ഈ വാടകവീട്
എന്റെ സ്വന്തമാണെന്ന് എനിക്കു തോന്നും.
എന്റെ സ്വന്തമെന്നോര്‍ത്ത് ഞാനതില്‍ ചെടികള്‍ നടും.
വരുന്ന പൂക്കളെല്ലാം എന്റെയാണെന്നോര്ക്കും.
വരുന്ന പക്ഷികളെല്ലാം ഇവിടത്തെയാണെന്നോര്ക്കും.
എന്റെ പരിചയക്കാരാണീ
പക്ഷികളും ഒച്ചുകളും പുഴുക്കളും എന്ന് വിചാരിക്കും.
പെട്ടെന്ന് വാടക ചോദിച്ച് ഉടമസ്ഥന് കയറിവരുമ്പോള്‍
പക്ഷികളെല്ലാം ചിറകടിച്ച് പറന്നുപോകും.
പൂക്കളെല്ലാം അടര്ന്നുപോയിട്ടുണ്ടാകും.
ഒച്ചുകളെ ശത്രുക്കളുടെ ഗണത്തില്‍പ്പെടുത്തി
ഞാന്‍ തന്നെ ഉപ്പിട്ടുകൊല്ലും.
ദൂരെയിരുന്ന് പക്ഷികളെന്നെ വിളിക്കും.
ഈ വാടകവീട്ടിലിരിക്കാതെ
ഞങ്ങളോടൊപ്പം പോരൂ എന്ന് കേണ് നീട്ടിവിളിക്കും.
ദൂരെയിരുന്ന് പൂക്കള്‍ വിടര്ന്നുവിളിക്കും
ഈ കൊച്ചുകുളിമുറിയിലൂടെ
യമുനാനദി പോലൊരു നദി
ഒഴുകിപ്പോകുന്നതായി ഞാന്‍ സ്വപ്നം കാണും.
അതിന്റെ പായല്ത്തിളക്കത്തില് ഞാന്‍ വഴുതിവീഴും.
അപ്പോഴേക്കും വീട്ടുടമസ്ഥന് വന്ന് വാതിലില്‍ മുട്ടും.
ഈ വിശാലമായ ലോകത്തെ വെറുതെവിട്ട്
എന്തേ ഈ കൊച്ചുവീട് മാത്രം വാടകയ്ക്ക് കൊടുത്തതെന്ന്
ഞാന്‍ തീര്‍ച്ചയായും ചോദിക്കും
13 അഭിപ്രായങ്ങൾ:
beautiful..
ഒരു സന്ധ്യയ്ക്ക്,ഒരു വാടകവീട്ടിലിരുന്ന് ഞാനീ കവിത വായിച്ചതാണല്ലൊ.സന്ധ്യയപ്പോള് തിരി കത്തിക്കുവാനുള്ള തിരക്കിലായിരുന്നല്ലൊ...
അതെ...
നമ്മളെല്ലാവരും ഓരൊ വാടക വീടുകളിൽ ഒതുങ്ങികൂടിയിരിക്കുകയാണല്ലോ...അല്ലേ
നന്നായിരിക്കുന്നു.
അതെ, സ്വന്താന്ന് തോന്നും, അതിനല്ലേ മായാന്ന് പറയണത്? ഒന്നാന്തരം കവിത, ഏറെ ധ്വനിക്കുന്നു!
നല്ല കവിത
പലപ്പോഴും ഒരു നല്ലവാക്കിനുകൂടി പാങ്ങില്ലാത്തോരാകുന്നു നമ്മള്... വാടകക്കാര്‍.
നല്ല വരികള്‍ നല്ല ചിന്തകള്‍.....അതേ...! നമ്മള് വാടകക്കാരാ....
നല്ല കവിത
കവിത കൊള്ളാം
swanthamaayoridavum,swanthakkarum swantham veettilumillallo...
അസ്സലായിട്ടുണ്ട്
വളരെ നല്ലകവിത
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