17/11/09

പച്ചക്കള്ളം

കരഞ്ഞുടഞ്ഞ ഒരു പെണ്ണും,
വിളറി വെളുത്ത അവളുടെ കെട്ട്യോനും,
നാളേറെയായി
എന്റെ സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു.

സ്ഥലത്തെ മാന്യന്മാരുടെ മക്കള്‍
അവളെ ബലാത്സംഗം ചെയ്തത്രേ!
കേസെടുക്കണമത്രേ!

പച്ചക്കള്ളമായിരിക്കും,
എനിക്കറിഞ്ഞൂടെ ആ പിള്ളേരെ,
ഏറിയാല്‍ ഒരു നേരമ്പോക്കിന്...

ഇനി പേടിക്കാനില്ല...
ഇന്നലെ സ്റ്റേഷനില്‍ വെച്ച്
അവര്‍ വിഷം കുടിച്ചു.
പെണ്ണ് കാഞ്ഞു പോയി.
കെട്ട്യോന്‍ കിടപ്പിലും.

സ്വസ്ഥം സമാധാനം.
സര്‍വ്വം ശുഭം!

Written on June 28th 2009.
ലോകസഭ തിരഞ്ഞെടുപ്പില്‍ മുങ്ങിപ്പോയ ഒരു വാര്‍ത്ത ...
http://ibnlive.in.com/news/haryana-cops-ignore-rape-woman-kills-herself/91957-3.html?from=search-relatedstories

5 അഭിപ്രായങ്ങൾ:

Umesh Pilicode പറഞ്ഞു...

നന്നായി മാഷെ

നഗ്നന്‍ പറഞ്ഞു...

ഇതിലുമിഷ്ടപ്പെട്ടത്
ഒട്ടകപന്തയം

ഷൈജു കോട്ടാത്തല പറഞ്ഞു...

നല്ല കവിതകളുമായി നിങ്ങള്‍ എവിടെയൊക്കെയാണ്
വൈകി മാത്രമേ എല്ലാവരെയും കണ്ടെത്താന്‍ കഴിയുന്നുള്ളൂ
ആശംസകള്‍

shaji പറഞ്ഞു...

nannayirikkunnu
aadyathe 10 variyil avasanippikkamayirunnu
good

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആഞ്ഞുകുത്തുന്ന ആശയം...
നന്നായിരിക്കുന്നു..