18/1/09

ഗസ്സ

ഗസ്സ...
കരയില്ല
കരളലിയിക്കുന്ന കാഴ്ചകളില്‍
തളരില്ല
പോര്‍വിമാനങ്ങള്‍
തീമഴ പെയ്യിക്കുമ്പോള്‍
മാലാഖമാരുടെ ചിറകിലേറി
സ്വര്‍ഗത്തിലേക്കു പറക്കുന്ന കുഞ്ഞുങ്ങള്‍
ഉടുപ്പില്‍ മറന്നുപോയ പെന്‍സിലിനെ
പറ്റിയാണൊ പറയുന്നത്?

ഗസ്സ....
വെളുത്തവീട്ടിലെ യജമാനനു
മനുഷ്യമാംസംചേര്‍ത്തത്താഴമൊരുക്കാന്‍
കുരച്ചു വരുന്നു വേട്ടനായ്ക്കള്‍..
കുഞ്ഞു തലയോട്ടികൊണ്ടു
ജൂതന്റെ കുട്ടിക്കു കളിപ്പാട്ടം വേണമത്രെ
ക്രൂരമൌനം കൊണ്ടോശാന പാടുന്നവര്‍
‍പറയുന്നുണ്ട്
എലിപൂച്ച കളിയേക്കാള്‍ രസമാണത്രെ
ഈ പൊള്ളിപ്പിടയലും
ആര്‍ത്തനാദങ്ങളും.

ഗസ്സ...
നീ പറഞ്ഞില്ലേ
മണ്ണില്ലാത്തവന്റെ
മാനവും പ്രതിരോധവും
അപരാധമെന്നു...

ഗസ്സ...
മരിച്ചുപോയ ഓരോ കുഞ്ഞും
ഉയിര്‍ത്തെഴുനേല്‍ക്കും
തെല്‍അവീവിലെ തെരുവുകളിലേക്കു
തീക്കല്ലുകള്‍ എറിയും
തീക്കല്ലുവീഴുന്നിടമൊക്കെ
നിനക്കധീനപ്പെടൂം
നിന്റെ പ്രഭാതങ്ങളില്‍
അത്തിമരം പൂക്കും
ഒലീവു ചില്ലകള്‍ തളിര്‍ക്കും
ജറൂസലമിലെ ഭവനങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കു
നിന്റെ പെണ്‍മക്കള്‍ മുലയൂട്ടും
ആണ്‍മക്കളവരെ
ഹ്രുദയത്തോടു ചേര്‍ക്കും.
വിമോചിക്കപ്പെട്ടവര്‍
‍അതിര്‍ത്തിതീര്‍ക്കില്ല...

ഗസ്സ...
നിന്റെ കുഞ്ഞുങ്ങള്‍
ശലഭങ്ങളെപ്പോലെ സ്വര്‍ഗത്തില്‍.......

7 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഗസ്സ...
നിന്റെ കുഞ്ഞുങ്ങള്‍
ശലഭങ്ങളെപ്പോലെ സ്വര്‍ഗത്തില്‍.......

നൊമ്പരപ്പെടുത്തുന്ന ഈ കാഴ്ചകള്‍ക്ക് മുന്നില്‍ നിസ്സഹായനാകുന്ന ഞാനും തെറ്റുകാരനാണ്...
മാപ്പ്...

അരങ്ങ്‌ പറഞ്ഞു...

Before the hunting wild dogs thir children's childhood turn in to bloody. God, ur words fill in me the fear... terror about Gazza. Very nice writing. Horrble subject but written with beauty

മഴക്കിളി പറഞ്ഞു...

.....കുഞ്ഞു തലയോട്ടികൊണ്ടു
ജൂതന്റെ കുട്ടിക്കു കളിപ്പാട്ടം വേണമത്രെ..
ഗാസ്സയുടെ സങ്കടങ്ങള്‍ മുഴുവന്‍ ഈ വരികളില്‍ ആവാഹിച്ചിരിക്കുന്നു.....
...സ്വര്‍ഗത്തിലേക്കു പറക്കുന്ന കുഞ്ഞുങ്ങള്‍
ഉടുപ്പില്‍ മറന്നുപോയ പെന്‍സിലിനെ
പറ്റിയാണൊ പറയുന്നത്..?
നിശബ്ദമാകുന്നു മനസ്സ്...
....ഗസ്സ...
നിന്റെ കുഞ്ഞുങ്ങള്‍
ശലഭങ്ങളെപ്പോലെ സ്വര്‍ഗത്തില്‍.......
ഹാരിസ് എടവനയുടെ ഈ കവിത പതിനായിരങ്ങള്‍ വായിക്കേണ്ടിയിരിക്കുന്നു...
ഈ കവിത ഒരുപാടു ചര്‍ച്ച ചെയ്യപ്പെടട്ടെ...

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നല്ലവായനാനുഭവം....

ദിനേശന്‍ വരിക്കോളി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jayasree Lakshmy Kumar പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന വരികൾ

thoufi | തൗഫി പറഞ്ഞു...

ഒന്നും ചെയ്യാന്‍ കഴിയാത്തവന്റെ നിസ്സഹായത..