26/9/09

പോ..ട്ട്, മൈര് !

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

മദ്രസേലു പോവുമ്പോ മുല്ലാക്ക പറഞ്ഞ്,
താടി സുന്നത്താണ്...ന്ന്,
അപ്പോ,ചൈനക്കാരേക്കളും സുന്നത്ത്
ഞമ്മക്ക് കിട്ടുംല്ല്യേ ഉസ്താദേ...ന്ന് ചോയ്ച്ച്പ്പോ കിട്ടി,
തോടേമ്മലോരു പിച്ച്,പിന്നെ,
ഓറ് തന്നെ നന്നായി ഉയിഞ്ഞും തന്നു.
ഉയിഞ്ഞ കാര്യം ഉപ്പയറിഞ്ഞപ്പോ,
മദ്രസ പോക്കും മുട്ടി.

ഏട്ടാം ക്ലാസില് വെച്ച് ജോസിറ്റ സിസ്റ്ററ് പറഞ്ഞു,
താടിരോമത്തിന് ശാരീരികമായ ചില ആവിശ്യതകളുണ്ടെന്ന്.
പെണ്ണുങ്ങള്‍ക്കീ ശാരീരിക ആവിശ്യമില്ലേന്ന് ചോദിച്ചപ്പോ,
എന്നാ പറയാനാ...ക്ലാസിന്നിറക്കിവിട്ടു.
ജോസിറ്റ സിസ്റ്ററോട് ശാരീരിക ആവിശ്യങ്ങളെക്കൂറിച്ച്
ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന്
എട്ടില്‍ തോറ്റ് തോറ്റ് കിടക്കണ ജോസൂട്ടി.

വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ
പുറം ചട്ട ചൂണ്ടിയാണ് പാര്ട്ടി ക്ലാസില്‍ വെച്ച്
രാമേട്ടനോട് ചോദിച്ചത് താടിയെപ്പറ്റി.
മാര്‍ക്സിനും എന്‍‌ഗല്‍സിനും ലെനിനും ഹോചിമിനും
താടിമീശകളൂണ്ടായിരുന്നു വെന്നും,
മീശ,ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്റെ ലക്ഷണമാണെന്നും,
എല്ലാ സഖാക്കളൂം സ്റ്റാലിനെപ്പോലെയോ
പറ്റിയില്ലെങ്കില്‍,പിണറായിയെപ്പോലെയെങ്കിലുമോ
മീശവെക്കണമ്മെന്നും....

ഏകേജിയേയും ഇഎമ്മിനേയും
ഓര്‍മ്മവന്നെങ്കിലും ഒന്നും മിണ്ടിയില്ല.
എന്തിനാ വെറുതെ,
ചാനലില്‍ പറഞ്ഞു വെച്ചിരിക്കുന്ന പണി,
അല്പം രോമത്തിന് വേണ്ടി കളഞ്ഞുകുളിക്കുന്നത്..?

വീട്ടിലെത്തീട്ടും എന്തോ ഒരു വിമ്മിഷ്ട്ടം.
ആരും കാണാതെ കൂളിമുറീ കേറി വാതിലടച്ചു.
ഊക്കിലൊന്നലറി....."പോട്ട് മൈര് ".
ഹോ, ചെറിയൊരു സുഖം കിട്ടി.

ഇടക്കിടെ ഇയാളിങ്ങനെ കുളീമുറീല്
പോണതെന്തിനെന്ന് ഈയിടെയായി
ഭാര്യയ്ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

23 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അതെ, ഈയിടെയായി കുളിമുറികളില്‍ തിരക്ക് കൂടുന്നുണ്ട്....

deepdowne പറഞ്ഞു...

മാഷെ, നന്നായിരിക്കുന്നു. ഒരു ചെറിയ കവിതയില്‍ എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞുവെച്ചു. അതും വളരെ ഭംഗിയായി. നന്ദി! :)

Unknown പറഞ്ഞു...

എന്തോ അവസാനത്തെ 3 വരികൾ ആവശ്യമുണ്ടോ എന്ന് ഒരു സംശയം..ബാക്കി ഉഗ്രൻ..

നജൂസ്‌ പറഞ്ഞു...

പോട്ട്‌...

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

നല്ലൊരു കവിത..കാലിക പ്രസക്തിയുള്ള വിഷയം ..
ആശംസകള്‍

പാമരന്‍ പറഞ്ഞു...

അടിപൊളി. ഇസ്റ്റപ്പെട്ട്‌ ഉസ്താദെ. പോട്ട്‌!

ഗുപ്തന്‍ പറഞ്ഞു...

മീശയെക്കുറിച്ച് ബാക്കി പ്രമോദിനോട് ചോദിച്ചാല്‍ പറയും. :)

നന്നായി

ബിനോയ്//HariNav പറഞ്ഞു...

