28/3/10

നിലാവും പിച്ചക്കാരനും തമ്മില്‍ / പ്രമോദ് കെ.എം

Photobucket
ലയാളത്തിലെ പുതുകവിതയില്‍ തനിക്കുള്ള സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ് ശ്രീകുമാര്‍ കരിയാട് തന്റെ ‘നിലാവും പിച്ചക്കാരനും’ എന്ന കവിതാസമാഹാരത്തിലൂടെ (ഫേബിയന്‍ ബുക്സ്). കവിതയെ തൊടാനുള്ള 41പരിശ്രമങ്ങള്‍ എന്ന പ്രവേശികയിലൂടെയാണ് ശ്രീകുമാര്‍ ഈ കവിതാസമാഹാരത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുന്നത്.കവികളേയല്ലാത്ത സാധാരണക്കാര്‍ ജീവിതം അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന ഒരുതരം വിറയല്‍ കവിതയെഴുതുമ്പോള്‍ താനെപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞുവെക്കുന്നു.അതുകൊണ്ടുതന്നെയായിരിക്കും ശ്രീകുമാറിന്റെ കവിത മനുഷ്യപ്പറ്റുള്ളതാകുന്നത്.
പ്ലാവില്‍ ’ എന്ന ആദ്യ കവിതയില്‍ കവിതയെഴുതാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെയും അതിനു സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെയും പറ്റിയുള്ള വിവരണമാണ്പ്ലാവില്‍ കയറുമ്പോള്‍ പ്ലാവിലകള്‍ മാനത്തേക്ക് മാനുകളെപ്പോലെ കുതിക്കുന്നുഉയരം കൂടിക്കൂടി വരുന്ന പ്ലാവില്‍ നിന്നും കവിതപ്പഴച്ചക്ക ഇടണമെങ്കില്‍ ഇനിയും ഏറെ ദൂരം കയറണംഎങ്കിലും മടങ്ങിപ്പോകാന്‍ നിവൃത്തിയില്ലകവിതപ്പഴച്ചക്ക അങ്ങനെ ഉയരെ നില്‍ക്കുന്നതാണ് കവിതയുടെ ഗുണത്തിന് നല്ലത്കെ.ജയശീലന്റെ ‘ജിറാഫ് ശ്രമമുപദേശിക്കുന്നു’ എന്ന കവിതയില്‍ ജിറാഫ്കവിയോട് സംവാദത്തിലേര്‍പ്പെടുന്നുണ്ട്കാവ്യവൃക്ഷത്തിന്റെ താഴത്തെ കായ പറിച്ചുതുടങ്ങിയാല്‍ നാള്‍ക്കുനാള്‍ കൈകള്‍ ചുരുങ്ങിപ്പോകുമെന്നും,എത്താത്ത പൊക്കത്തില്‍ നീട്ടി നീട്ടി കൈകള്‍ക്ക് നീളം വെയ്പ്പിക്കണമെന്നും പറഞ്ഞ്ഇവിടെ പഴച്ചക്കയുടെ ഉയരം കൂട്ടിക്കൂട്ടി ശ്രീകുമാറിന്റെ കവിതയെ സഹായിക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്ലാവ്എല്ലാവരും അവരവരുടെ മതങ്ങളില്‍ അവരവരുടെ ദൈവങ്ങളോട് യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഇറാക്കിലെ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയാണ് ‘നരസിംഹം’ എന്ന കവിതസഹജീവികളുടെ സംസ്കാരത്തില്‍ കടന്നു കയറുന്ന മനുഷ്യനോടുള്ള പരിഹാസമായാണ് ‘ഏകാന്തതയുടെ നൂറു ഹര്‍ഷങ്ങള്‍ ’ എന്ന കവിതയെ ഞാന്‍ വായിച്ചത്സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്,വാന്‍ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളില്‍ ചെന്നിരുന്ന് സൂര്യകാന്തിയാകില്ലെന്നും,പ്രതിഭാശാലികളുടെ സൃഷ്ടികളെ ധിക്കരില്ലെന്നും നമ്മുടെ കലയെയും സംസ്കാരത്തെയും തൊടില്ലെന്നും പറയുന്നു ഈ കവിതപ്രകൃതിയിലെ ഇടങ്ങളാണ് അതിനു പഥ്യംഅതിന്റെ രാഷ്ട്രീയം,മതം എല്ലാം തൊടിയിലെ ലളിതമായ ഇരിപ്പുകള്‍.
കടലില്‍ നിന്നും രക്ഷപ്പെട്ട മീന്‍ കടലിന്റെ ഭാരം കുറയ്ക്കുകയും കൊടികള്‍ക്കടയാളമായി കരയുടെ ഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന് ‘മീനും കടലും’ എന്ന കൊച്ചു കവിതവിവിധ സ്ഥാപനവല്‍ക്കരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന കൊടികള്‍ കരയുടെ ഭാരം കൂട്ടുന്നുവെന്നുതന്നെയാണ് ഈ കവിത എന്നോട് പറഞ്ഞത്സഹാനുഭൂതിയെ പിന്‍പറ്റിക്കൊണ്ടുള്ള കവിതകള്‍ ഈ പുസ്തകത്തില്‍ ധാരാളമുണ്ട്ചെത്തിക്കൂര്‍പ്പിക്കുന്ന പെന്‍സിലിനൊപ്പം ചെത്തുന്നവന്റെ മുഖാകൃതി കൂര്‍ത്തുപോകുന്നു എന്ന നിരീക്ഷണത്തിലൂടെയാണ് ‘കൂര്‍ത്ത്’ എന്ന കവിത ആരംഭിക്കുന്നത്അവന്റെ കലാസൃഷ്ടികളുംഅവന്റെ മക്കളും എല്ലാം കൂര്‍ത്തുപോകുന്നുകലാകാരന്റെ ദാരിദ്രമായ ഭൌതികസാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഈ കവിതയില്‍ കൂര്‍പ്പ് എന്നതിന്റെ ജ്യാമിതീയ രൂപമായ വൃത്തസ്തൂപികയെ ഓര്‍മ്മിപ്പിക്കും വിധമുള്ള ഒരു ഖണ്ഡമുണ്ട്.
അവര്‍ വാഴും ചെറ്റക്കുടില്‍ കുടിലിലെ കടല്‍ മത്സ്യംമത്സ്യം റാഞ്ചും കരിമ്പൂച്ച /പൂച്ച മായും കൂരിരുട്ട്ഇരുട്ടത്തെ പെരും മരംമരത്തിലെ പനങ്കള്ള്കള്ളിറക്കും മഹാകവികവിയുടെ കിളിത്തൂവല്‍ ”


