24/9/09

കഷ്ടപ്പാട്

സത്യം പറയാം സാറേ..
അവിടെം ഇവിടേം
തൊട്ടുനോക്കി വെറുതെയങ്ങനെ
നിന്നെന്നേയൊള്ള്.
അമ്മച്ചിയാണെ
സാധനം അടിച്ചുമാറ്റാനൊന്നും
എന്നെക്കൊണ്ട് കൊള്ളൂല്ല.
അപ്പറത്തൂടെ
ഇന്നാളെനിക്ക് കടം തന്ന
ഒരു തായോളി വരുന്നൊണ്ട്.
എപ്പം കണ്ടാലും കാശ് ചോദിച്ചുകളയും.
കൊടുക്കാനല്ലെങ്കിപ്പിന്നെ
ആരേലും കടം വാങ്ങിക്ക്വോ?
ഇപ്പം ഇല്ലാത്തോണ്ടല്ലീ,
അത് അങ്ങേരും അറിയണ്ടേ?
വെറുതെ ചോദിപ്പിക്കണ്ടെന്ന് വിചാരിച്ച്
ഇപ്പറത്തോട്ട് മാറി നിന്നെന്നേയൊള്ള്.
അതിന് സാറിനെപ്പോലത്തെ മാന്യമ്മാര്
ഇങ്ങനക്കെ പറഞ്ഞാലാ?
ഒന്നുമില്ലേലും നമ്മക്കൊക്കെ വരൂല്ലീ സാറേ
കഷ്ടപ്പാടുകള്...

2 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

വളയമില്ലാതെ ചാടിച്ചാടി ചാട്ടവും ഓട്ടവും ഒക്കെ ഒന്നുപോലായി :)

ഗുപ്തന്‍ പറഞ്ഞു...

ഓ.. ഒന്നുതന്നെയായി എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്തരോ ആവട്ട്!