18/12/09

വൃത്തികെട്ട വര്‍ഗ്ഗം?

പകല്‍.

ഗേറ്റിനു മുന്‍പില്‍
പാത്ര കിലുക്കം.
ഒറ്റ രൂപ തുട്ടില്‍
തീരാത്ത ദൈന്യം.

'അമ്മാ വിശക്കുന്നു.'
കരിഞ്ഞുണങ്ങിയ
ഒരമ്മയും കുഞ്ഞും.

'അകത്തു കേറ്റരുത്‌,
കണ്ണ് തെറ്റിയാല്‍ കക്കും.
വൃത്തികെട്ട വര്‍ഗ്ഗം!'

'ഞാന്‍ വരാന്‍ വൈകും'
തൂവെള്ള മുണ്ട് മടക്കി കുത്തി,
പടിയിറങ്ങും പുരുഷപ്രതാപം.

രാത്രി.

ഇരുള്‍ മുറ്റിയ
പീടിക തിണ്ണയില്‍ ആളനക്കം.
അടുത്ത് ചെന്നപ്പോള്‍
വെപ്രാളവും ഓട്ടവും.

നിലത്തു, ഇരുളിന്റെ ഇരുളായി,
ഒരു പെണ്‍കുഞ്ഞു പിടയുന്നു.
കറുപ്പിലും അഴുക്കിലും
തിളങ്ങുന്ന ചോര.
അമ്മിഞ്ഞ മണം
മാറാത്ത ചുണ്ടു പിളര്‍ന്നു
ചുടുനിണം വാര്‍ക്കുന്നു.

തൊട്ടടുത്ത്‌,
ചോരയും ശുക്ലവും പടര്‍ന്ന
ഒരു തൂവെള്ള മുണ്ട്...

10 അഭിപ്രായങ്ങൾ:

Kalam പറഞ്ഞു...

കുറച്ചു നാള്‍ മുന്‍പ് എഴുതിയതാണ്.
കൃത്യമായി പറഞ്ഞാല്‍,
ഈ വാര്‍ത്ത‍
ടീവിയില്‍ കണ്ട അന്ന്.

the man to walk with പറഞ്ഞു...

:( ingineyokkeyaanu kaaryangal

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഇരുളിന്‍റെ ഇരുളായി ഒരു പെണ്‍കുഞ്ഞ്‌ പ്രയോഗം അങ്ങേയറ്റം മൂര്‍ച്ചയുള്ളതായി...

Umesh Pilicode പറഞ്ഞു...

kollam
:-)

Umesh Pilicode പറഞ്ഞു...

kollam
:-)

ഹാരിസ്‌ എടവന പറഞ്ഞു...

കാലികമാണു
നിങ്ങളുടെ രചന
ചിലപ്പോഴൊക്കെ
ഞെട്ടലുളവാക്ക്കുന്നു

ഹാരിസ്‌ എടവന പറഞ്ഞു...

കാലികമാണു
നിങ്ങളുടെ രചന
ചിലപ്പോഴൊക്കെ
ഞെട്ടലുളവാക്ക്കുന്നു

സൈനുദ്ധീന്‍ ഖുറൈഷി പറഞ്ഞു...

കലാമേ..നന്നായി ഈ കവിത.
ഭാവുകങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

Wish You Merry Christmas
and
Happy New Year .

ദേവി പറഞ്ഞു...

ithaanu kavitha..evideyokkeyo koluthi valikkunnu..