9/1/09

അഭാവങ്ങളുടെ പ്രബോധകൻ

ഡൊം മൊറയ്സിന്‌

തിമിംഗലത്തിന്റെ പുറത്തിരിക്കുന്നതു

കണ്ടു അഭാവങ്ങളുടെ പ്രബോധകൻ .

വൃദ്ധന്റെ മുഖംമൂ ടിയണിഞ്ഞ്‌

കുട്ടി

ഒറ്റവിരൽ കൊണ്ട്‌ ജീവിതം ടൈപ്പു ചെയ്തുകൊണ്ടിരുന്നു .

അവസാനം കാണുമ്പോൾ കടൽത്തീരത്തായിരുന്നു

ഞണ്ടുകളുടെ വൃത്തത്തിനുള്ളിൽ

തന്റെ വൈകുന്നേരത്തിന്റെ നീളം എഴുതികൊണ്ടിരിക്കുന്നു .

4 അഭിപ്രായങ്ങൾ:

Soha Shameel പറഞ്ഞു...

തിരോധാനത്തിന്റെ തിരശ്ശീല നിവര്‍ത്തിയത്
സന്ധ്യയുടെ ആരാധകന്‍
പാമ്പുകള്‍ക്ക് ചിറകുണ്ടായിരുന്നെങ്കിലെന്ന്
തോന്നുന്ന അദമ്യ നിമിഷം.
ആദ്യത്തെ വെള്ളവും അവസാനത്തെ വായുവും
നിനക്കാണെന്ന് ആരാണു പറഞ്ഞത്?
അന്വേഷണത്തിന്റെ ഞാറ്റടി ഉയരുമ്പോള്‍
എന്റെ കൈയില്‍ വര്‍ത്തമാനത്തിന്റെ
നേര്‍രേഖകളില്ല.

Mahi പറഞ്ഞു...

വീണ്ടും ഒരു ലോക കവിത

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

enne eee kavitha thottu...

sajitha പറഞ്ഞു...

Englishil ezhuthiyathu thanne kooduthal sundaram..ithu pora, maashe..vaakkukal translate cheyyumbol alpam koodi selective aavaam..appo kooduthal nannaavum,kavithayum- kaviyude image-um..!