ലോകത്തിലെ സകലമാന ചരാചരങ്ങളെയും ഭാഷയുടെകവിതയുടെ കുടത്തിനകത്ത് ആവാഹിക്കാം എന്ന് തിരിച്ചറിയുന്നുണ്ട് ശ്രീകുമാര്‍ .മരുഭൂമിയില്‍പ്പോലും ഇടിമിന്നലിനെ കുറിച്ച് കവിതയെഴുതാംമഴയ്ക്കു മുന്‍പേ വന്ന അറബി ലിപി എന്നും അദൃശ്യ സൂഫി ഭാണ്ഡം തുറന്ന് ഖുറാന്‍ ഗ്രന്ഥം പുറത്തേക്കെടുത്തെന്നും ഇടിമിന്നലിനെ പറ്റി പറയാംഇത്തരത്തിലുള്ള ഒരു രൂപകം ‘ജൂലൈ’ എന്ന കവിതയില്‍ ജൂലൈ മഴയുടെ ഭാണ്ഡത്തില്‍ ആയിരം കൊല്ലം പഴക്കമുള്ളൊരോലക്കെട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് കയറിവരുന്നുണ്ട്ഒറ്റ രോമാഞ്ചം കൊണ്ട് ആണിന് പെണ്ണാകാം എന്നത് വളരെ വ്യത്യസ്തമായ ഒരു പെണ്‍പക്ഷ ദര്‍ശനമാണ്പെണ്‍കുട്ടിസ്ത്രീഫെമിനിസ്റ്റ്ലോകത്തെ നീറ്റുന്ന മുളകുമുത്തശ്ശി ഇതൊക്കെ ഒറ്റ രോമാഞ്ചത്തില്‍ നിന്നും ഉണ്ടാകും. ‘പെണ്ണായേ ജനിക്കൂ ഞാനിനി’ എന്ന് പറഞ്ഞത് ടി.പി.അനില്‍ കുമാറാണ് ‘നമ്മള്‍ ’ എന്ന കവിതയില്‍ നൂറുകവിതകളാണെന്റെ പുഴയതിന്‍/തീരത്തു വിരല്‍ കൊണ്ട് പോറുമ്പോള്‍ നൂറ്റൊന്നാകും എന്ന വരികള്‍ കവിതയുടെ ലാളിത്യത്തെ പ്രകടിപ്പിക്കുന്നു (നൂറ്റൊന്നു കവിതകള്‍ ).ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗര്‍ കേരളത്തിലെ ഒരു വൈദ്യശാലയില്‍ ഉഴിയാന്‍ വന്നതിനെ പറ്റിയുള്ള സരസമായ പ്രതിപാദ്യം ഒരിടത്തു കാണാം (തികച്ചും വ്യക്തിപരമാണ്). ഈ കവിതയില്‍ ഷ്വാസ്നെഗ്ഗര്‍ അയാളുടെ ഉറക്കം,ചികിത്സിക്കുന്ന ബാലന്‍ വൈദ്യര്‍ ‍വൈദ്യശാലയിലേക്ക് അയാളെ കൊണ്ടുപോകുന്ന കാളവണ്ടിവൈദ്യശാലയിലെ ഏക സ്ത്രീയായ പച്ചയായ വാസന്തിഷ്വാസ്നെഗ്ഗര്‍ കിടക്കുന്ന മഹാഗണിക്കട്ടില്‍ അയാളുടെ മൊബൈല്‍ ഫോണ്‍ പ്രഭാതം എന്നിവ ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറിന്റെ യാത്രയെക്കുറിച്ചും അയാളുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നുഅയാളുടെ വിടവാങ്ങല്‍ തികച്ചും വ്യക്തിപരം എന്ന് പറഞ്ഞുകൊണ്ട് കവിത അവസാനിക്കുകയും ചെയ്യുന്നു. ‘യന്ത്രത്തെ അനുകരിച്ചതാണ് നിനക്കു പറ്റിയ തെറ്റ്’ എന്ന് കണ്ടെത്തുന്നു ബാലന്‍ വൈദ്യര്‍ .
ഒറ്റക്കയ്യടി’ എന്ന കവിതമനുഷ്യജീവിതം കണ്ട് വട്ടുപിടിച്ച കിളിയുടെയും,മന:ശാസ്ത്രജ്ഞന്റെയും പരസ്പര സംഭാഷണമാണ്കിളി സ്വന്തം ചിറകറുത്ത് അതിന്റെ ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മന:ശാസ്ത്രജ്ഞന്‍ തന്റെ ‘ഗൌളിവാല്‍ ‍’ അറുത്ത് തന്റെ അഭിപ്രായങ്ങള്‍ പറയുന്നുവിമാനങ്ങളും റോക്കറ്റുകളും ബഹിരാകാശയാത്രകളുമൊക്കെ കൊണ്ട് തന്റെ ചരിത്രത്തെ മനുഷ്യന്‍ പരിഹസിക്കുന്നു എന്ന പരിഭവത്തില്‍ നിന്നുമാണ് കിളിയുടെ തുടക്കംവാക്കുകളെ കുറിച്ച് നന്നായി ബോധ്യമുള്ള ശ്രീകുമാറിനോട്അയാളുടെ കവിതകളിലെ കിളിസാന്നിദ്ധ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ‘നെസ്റ്റാള്‍ജിയ’ എന്നാണ്.



