്പടിച്ചെത്തി
നുര തുപ്പും വിശ്രമത്തിന്‍
കൊതിയൂറും വെയിലില്‍
.......................................
( ഇവിടെ ഓര്‍ ക്കാനിഷ്ടപ്പെടാത്തതെന്തോ ഉന്ടെന്ന് തോന്നുന്നു॥ മുഖം താഴ്ത്തി മാരനൊപ്പം നടന്നകന്നവളാരോ !! )


സന്ധ്യാദീപം
മുനിഞ്ഞ് നില്‍ ക്കും
സര്‍ പ്പക്കാവില്‍
കനത്ത മൌനം

നില്‍ ക്കുന്നിവിടെ നടത്തം
തലതിരിഞ്ഞ കാഴ്ചകള്‍ തന്‍
മദനോല്‍ സവം

ദു: ഖകരം !
ഓര്‍ മ്മകള്‍ ഇവിടെ വരെയേ
ജീവിച്ചിരിക്കുന്നുള്ളൂ

4 അഭിപ്രായങ്ങൾ:

Jayesh/ജയേഷ് പറഞ്ഞു...

നടത്തം

G.MANU പറഞ്ഞു...

nalla nataththam...

വിഷ്ണു പ്രസാദ് പറഞ്ഞു...

ഭൂതാവിഷ്ടാ‍,കവിത നന്നായിട്ടുണ്ട്.ഓര്‍മകളില്‍ നീ ജീവിച്ചിരിക്കുന്നു അല്ലേ

Jayesh/ജയേഷ് പറഞ്ഞു...

ഒരിക്കല്‍ ജീവിച്ചിരുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന്‌ വേന്ടി....