5/9/09

ഉമ്മ സ്വപ്നം

പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല,
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്
‍ജീവിതം പാതിപകുത്തെടുത്തവള്‍
മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയെട്ടത്ര
കാലമായെന്നോര്‍ക്കാറില്ല.
വാക്കിനെ മെരുക്കി
കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍
‍രാവിലുറാങ്ങതിരിക്കുമ്പോഴും
ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല
എന്നാലും
പനിച്ചും ചുമച്ചും
ദുസ്വപ്നങ്ങളില്‍
ഒറ്റക്കുറങ്ങുമ്പോള്‍
നിറുകയില്‍ ചുംബിച്ചുറാങ്ങാതെ
നീറുന്നൊരുമ്മ സ്വപ്നം
കാതുനോവിക്കാതെപ്രാര്‍ത്ഥിക്കാറുണ്ട്
ദെണ്ണം മാറുംവരെയും
കണ്ണടയാതെ കൂട്ടിരിക്കാറുണ്ട്

9 അഭിപ്രായങ്ങൾ:

തറവാടി പറഞ്ഞു...

Good one :)

തറവാടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kalam പറഞ്ഞു...

ഹാരിസ്‌,
കണ്ണ് നിറഞ്ഞു.

thoufi | തൗഫി പറഞ്ഞു...

Haris bhai...
Nice Poem...congrats..!!

അമ്മയെന്ന വാക്കിനു പകരം വെക്കാന്‍ മറ്റൊന്നുമില്ലാ. ഹൃദയത്തില്‍ തട്ടുന്ന വരികള്‍...

പ്രയാണ്‍ പറഞ്ഞു...

................

കരീം മാഷ്‌ പറഞ്ഞു...

ഇതെനിക്കു ബാധകമല്ല.

നഗ്നന്‍ പറഞ്ഞു...

കൂട്ടിരുന്നീട്ടുണ്ട്‌

Seema Menon പറഞ്ഞു...

കണ്ടീഷൻസ് ഇല്ലാത്ത ഒരേ ഒരു സ്നേഹം- അമ്മ, ഉമ്മ, അമ്മചി, മമ്മി................

രാജേഷ്‌ ചിത്തിര പറഞ്ഞു...

nalla kambulla varikal....
nannaayi