25/9/09

പ്രമോദിന്റെ പുസ്തകം വരുന്നു....


പ്രമേയങ്ങളിലെ വ്യത്യസ്തത കൊണ്ടും ആവിഷ്കരണത്തിലെ പുതുമകള്‍ കൊണ്ടും ബ്ലോഗ് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച കവിയാണ് പ്രമോദ് കെ. എം.
പ്രമോദിന്റെ ആദ്യ കവിതാസമാഹാരം “ അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർഷങ്ങൾ” എന്ന പേരില്‍ കറന്റ് ബുക്സ് തൃശ്ശൂര്‍ പ്രസിദ്ധീകരിക്കുന്നു. സമാഹാരത്തിന്റെ പ്രകാശനം, ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് ആറ്റൂർ രവിവർമ്മ, എ.സി. ശ്രീഹരിക്ക് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിക്കും. തെരഞ്ഞെടുത്ത 46 കവിതകളാണ് സമാഹാരത്തില്‍ ഉണ്ടാവുക.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ...