ആണ്‍ശരീരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആണ്‍ശരീരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/8/09

ചന്ദ്രബിംബം /എം ആര്‍ വിഷ്ണുപ്രസാദ്


വലതു കൈപ്പത്തി
വയറിനോട് ചേര്‍ത്തുവെച്ച്
അവള്‍ നക്ഷത്രമെണ്ണുന്നു
ഓരോ വിരല്‍ത്തുമ്പിലും
ഓരോ കപ്പലുകള്‍
നിലയുറപ്പിക്കുന്നതുപൊലെ
അവള്‍ സാക്ഷിയായി
സ്വയംഭോഗം ചെയ്യുമ്പോള്‍
ഞാനൊരു ചന്ദ്രബിംബമാകുന്നു

എം ആര്‍ വിഷ്ണുപ്രസാദ്

3/8/09

നോട്ടം / എം ആര്‍ വിഷ്ണു പ്രസാദ്

ശരീരം കണ്ണാടിയില്‍ നോക്കുന്നൂ;
ഒച്ചയുണ്ടാക്കാതെ.

റെറ്റിനയ്ക്കു പിന്നില്‍
പച്ചഞാറുകളുടെ പാടം തെളിയുന്നു:
പക്ഷികളുടെ മൌനത്തില്‍ നിന്ന്.

മുഖം കഴുകപ്പെടുന്നു
നെല്‍‌വയലിന്റെ ചതുരത്തിലേക്ക്
പതിനെട്ടു കൊറ്റികള്‍ പറന്നിറങ്ങുന്നു.

കുറ്റിരോമങ്ങള്‍ക്കിടയില്‍
നാലഞ്ചൂ വെള്ളത്തുള്ളികള്‍
ഉരുകാതെ,പൊടിയാതെ.

മൌനമെന്നു പേരുള്ള അടിവസ്ത്രം
അഴികള്‍ തുറന്ന് നിഴല്‍ മഞ്ഞിലൂടെ
ഊര്‍ന്നൂര്‍ന്ന്...

നനഞ്ഞ വിരല്‍ കൊണ്ട്
മുടി കോതുമ്പോള്‍
പായല്‍ക്കുളം,
എരുക്കിന്‍ പൂവ്,
മിഥുനമാസം
എന്നിവ.

കണ്ണുകള്‍  കണ്ണുകളിലേക്ക് പടവിറങ്ങവേ
മാഞ്ഞു മാഞ്ഞു പോകുന്നു;
കണ്ണാടിയും ശരീരവും ഒച്ചയുണ്ടാക്കാതെ!

എം ആര്‍ വിഷ്ണു പ്രസാദ്

ബൂലോക കവിതയില്‍ മുന്‍പ് പ്രസിദ്ധീകരിച്ച

2/8/09

തേനീച്ച /എം ആര്‍ വിഷ്ണു പ്രസാദ്















ശരീരത്തിനുള്ളില്‍
ഒരു നഗരം അലഞ്ഞു തിരിയുന്നു
നേരമിരുട്ടും വരെ
(ചെവിയോര്‍ത്താല്‍
ചിറകുള്ള ജീവികളുടെ
മൂളല്‍ കേള്‍ക്കാം)
രോമങ്ങള്‍
സ്ട്രീറ്റ് ലൈറ്റുകളായ്
എല്ലാ ഗതാഗതങ്ങളേയും
എല്ലാ തൃഷ്ണകളെയും
കുടിച്ചു വറ്റിക്കുന്നു.
(തേനീച്ചകളുടെ ഒരു വംശം
എന്നെ ലക്ഷ്യമിടുന്നു)
എന്റെ അടിവയര്‍
ഏകാന്തതയില്‍ പാര്‍ക്കുചെയ്യപ്പെട്ട
ഒരു വാഹനമാണ്
(ശരീരത്തിന്റെ മുക്കും മൂലയും
തേനീച്ചകള്‍ മണത്തു നോക്കുന്നു.)
അവയവങ്ങളെല്ലാം
വിയര്‍പ്പില്‍ നിന്ന്
സെമിത്തേരിയിലേക്ക്
പറക്കാനായുമ്പോള്‍
രോമങ്ങള്‍ മാത്രം
എന്തോ എഴുതിക്കൊണ്ടിരിക്കുന്നു.
(തേനീച്ചകള്‍ എന്റെ ലിംഗത്തിനു ചുറ്റും കൂടു വെക്കുന്നു.)
വിരിച്ചിട്ട ഷഡ്ഡികള്‍ക്കു മീതെ
നഗ്നനായ് മലര്‍ന്നു കിടക്കുമ്പോള്‍
അവര്‍ എന്റെ ലിംഗത്തെ നക്കുന്നു
ഞാന്‍ ക്രൂശിതനാവുന്നു
അവരുടെ
ഈണങ്ങളില്‍ നിന്ന്
രാത്രിയും പകലുമുണ്ടാകുന്നു
തേനിന്റെ പശിമയില്‍
എന്റെ ശരീരം ഒട്ടുന്നു.

എം ആര്‍ വിഷ്ണുപ്രസാദ്  ഹരിതകം പ്രൊഫൈല്‍