11/2/09

ശവചിന്ത

മരിക്കുമ്പോള്‍ എങ്ങിനെ വേണം ?
തീര്‍ച്ചയായും കിടന്നു തന്നെ മതി.
പരിചിതമായൊരു കട്ടിലില്‍
സ്വസ്ഥമായി
കൈകാലുകള്‍ നിവര്‍ത്തണോ ?
വേണ്ട..
ചരിഞ്ഞു കിടന്നുറങ്ങാനാണ്
സൌകര്യം.
പിന്നെ...?

പതിയെ പതിയെ
ചലനങ്ങളെ ഒരോന്നായി മടക്കി
(ഇനി ഒന്നുകൂടി വന്നു കാണുവാനാവാതെ)
കാഴ്ച്ചയെ മടക്കി
( ഒരു നോക്കു കൂടി വേണ്ടെനിക്ക്)
എല്ലാ ഗന്ധങ്ങളേയും മറന്ന് മറന്ന്
പരാ‍ക്രമങ്ങളെല്ലാം നയിച്ച
ഹൃദയത്തെ.. 1..2..3..,
ഇതാ നിര്‍ത്തുന്നു..

ഇനിയുമുണര്‍ന്നിരിക്കുംപ്രജ്ഞയെ ..
ഒപ്പം എന്നെയും ഒരുമിച്ചുമറച്ചു.

ഓ.....!
എന്നേ വേഗം ചുടുകാട്ടിലെത്തിക്കൂ..
പണം മേശയിലുണ്ടു.

എത്ര ലജ്ജാകരം..
എന്റെ അഹമെവിടെ ?
പറഞ്ഞ ന്യായങ്ങളെവിടെ ?

എന്നെ പുതപ്പിക്കാതെ..
പ്രദര്‍ശിപ്പിക്കാതെ...
ഇത്രയും വെറുമൊരു
ശവമെന്നറിയിക്കാതെ...

കാരണം
ഞാന്‍ ജ്ന്മ സാഫല്യത്തിന്‍
കണക്കെടുക്കുന്നതിപ്പോഴാണു.

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നിന്‍റെ കാഴ്ചകള്‍ ഞാന്‍ ചൂഴ്ന്നെടുത്തു.. മരണ കിടക്കയില്‍ നിന്നും...!

ചങ്കരന്‍ പറഞ്ഞു...

അങ്ങനെ വിടുന്നതെങ്ങനെ, പാര്‍ട്ടി ജാതി മതം എന്തെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ? ഇത്തിരി പ്രദര്‍ശിപ്പിക്കട്ടെ.

ഉദയശങ്കര്‍ പറഞ്ഞു...

ശവത്തില്‍ കുത്തല്ലേ

പാറുക്കുട്ടി പറഞ്ഞു...

ചത്താലും വിടില്ലെന്നു തന്നെ