ജീവിതം മടുത്ത് കടലില്‍ച്ചാടാന്‍ വന്നയാള്‍ കടലിന്റെ ലേറ്റസ്റ്റ് പടവും വരച്ച് കക്ഷത്തു വെച്ച് ഓട്ടോയില്‍ തിരിച്ചുവരുന്നു (ഒരോട്ടോ വിളിച്ച്)പ്രകൃതിയെ നന്നായി മനസ്സിലാക്കുന്ന കലാകാരന്‍ തന്റെ സൃഷ്ടിയിലൂടെ മടുപ്പില്‍ നിന്നും മോചിതനാകുന്നു
സെബാസ്റ്റ്യന്റെ പച്ചക്കറിച്ചന്തയെ സൌരയൂഥവുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കവിത കൌതുകം ജനിപ്പിക്കുന്നതാണ്ലോകം മുഴുവന്‍ മോഷണവുമായി നടക്കുന്ന ‘ജി’ എന്ന കള്ളനെ പറ്റി കവി പറയുന്നു ഒരിടത്ത്(ന്യൂയോര്‍ക്ക്കാലടിചേലാമറ്റം..’)ജി എന്നത് ഗ്ലോബലൈസേഷന്‍ തന്നെയാവും. ‘എല്ലാം മോഷ്ടിക്കപ്പെടുന്നുഅവ മറ്റൊരിടത്ത് കുമിഞ്ഞുകൂടുകയും ചെയ്യുന്നു’ എന്ന വരികളിലൂടെ സകലവിധ ചൂഷണങ്ങളെയും അഭിസംബോധന ചെയ്യുകയാണ് ശ്രീകുമാര്‍ നമ്മുടെ പുതുകവിതകളില്‍ ‘ബദല്‍ ’ പോലെ മികച്ച കവിതകള്‍ അപൂര്‍വ്വംസഞ്ചരിക്കാന്‍ കഴിയില്ലെങ്കിലുംമുള്ളുകള്‍ നിറഞ്ഞതാണ് മേനിയെങ്കിലുംസൌന്ദര്യവും സൌരഭ്യവും വഴിയുന്ന പൂക്കള്‍ പേറി നില്‍ക്കുന്ന പനിനീര്‍ ചെടിയെ
ഉള്ളിലെ ബദല്‍ ലോക രഹസ്യ സന്ദേശത്തെ
ഉള്ള ശബ്ദത്തില്‍ ചുറ്റും പ്രചരിപ്പിപ്പൂ റോസ” എന്ന്‍ ദര്‍ശിക്കുന്നത് കവിതയുടെ പ്രസരിപ്പ്.വരികള്‍ വരികളോടും വാക്കുകള്‍ വാക്കുകളോടും കലഹിച്ച് കടന്നല്‍ക്കൂട്ടം പോലെ വരുന്ന (‘നേര്‍ക്ക്’) കവിതയെ കവി കരുതലോടെ കാണുന്നുവാക്ക് വരിയെ കൊല്ലാം എന്ന് ഉത്തമ ബോധ്യത്തോടെ തന്നെ [‘കീരിയും പാമ്പുംകവിതയെഴുതുന്നു.  നിലാവും പിച്ചക്കാരനും തമ്മില്‍ കവിതയിലൂടെ മാത്രം സാദ്ധ്യമായ സംവേദനത്തെ അനുഭവവേദ്യമാക്കുന്നു.






