5/9/09

ഭാഷ്യം

ആസിയാൻ മലകളിലെ
ആദിവാസിപ്പെണ്ണുങ്ങൾക്ക്‌
ആനമുലകൾ

കുഞ്ഞുവായിലേയ്ക്ക്‌
തിരുകാനാവാത്ത
മുലക്കണ്ണുകൾ

തിരുകിവച്ചാലും
മൂക്കിൽ മുലയിടിഞ്ഞ്‌
കുഞ്ഞുകുഞ്ഞു മരണങ്ങൾ

കാര്യങ്ങളിങ്ങനെയൊക്കെയായിട്ടും
ആസിയാൻമുലകൾ
മലദൈവങ്ങളുടെ വരദാനമെന്ന്
മൂപ്പന്റെ ഭാഷ്യം