4/1/11

ഒരാത്മാവ് മണ്ണിലേക്ക് മടങ്ങുന്നത്

മണ്ണില്‍ നിന്ന്
മരണത്തിന്റെ വണ്ടി പോകുന്ന ശബ്ദം
സ്വര്‍ഗത്തിലും നരകത്തിലും ഇരുന്ന് കേള്‍ക്കുന്നവര്‍
ഒരു പുതിയ അതിഥിക്കുവേണ്ടി
എന്തെങ്കിലുമൊക്കെ ഒരുക്കി വക്കുന്നുണ്ടാവണം.
ഒടുവില്‍
ഇന്ന്
ഈ വഴിക്ക് ആരുമില്ലെന്നോര്‍ത്ത്
വീണ്ടും അടുത്ത വണ്ടിയൊച്ചക്കായി
കാത്തിരിക്കുന്നുണ്ടാവണം.
സ്വര്‍ഗത്തിലേക്കും
നരകത്തിലേക്കുമല്ലാതെ
മരിച്ചവന് യാത്ര ചെയ്തുപോകാന്‍
ഇനിയൊരു ലോകമെവിടെയെന്ന്
ആരെങ്കിലും അമ്പരക്കുന്നുണ്ടാവണം...
ഞാന്‍ കണ്ടിരുന്നു,
മരങ്ങളുടെ മുകളില്‍
മണ്ണിലെ സ്‌നേഹത്തിന്റെ
മണം ശ്വസിച്ച്
ഒരാത്മാവ്
നിന്നിലേക്കുറ്റുനോക്കുന്നത്്...

13 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അത്മാവിന്റെ ഉറ്റുനോട്ടങ്ങൾ..

സ്മിത മീനാക്ഷി പറഞ്ഞു...

അനൂ, ഈ നല്ല കവിതയ്ക്കു നന്ദി.

മുകിൽ പറഞ്ഞു...

nannaayirikkunnu..

MOIDEEN ANGADIMUGAR പറഞ്ഞു...

മരങ്ങളുടെ മുകളില്‍
മണ്ണിലെ സ്‌നേഹത്തിന്റെ
മണം ശ്വസിച്ച്
ഒരാത്മാവ്
നിന്നിലേക്കുറ്റുനോക്കുന്നത്്...

നന്നായിട്ടുണ്ട്.

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

എന്റീശ്വരാ ഞാനൊരു ലോകമാണെന്നോ, അത്ഭുതം തന്നെ! അനിയൻസ് കവിത നന്നായി.

എം പി.ഹാഷിം പറഞ്ഞു...

നന്നായി .. നല്ല കണ്ടെത്തല്‍

പ്രയാണ്‍ പറഞ്ഞു...

നല്ല കവിത.........

റ്റിജോ ഇല്ലിക്കല്‍ പറഞ്ഞു...

മരിച്ചവര്‍ ഭൂമിയിലേക്കു തന്നെ മടങ്ങിയെത്തുന്നു..അവര്‍ മറ്റെവിടെ പോകാനാണ്?

kaviurava പറഞ്ഞു...

ഇന്ന് ഈ വഴിക്ക് ആരുമില്ലെന്നോര്‍ത്ത് വീണ്ടും അടുത്ത വണ്ടി ഒച്ചക്കായ്‌ എന്നും പ്രതീക്ച്ചയോടെ കാത്തിരിക്കാന്‍ കഴി യുന്ന ഒരു ലോകം കൊള്ളാം ഒരു നല്ലകവിത വായിച്ച സംട്ര്പ്ത്തിഎഴുതി കൊണ്ടേ ഇരിക്കുക അഭിനന്തനങ്ങള്‍ . യുണ്ട് അനിയന്‍സ്‌

kaviurava പറഞ്ഞു...

ഇന്ന് ഈ വഴിക്ക് ആരുമില്ലെന്നോര്‍ത്ത് വീണ്ടും അടുത്ത വണ്ടി ഒച്ചക്കായ്‌ എന്നും പ്രതീക്ച്ചയോടെ കാത്തിരിക്കാന്‍ കഴി യുന്ന ഒരു ലോകം കൊള്ളാം ഒരു നല്ലകവിത വായിച്ച സംട്ര്പ്ത്തിഎഴുതി കൊണ്ടേ ഇരിക്കുക അഭിനന്തനങ്ങള്‍ . യുണ്ട് അനിയന്‍സ്‌

kaviurava പറഞ്ഞു...

ഇന്ന് ഈ വഴിക്ക് ആരുമില്ലെന്നോര്‍ത്ത് വീണ്ടും അടുത്ത വണ്ടി ഒച്ചക്കായ്‌ എന്നും പ്രതീക്ച്ചയോടെ കാത്തിരിക്കാന്‍ കഴി യുന്ന ഒരു ലോകം കൊള്ളാം ഒരു നല്ലകവിത വായിച്ച സംത്ര്പ്ത്തി അഭിനന്ദന ങള്‍

Karthika പറഞ്ഞു...

ഞാന്‍ കണ്ടിരുന്നു,
മരങ്ങളുടെ മുകളില്‍
മണ്ണിലെ സ്‌നേഹത്തിന്റെ
മണം ശ്വസിച്ച്
ഒരാത്മാവ്
നിന്നിലേക്കുറ്റുനോക്കുന്നത്്... നന്നായിട്ടുണ്ട്..

വിനോജ് | Vinoj പറഞ്ഞു...

നല്ല കവിത.
ഇവിടെ നിന്നു പോകുമ്പോഴും ഇവിടേക്കു വരുമ്പോഴും ആത്മാക്കള്‍ പോയിവരാം എന്നു യാത്ര പറഞ്ഞാവും പോവുക...