11 അഭിപ്രായങ്ങൾ:

മനോജ് കുറൂര്‍ പറഞ്ഞു...

ശ്രീകുമാറിന്റെ കവിത മലയാളത്തിലെ പുതുകവിതയില്‍ ഏറ്റവും എണ്ണപ്പെടേണ്ട സ്ഥാനങ്ങളില്‍ വച്ചു വായിക്കേണ്ടതാണ്. ആദ്യ സമാഹാരമായ് ‘മേഘപഠനങ്ങളി’ല്‍ത്തന്നെ ‘പാമ്പോ കുയിലോ’, ‘മന്നത്തെ കാവടി’, ‘അഗ്രേ പശ്യാമി’തുടങ്ങി എത്രയെത്ര കവിതകള്‍! അവ വെറും നിരീക്ഷണകൌതുകങ്ങള്‍ മാത്രമല്ല. കവിതയ്ക്കു സാധ്യമായ ഏതു വഴിയിലൂടെയും ഈ കവി നടക്കും. നേരിയ ഒരു ഉന്മാദത്തിന്റെ തിളക്കം ആ കവിതകളെ എപ്പോഴും വൈദ്യുതീകരിച്ചുകൊണ്ടിരിക്കുന്നു. ഈ സമാഹാരത്തില്‍ പ്രമോദ് പറഞ്ഞവ കൂടാതെ ‘ബദല്‍’ എന്ന കവിതയും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. അതില്‍ ഒരു കാവ്യകടാക്ഷന്യായവുമുണ്ട്.
‘ഉള്ളിലേ ബദല്‍‌ലോകരഹസ്യസന്ദേശം’ പ്രസരിപ്പിക്കുന്ന റോസ. ഈ കവിയെ കാലം തിരിച്ചറിയും. തീര്‍ച്ച. പെട്ടെന്നു തോന്നിയതു പറഞ്ഞെന്നേയുള്ളൂ. എന്നെങ്കിലും കരിയാടിന്റെ കവിതകളെക്കുറിച്ച് എനിക്കും വിസ്തരിച്ചു പറയണമെന്നുണ്ട്. പ്രമോദിനു നന്ദി.

Pramod.KM പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Pramod.KM പറഞ്ഞു...

മനോജ് മാഷ് സൂചിപ്പിച്ച ‘ബദല്‍ ’ തീര്‍ച്ചയായും എടുത്തുപറയേണ്ടുന്ന ഒരു കവിതയാണ് .വിട്ടുപോയതില്‍ ക്ഷമിക്കുക.
“മുറ്റത്തെ റോസാച്ചെടിക്കാവില്ലപടികട-
ന്നപ്പുറം പോവാന്‍ ലോകം ചുറ്റിസഞ്ചരിക്കുവാന്‍
അതുകൊണ്ടതിന്നില്ല സങ്കടം മുള്ളിന്നിട-
യ്കതുല്യ സൌന്ദര്യമാണതിന്റെയാവിഷ്കാരം
ഉള്ളിലെ ബദല്‍ ലോക രഹസ്യ സന്ദേശത്തെ
ഉള്ള ശബ്ദത്തില്‍ ചുറ്റും പ്രചരിപ്പിപ്പൂ റോസ”
-ബദല്‍ എന്ന ആശയത്തെ ഇത്രയും ശക്തമായി ആവിഷ്കരിക്കാന്‍ കഴിയുകയെന്നത് കവിയുടെ മികവ്.

sudheesh kottembram പറഞ്ഞു...

