2/5/07

അവള്‍ തണ്റ്റെ ജന്‍മത്തെ പലതിനോടും ഉപമിച്ചു

അവള്‍ തണ്റ്റെ ജന്‍മത്തെ
പലതിനോടും ഉപമിച്ചു

മെയിലുകള്‍ ബൌണ്‍സ്‌ ചെയ്യപ്പെടുന്ന ഐ. ഡിയോട്‌
(ഉപയോഗിക്കാതിരുന്നു ഉപേക്ഷിക്കപ്പെട്ടത്‌ )
മുഷിഞ്ഞു കീറിയ കറന്‍സി നോട്ടിനോട്‌
(മൂല്യം ഉണ്ടായിട്ടും ആരും എടുക്കാത്തത്‌ )
മോട്ടര്‍ വച്ചപ്പോള്‍ മാറ്റിവയ്ക്കപ്പെട്ട തൊട്ടിയോട്‌
(ഉള്‍ക്കൊള്ളാന്‍ കഴിവുണ്ടായിട്ടും വേണ്ടാത്തത്‌)

അങ്ങനെ പലതുമായും...

4 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

അവള്‍ തണ്റ്റെ ജന്‍മത്തെ
പലതിനോടും ഉപമിച്ചു

മെയിലുകള്‍ ബൌണ്‍സ്‌ ചെയ്യപ്പെടുന്ന ഐ. ഡിയോട്‌

വല്യമ്മായി പറഞ്ഞു...

ഇതിലും നന്നായി താങ്കളെഴുതാറുണ്ടല്ലോ

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

വിശദീകരണങ്ങള്‍ വേണ്ടിയിരുന്നോ മനു? അല്ലാതെ തന്നെ അതുള്‍ക്കൊള്ളാമല്ലോ.

വിഷ്ണു പ്രസാദ് പറഞ്ഞു...

ജ്യോതിചേച്ചിയുടെ അഭിപ്രായം ഞാനും ശരിവെക്കുന്നു.