11/10/10

കാക്കപുള്ളി

ഇടംചെവിക്കു താഴെ
ക്കവിളില്‍
കണ്ണാടി കാണിക്കുന്നു
കറുത്ത കുത്ത്
ആട്ടിയോടിച്ചിട്ടും പോകുന്നി
ല്ലശ്രീകരം

ഒരേയിരിപ്പ്
ചെവിയിലാണു കുറുകല്‍
കൂട്ടായപ്പോള്‍
ഒറ്റയ്ക്കല്ലെന്നു
പറന്നു കൊത്തലായ്

നെഞ്ചിലെ രോമക്കാട്ടിലൊളിച്ച്
പൊക്കിള്‍ ചുഴിയില്‍ കൊക്കു താഴ്ത്തി
അരയ്ക്കുതാഴെ അയ്യേ കണ്ണും പൂട്ടി
തോളത്തതാ
മൂന്നെണ്ണമെന്നവള്‍
നടും പുറത്തു നോക്കമ്മേയെന്നു
മക്കള്‍
പെരുകിപ്പെരുകി -
തന്നെ കാണുന്നില്ലല്ലോയെന്നു
നിത്യവും കാണുന്നവര്‍

കല്ലെറിഞ്ഞോടിക്കുമോ
കൈകൊട്ടി വിളിക്കുമോ
കറുക്കുന്നു പേടി,
തിരിച്ചു പറക്കാതെങ്ങനെ?

5 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

തിരിച്ചുപറക്കാതെങ്ങനെ?

വിഷ്ണു പ്രസാദ് പറഞ്ഞു...

കാക്കേ കാക്കേ കൂടെവിടേ?അശ്രീകരങ്ങളെ മാത്രം സ്നേഹിക്കുന്നൊരാളെ നിനക്കറിയാമോ നസീര്‍?

പ്രയാണ്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പ്രയാണ്‍ പറഞ്ഞു...

തിരിച്ചുപറന്നാലും തിരിച്ചുവരാതിരിക്കാനാവുമോ.......
കൈകൊട്ടിവിളിക്കുമ്പോള്‍......

Pranavam Ravikumar പറഞ്ഞു...

Nannaayi..