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. വേരില്‍ കായ്ച്ച ആ ചക്കയാണ് കരിയാടിന്റെ കവിത. ഒരു പക്ഷേ അഴകില്ലായ്കയാല്‍ ആരും വന്നു ചൂഴ്‌ന്നു നോക്കിയില്ല. (അഴകുള്ള ചക്കയില്‍ മാത്രമാണല്ലോ നമ്മള്‍ ചൂഴുക!) ഇനിയും എത്ര ചുളകള്‍ അതില്‍...മേഘപഠനങ്ങള്‍ മുതല്‍ തുടങ്ങുന്ന ശ്രീകുമാറിന്റെ കവിതയില്‍ വിരുദ്ധോക്തികളുടെയും ബദല്‍ അന്വേഷണങ്ങളുടെയും സര്‍ഗവഴികളുണ്ട്‌. അത് ഇനിയും നിരൂപിക്കപ്പെടെണ്ട ഒന്നാണ്.(നിലാവും പിച്ചക്കാരനും എനിക്ക് കിട്ടിയില്ല. ഉടനെ തരപ്പെടുത്തണം) പ്രമോദേ, ഈ നല്ല ശ്രമത്തിന് നന്ദി...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നിലാവും പിച്ചക്കാരനും
പരിചയപ്പെടുത്തിയതിന് നന്ദി, പ്രമോദ്...

Pramod.KM പറഞ്ഞു...

ബദല്‍ എന്ന കവിതയെ ഉള്‍പ്പെടുത്തി മാറ്റിയെഴുതിയിട്ടുണ്ട്. നന്ദി:)‌

Unknown പറഞ്ഞു...

Pramod's review of Sreekumar's collection is written with a lot of insight. Pramod being a fine poet himslef, his subtle perception about the use of words and phrases leaves the reader inspired to get hold of a copy and read the poems!

A.J.Thomas,
Libya

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ശ്രീകുമാര്‍ കരിയാടിനെ പോലുള്ള കവിയേയും ,അദ്ദേഹത്തിന്റെ ‘നിലാവും പിച്ചക്കാരനും’ എന്ന കവിതാസമാഹാരത്തിലൂടെ (ഫേബിയന്‍ ബുക്സ്) സഞ്ചരിച്ച് ആ പുസ്തകത്തേയും പരിചയപ്പെടുത്തിയത് വളരെ ഇഷ്ട്ടപ്പെട്ടു കേട്ടൊ പ്രമോദ്.
ഞങ്ങളെ പോലെയുള്ള പ്രവാസികൾ നല്ല രചനകളെ കുറിച്ചൊക്കെ അറിയുന്നത് ഇങ്ങിനെയൊക്കെയാണ്.

Latheesh Mohan പറഞ്ഞു...

അടുത്തകാലത്ത് ഇത്രയധികം തവണ വായിച്ച പുസ്തകമില്ല. കയ്യെഴുത്തുപ്രതി മുതല്‍ വായിക്കാന്‍ തുടങ്ങിയിട്ടും ഇപ്പോഴും ഇടയ്ക്കിടെ വായിക്കും

കൂര്‍ത്തുകൂര്‍ത്തു കൂര്‍ത്തുപോകുന്നു എന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍ക്കും !

എസ്‌.കലേഷ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
എസ്‌.കലേഷ്‌ പറഞ്ഞു...

മുട്ടകളെന്നും പൊരിയും വീട്ടില്‍
കുട്ടികളെയും പെറുമമ്മായി
വിദ്യയിതെന്നുപഠിച്ചമ്മായി
പദ്യപ്രവീണയാമെന്നമ്മായി

കരിയാടിന്റെ
മേഘപഠനങ്ങളില്‍
അമ്മായിമാരെപ്പറ്റിയും ഓലൈറ്റുകളെയും
കുറിച്ചുള്ള കവിതയുടെ നാലുവരി കൂടി
ഈ പഠനത്തോടു ചേര്‍ത്തുവയ്ക്കുന്നു.

പ്രമോദേ നന്നായി