19/3/09

വല്ലപ്പോഴും ചടപടാ ആലിപ്പഴങ്ങള്‍

ചെവിയില്‍‌ നിന്നും
ചെവിയിലേയ്ക്ക്
വിമാനം പോകുന്ന
കമാനമായ ആകാശം

കണ്ണിനു മുകളില്‍
പരന്നുകിടക്കുന്ന
മേഘക്കെട്ട്

ഒഴുകിവറ്റിയ
പുഴകളുടെ പ്രതിഫലനം

മൂളല്‍‌ മൂളല്‍‌ മാത്രം

ഇരുദിക്കില്‍‌
നിന്നും ഹൃദയമിടിപ്പുകള്‍

കാറ്റുവീശിനില്‍ക്കെ
ചുംബനങ്ങളുടെ ഇടിമിന്നല്‍‌;
ഓര്‍മ്മകള്‍

വേദന
ഇറുകിയുറ്റുന്ന ഒരു തുള്ളി

ആനയെ കെട്ടിയ
നെറ്റിയില്‍‌
കുതറിപ്പറക്കാന്‍‌
വിതുമ്പുന്നൊരു പട്ടം!4 അഭിപ്രായങ്ങൾ:

സുനീഷ് പറഞ്ഞു...

എന്‍‌റെ ദൈവമേ... നിന്‍‌റെ അസാധാരണമായ സാധാരണ കാഴ്ചകള്‍ ... ഇത്ര വേദനിച്ചാണല്ലേ വല്ലപ്പോഴും ചടപടാന്ന് ആലിപ്പഴങ്ങള്‍ വീഴുന്നത്?
ഞാന്‍ നീയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

നേര് പറഞ്ഞു...

enthonnaa maashe ithu.mattullavare anukarikkaathe nere chovve ezhuthaan padikku

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വേദന
ഇറുകിയുറ്റുന്ന ഒരു തുള്ളി

പാമരന്‍ പറഞ്ഞു...

മിസ്സ്‌ ചെയ്തു തുടങ്ങിയിരുന്നു..