12/2/09

ഇരുമ്പ്‌

ശേഷം പറഞ്ഞാൽ
ഇതു നിന്റെ
വിധിയാണ്‌

ഉരുകി രൂപം മാറി
തിരിച്ചുപോക്കില്ലാത്ത
നിന്റെ വിധി

ഭൂമിയിലെ പാപങ്ങൾക്ക്‌
എവിടെയോ
ഞങ്ങൾക്കു നരകം

ഭൂഗർഭത്തിലെ
നിന്റെ
പാപങ്ങൾക്ക്‌
ശിക്ഷ
ഈ നരകത്തിൽ

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

paapangalkku parihaaram?