3/10/10

ജ്യോനവന്‍ ഓര്‍മ്മ



ജ്യോനവന്‍ നമ്മളെ എല്ലാവരെയും വിട്ടുപോയിട്ട് ഇന്ന് ഒരുവര്‍ഷംതികയുന്നു.അവനു വേണ്ടി പലതും ചെയ്യണമെന്ന് ബൂലോഗത്തെ പല സുഹൃത്തുക്കളും ആശിച്ചു.അവന്റെ പുസ്തകം ഇറക്കാന്‍ പോലും നമുക്ക് സാധിച്ചില്ല.എങ്കിലും ഇടയ്ക്കിടെ ആ ഓര്‍മ്മയില്‍ തടഞ്ഞുവീഴാത്തവര്‍ ചങ്ങാതികളാവുമോ?ക്ഷമാപണങ്ങളോടെ...







7 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:(

ദേവസേന പറഞ്ഞു...

ormakal :(

naakila പറഞ്ഞു...

നമ്മുടെയെല്ലാം മനസ്സില്‍ ജീവിക്കുന്നുണ്ടല്ലോ
വാക്കുകളാലും

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സ്നേഹ സ്മരണകൾ ....

ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ...

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan പറഞ്ഞു...

ഓര്‍മ്മകളോടെ..

Pranavam Ravikumar പറഞ്ഞു...

വേര്‍പാടിന്‍ ഓര്‍മ്മകള്‍.... വരികളില്‍ വിരിയട്ടെ....ഒരു പുതിയ ജന്മം.....

Unknown പറഞ്ഞു...

books discusion nadakkunnu..it will be ture very soon