തൊടേമ്മെ പിച്ചിയും തിരുമ്മിയും സദാചാരമെത്ര ഓതിത്തന്നതാ ഹമുക്കേ അനക്ക്..
ന്നട്ടും നീ നന്നാവണില്ലല്ലോ :)

കുളക്കടക്കാലം പറഞ്ഞു...

ഹോ, ചെറിയൊരു സുഖം കിട്ടി,ഉസ്താദെ

വീകെ പറഞ്ഞു...

ഉയിഞ്ഞ കാര്യം ഉപ്പോട് പറയണ്ടാർന്ന്....!!

നന്നായി.
ആശംസകൾ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹാരിസ്‌ എടവന പറഞ്ഞു...

ഞാനിതു രണ്ടും വെക്കാറില്ല
ഏത്................
മീസയും താടിയും

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

പെരുത്തിഷ്ടായി കുട്ട്യെ
... അന്റെ കവിത ..

എന്റെ റൂം മേറ്റ്‌ എന്നോട് പറഞ്ഞു താടി സുന്നത്താണെന്ന് ..
അപ്പൊ ഫിലിപ്പീനികള്‍ ഈ സുന്നതിനെന്തോ ചെയ്യും എന്നെനിക്കു തോന്നി ..
ഓരിക്കു താടീം , മീശേം വളരണതേ ഇല്ലല്ലോ
പിന്നെ ഓനെ പെണക്കണ്ടാന്നു വച്ചു ആ ചോദ്യം വിഴുങ്ങി ..

ഹാരിസ് പറഞ്ഞു...

സമാനമനസ്കരേ,
ഈ കവിതയെ അഭിനന്ദിച്ചതിനും കമന്റാന്‍ കാണിച്ച സന്മനസിനും നന്ദി.
എഴുതരുതെന്ന് നൂറു വട്ടം തീരുമാനമെടുക്കുമെങ്കിലും,ചില വിമ്മിഷ്ട്ടങ്ങളാണ് വീണ്ടൂം വീണ്ടൂം എന്നെക്കൊണ്ട് എഴുതിക്കുന്നത്(കഴുത, കാമം കരഞ്ഞു....).അല്ലാതെ,ഞാനെഴുതിയില്ലെങ്കില്‍ മലയാള കവിതക്ക് വല്ല അത്യാഹിതവും വന്ന് പോകും എന്നുള്ള പേടിയൊന്നും കൊണ്ടല്ല.എന്റെ ഗദ്യം പരമശോചനീയമാണ്.പദ്യം അതിദയനീയവും.സംസാരിക്കുമ്പോള്‍ പോലും വാക്കുകള്‍ വലിയ കടമ്പയാണെനിക്ക്.ആംഗലേയമാണെങ്കില്‍ അല്പം കൂടി എളുപ്പമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരാവേശത്തില്‍ എഴുതകുയും പോസ്റ്റുകയും പിന്നെ വേണ്ടായിരുന്നു എന്ന് തോന്നുകയുമാണ് പതിവ്.കമന്റിയവര്‍ക്ക് എന്തു തോന്നും എന്നോര്‍ത്താണ് പലപ്പോഴും ഡിലീറ്റാത്തത്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,deepdowne, അനിയന്‍സ്, നജൂസ്‌ ,Gopi Vettikkat ,പാമരന്‍ ,ഗുപ്തന്‍ കുളക്കടക്കാലം, വീ കെ ,ശാരദനിലാവ്‌ ,ഹാരിസ്‌ എടവന.
ഒരിക്കല്‍ കൂടി നന്ദി.

പ്രയാണ്‍ പറഞ്ഞു...

vimmishtanl untaayikonteyirikkaan asamsikkunnu.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എന്താ മാഷെ വരികള്‍ മുറിച്ചെഴുതിയാല്‍ കവിതയാകുമോ?

ഹാരിസ് പറഞ്ഞു...

കവിതയോ....... അതെന്താണ്...?
സഗീര്‍ജി...താങ്കളുടെ ഒരു ആരാധകനാണ് ഞാന്‍.
താങ്കളുടെ പഴയൊരു "നീ" കവിതയുണ്ടല്ലോ...അതു വായിച്ചാണ് ഞാന്‍ 'കപി'യായത് തന്നെ.

സെറീന പറഞ്ഞു...

നല്ല കവിത ഹാരിസ്‌

Chaatal പറഞ്ഞു...

നല്ല ചങ്കുറപ്പ്
ഗദ്യംമായാലും പദ്യമായാലും
പറയേണ്ടത് പറയണം
രോമങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും

അജ്ഞാതന്‍ പറഞ്ഞു...

tharakkedilla.
uzhinjathu mari harise ippol uzhichil nadathunnundo?

Unknown പറഞ്ഞു...

nisabdathakku samudrathekkal aazhavum parappum undu

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

ഇപ്പഴാണിതു കണ്ടത്..നമോവാകം..!

usman പറഞ്ഞു...

arivillayma oru thettalla but athoru alankaaramaakaruth.........